Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഷമിയെ തിരികെ വിളിക്കും!, ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴിയില്ല, പരിക്ക് തന്നെ വില്ലന്‍

1

ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിന്റെ മുന്നോടിയായി ഗംഭീര തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. പരിഗണിക്കാന്‍ സാധിക്കുന്ന യുവതാരങ്ങളെയെല്ലാം പരിഗണിച്ച് മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാല്‍ ടി20 ലോകകപ്പിലേക്ക് അടുക്കവെ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത് പരിക്കാണ്. പല സൂപ്പര്‍ താരങ്ങളും ഇതിനോടകം പരിക്കിന്റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഇത് ഇന്ത്യയുടെ പല കണക്കുകൂട്ടലുകളെയും തെറ്റിക്കുകയാണ്. ഇന്ത്യയുടെ പദ്ധതികളെ തകിടം മറിച്ച് തഴയപ്പെട്ട പല താരങ്ങളേയും തിരിച്ചുവിളിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നേരത്തെ ടി20യിലേക്ക് ഇന്ത്യ ഇനി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയ മുഹമ്മദ് ഷമിയെ ഇപ്പോള്‍ ടി20 ലോകകപ്പിന്റെ പദ്ധതികളിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

1

ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും അഭാവ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യ ഷമിയെ തിരികെ വിളിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പറയാം. പരിക്കേറ്റ ബുംറ ഏഷ്യാ കപ്പ് കളിക്കുന്നില്ല. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ബുംറയുടെ പരിക്ക് അല്‍പ്പം ഗുരുതരമാണ്. അതുകൊണ്ട് തന്നെ ടി20 ലോകകപ്പ് നഷ്ടമാവാനും സാധ്യതയുണ്ട്. ബുംറക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്ക് പകരം സീനിയര്‍ ബൗളറെ ആവിശ്യമാണ്.

2

അതുകൊണ്ട് തന്നെ പരിഗണിക്കാവുന്ന താരം മുഹമ്മദ് ഷമിയാണ്. നേരത്തെ ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് ഷമി. ബൗണ്‍സ് നിറഞ്ഞ സാഹചര്യത്തില്‍ തിളങ്ങാനും കഴിവുണ്ട്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഷമി മിടുക്കനാണ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയപ്പോള്‍ ഷമിയുടെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമായിരുന്നു. 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ ഡെത്ത് ഓവറില്‍ ബുംറയെപ്പോലെ വിശ്വസ്തനെന്ന് ഷമിയെ വിളിക്കാനാവില്ല.

ASIA CUP: ഹിറ്റ്മാനും റിഷഭുമല്ല, ഇന്ത്യയുടെ തുറുപ്പുചീട്ട് കോലി തന്നെ, ഇതാ കണക്കുകള്‍

3

ഡെത്ത് ഓവറിലെ വിശ്വസ്തനായിരുന്ന ഹര്‍ഷല്‍ പട്ടേലും പരിക്കിന്റെ പിടിയിലാണ്. വാരിയെല്ലിന് പരിക്കേറ്റ ഹര്‍ഷല്‍ പട്ടേലിന് ടി20 ലോകകപ്പ് നഷ്ടമാവാനുള്ള സാധ്യതകളേറെയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഷമിയെ പരിഗണിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തന്നെ പറയാം. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി കൂട്ടുകെട്ട് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പേസ് നിരയില്‍ ഇറങ്ങാനാണ് സാധ്യത കൂടുതല്‍.

'മുഹമ്മദ് ഷമി ഇന്ത്യയുടെ പ്രധാന പേസര്‍മാരിലൊരാളാണ്. അവന്റെ ജോലിഭാരം കുറക്കുന്നതിനായാണ് ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്താമെന്ന തീരുമാനത്തിലേക്കെത്തിയത്. എന്നാല്‍ രണ്ട് സൂപ്പര്‍ പേസര്‍മാര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് വിശ്വസ്തനായ ഒരാളെ ഓസ്‌ട്രേലിയയിലേക്ക് അയക്കേണ്ടതായുണ്ട്. ഷമിക്ക് ഓസ്‌ട്രേലിയയിലെ സാഹചര്യം നന്നായി അറിയാം. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ അല്‍പ്പം കൂടി കഴിയും'-ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളിലൊരാള്‍ ഇന്‍സൈഡ് സ്‌പോര്‍ട്ടിനോട് പറഞ്ഞു.

ASIA CUP: ആരും കിരീടം മോഹിക്കേണ്ട, അത് ഇന്ത്യ നേടും!, മൂന്ന് കാരണങ്ങളിതാ

4

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുകയും ഇന്ത്യക്കായി കളിക്കുകയും ചെയ്ത താരമാണ് മുഹമ്മദ് ഷമി. ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവെച്ചത്. എന്നാല്‍ രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷം ടി20യില്‍ ഷമിക്ക് വലിയ പിന്തുണ നല്‍കുന്നില്ല. ന്യൂബോളിലെ മികവ് മാറ്റിനിര്‍ത്തിയാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ് ഷമി. അതുകൊണ്ട് തന്നെ ഷമിയെ ടി20യിലെ വിശ്വസ്തനെന്ന് വിളിക്കുക പ്രയാസമാണെന്ന് പറയാം.

ഇന്ത്യക്കായി 17 ടി20യാണ് ഷമി കളിച്ചത്. വീഴ്ത്തിയത് 18 വിക്കറ്റും. ഇക്കോണമി 9.55 ആണ്. ഇതില്‍ നിന്ന് തന്നെ ഷമി തല്ലുകൊള്ളി ബൗളറാണെന്ന് വ്യക്തം. നേരത്തെ ഷമിയെ ടി20 ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. എന്നാല്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്യുന്ന കാര്യമായി പറയാനാവില്ല.

Story first published: Saturday, August 13, 2022, 14:09 [IST]
Other articles published on Aug 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+