Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup : സന്നാഹ മത്സരങ്ങളുടെ ഷെഡ്യൂളായി, ഇന്ത്യക്ക് രണ്ട് മത്സരം, എല്ലാം അറിയാം

1

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഈ മാസം 16നാണ് കുട്ടി ക്രിക്കറ്റ് പൂരത്തിന് കൊടിയേറുന്നത്. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പിന് വേദി. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ടി20 ലോകകപ്പെത്തുമ്പോള്‍ ഫേവറേറ്റുകള്‍ കംഗാരുക്കള്‍ത്തന്നെ. എന്നാല്‍ ആതിഥേയര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരായി ഇന്ത്യയും പാകിസ്താനും ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയുമെല്ലാം ഉള്ളതിനാല്‍ പോരാട്ടം തീപാറുമെന്നുറപ്പ്.

ഓസ്‌ട്രേലിയയിലെ പേസ് പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. മികച്ച പേസ് കരുത്ത് എല്ലാ ടീമിനും അത്യാവശ്യമാണ്. പേസ് കരുത്തില്ലാത്ത ടീമിന് ഓസ്‌ട്രേലിയയില്‍ കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. ടി20 ലോകകപ്പിന് മുമ്പ് ടീമുകള്‍ക്കെല്ലാം സന്നാഹ മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഷെഡ്യൂള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

10ന് സന്നാഹം ആരംഭിക്കും

10ന് സന്നാഹം ആരംഭിക്കും

ഈ മാസം 10നാണ് സന്നാഹ മത്സരങ്ങള്‍ ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്-യുഎഇ, സ്‌കോട്ട്‌ലന്‍ഡ്, ഹോളണ്ട് മത്സരങ്ങളാണ് ആദ്യ. ദിവസം നടക്കുന്നത്. 11ന് ശ്രീലങ്ക സിംബാബ് വയേയും നമീബിയ അയര്‍ലന്‍ഡിനെയും നേരിടും. 12ന് വെസ്റ്റ് ഇന്‍ഡീസ് ഹോളണ്ടിനെയും 13ന് സിംബാബ് വെ നമീബിയയേയും ശ്രീലങ്ക അയര്‍ലന്‍ഡിനെയും നേരിടും.

ഇടവേളക്ക് ശേഷം 17നാണ് സന്നാഹ മത്സരം വീണ്ടും നടക്കുന്നത്. ഇന്ത്യ ഓസ്‌ട്രേലിയയേ നേരിടുമ്പോള്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയോടും ഏറ്റുമുട്ടും. ഇംഗ്ലണ്ട്-പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍-ബംഗ്ലാദേശ് മത്സരവും ഇന്നേ ദിവസം നടക്കുന്നു. 19ന് അഫ്ഗാനിസ്ഥാന്‍-പാകിസ്താനേയും ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയേയും നേരിടുമ്പോള്‍ ഇന്ത്യ-ന്യൂസീലന്‍ഡിനോടും ഏറ്റുമുട്ടും.

Also Read : T20 World Cup: 'മറ്റെല്ലാവരും ക്ഷമിക്കണം', ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഗവാസ്‌കര്‍

ഓസീസ് സാഹചര്യങ്ങള്‍ വെല്ലുവിളി

ഓസീസ് സാഹചര്യങ്ങള്‍ വെല്ലുവിളി

ടി20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സന്നാഹ മത്സരങ്ങള്‍ സഹായിക്കും. ഓസ്‌ട്രേലിയ കടുപ്പമേറിയ പിച്ചായതിനാല്‍ സന്ദര്‍ശക ടീമുകള്‍ക്കെല്ലാം പ്രയാസമാവും. ഇന്ത്യന്‍ ടീം കൂടുതല്‍ സന്നാഹ മത്സരങ്ങള്‍ ചോദിച്ചെങ്കിലും അനുവദിച്ചിട്ടില്ല. ഇന്ത്യ കരുത്തരായ രണ്ട് ടീമുകള്‍ക്കെതിരേ പരമ്പര നേടിയാണ് ഓസ്‌ട്രേലിയയിലേക്ക് എത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളെ നാട്ടില്‍വെച്ച് തോല്‍പ്പിച്ച് പരമ്പര തേടിയെത്തുന്ന ഇന്ത്യക്ക് ഇപ്പോഴും പ്ലേയിങ് 11 ആശങ്കകളുണ്ട്. പേസ് ബൗളിങ്ങിലാണ് ഇന്ത്യക്ക് ആശങ്കകളേറെ. നിലവിലെ ബൗളര്‍മാരെല്ലാം ഡെത്ത് ഓവറില്‍ നന്നായി തല്ലുകൊള്ളുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പേസ് ബൗളിങ്ങില്‍ ആശയക്കുഴപ്പം തുടരുന്നു. ജസ്പ്രീത് ബുംറയുടെ പകരക്കാരനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് ഷമി, ദീപക് ചഹാര്‍ എന്നിവരിലൊരാള്‍ക്ക് നറുക്കുവീഴാനാണ് സാധ്യത.

Also Read : ടി20യില്‍ ഇന്ത്യ ഒന്നാം നമ്പറിലേക്ക് ഉയര്‍ന്നതെങ്ങനെ?, പ്രധാന കാരണം ചൂണ്ടിക്കാട്ടി ഡികെ

പരിക്കില്‍ വലഞ്ഞ് ഇന്ത്യ

പരിക്കില്‍ വലഞ്ഞ് ഇന്ത്യ

സ്റ്റാര്‍ ബൗളറായ ബുംറയില്ലാതെ ലോകകപ്പിന് പോകുന്നത് ഇന്ത്യക്ക് വലിയ ക്ഷീണമാണ്. ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും പരിക്കിന്റെ പിടിയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ പലരും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ലോകകപ്പിലെ കാര്യങ്ങള്‍ അല്‍പ്പം ആശങ്കയിലാണെന്ന് പറഞ്ഞാലും തെറ്റില്ല.

Story first published: Friday, October 7, 2022, 18:27 [IST]
Other articles published on Oct 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+