For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഫ്രീഹിറ്റില്‍ മൂന്ന് റണ്‍സ്- പിഴവ് ആരുടേത്? ബട്ട് പറയുന്നു

മൂന്നു റണ്‍സ് ഇന്ത്യ നേടിയിരുന്നു

salman butt

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഞായറാഴ്ച നടന്ന ക്ലാസിക്ക് പോരാട്ടത്തിലെ ഫ്രീഹിറ്റ് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ പാക് നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്. സ്വന്തം ട്യൂബ് ചാനലിലൂടെയാണ് ഇതേക്കുറിച്ച് തന്റെ അഭിപ്രായം അദ്ദേഹം വിശദീകരിച്ചത്.

നോ ബോളിനെ തുടര്‍ന്നുള്ള ഫ്രീഹിറ്റില്‍ ബോള്‍ സ്റ്റംപുകളില്‍ പതിക്കുകയും വിരാട് കോലിയും ദിനേശ് കാര്‍ത്തികും ചേര്‍ന്ന് മൂന്നു റണ്‍സ് ഓടിയെടുക്കുകയും ചെയ്തിരുന്നു. ബൈ ആയിട്ടാണ് ഈ റണ്‍സ് ഇന്ത്യക്കു അനുവദിക്കപ്പെട്ടത്. എന്നാല്‍ സ്റ്റംപില്‍ പതിച്ച് ബോള്‍ ദിശ മാറിപ്പോയാല്‍ അതു ഡെഡ് ബോളാണെന്നും അവിടെ റണ്‍സില്ലെന്നുമാണ് ചില പാക് കളിക്കാരുടെയും അവരുടെ ആരാധകരുടെയും വാദം. സോഷ്യല്‍ മീഡിയയില്‍ പലരും ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇവര്‍ക്കൊന്നും നിയമമറിയില്ല

ഇവര്‍ക്കൊന്നും നിയമമറിയില്ല

ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിലെ നോ ബോളിനെക്കുറിച്ചും ഫ്രീഹിറ്റിനെക്കുറിച്ചുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ആദ്യത്തെ കാര്യം ഇവര്‍ക്കൊന്നും നിര്‍ഭാഗ്യവശാല്‍ നിയമം അറിയില്ലെന്നതാണെന്നു സല്‍മാന്‍ ബട്ട് തുറന്നടിച്ചു. ഒരു അവിശ്വസനീയ ഇന്നിങ്‌സിനെ താഴ്ത്തിക്കെട്ടാനാണ് ഇവര്‍ ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വളരെ അവിസ്മരണീയമായ മല്‍സരമായിരുന്നു ഇത്. രണ്ടു ടീമുകളുടെയു ഭാഗത്തേക്കു മല്‍സരം മാറിക്കൊണ്ടേയിരുന്നു. അവസാനം വിരാട് കോലിയുടെ ബ്രില്ല്യന്‍സ് ഇന്ത്യ മല്‍സരം വിജയിക്കുകയും ചെയ്തതായി ബട്ട് നിരീക്ഷിച്ചു.

കോലിയില്ലെങ്കില്‍ ജയിക്കില്ല

കോലിയില്ലെങ്കില്‍ ജയിക്കില്ല

വിരാട് കോലി ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഈ മല്‍സരം ഒരിക്കലും ജയിക്കുമായിരുന്നില്ലെന്നു സല്‍മാന്‍ ബട്ട് പറഞ്ഞു. കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെ ഈ കളി വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു പുറത്തെടുക്കേണ്ടി വന്നതായും മുന്‍ പാക് താരം ചൂണ്ടിക്കാട്ടി.
ഈ വിജയത്തിന്റെ ക്രെഡിറ്റ് കോലിക്കു മാത്രം അവകാശപ്പെട്ടതാണ്. അവിശ്വസനീയ ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചത്. തനിച്ച് മല്‍സരം ജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് കോലി. അദ്ദേഹത്തിനു വീണ്ടും അതു സാധിച്ചുവെന്നും ബട്ട് വിലയിരുത്തി.

Also Read: T20 World Cup 2022: രോഹിത്തിനും രാഹുലിനും പിഴയ്ക്കുന്നതെവിടെ? അക്തര്‍ പറയുന്നു

വിഡ്ഡികളോ, മന്‍പ്പൂര്‍വ്വം ചെയ്യുന്നതോ?

വിഡ്ഡികളോ, മന്‍പ്പൂര്‍വ്വം ചെയ്യുന്നതോ?

ഇത്രയും മികച്ചൊരു മല്‍സരത്തെ വെറും രണ്ടു ബോളുകളുടെ പേരില്‍ പഴിക്കുന്നവരുടെ ഉദ്ദേശം എന്താണെന്നു എനിക്കു മനസ്സിലാവുന്നില്ല. അവര്‍ വിഡ്ഢികളാണോ, അതോ മനപ്പൂര്‍വ്വമാണോ ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സല്‍മാന്‍ ബട്ട് ചോദിക്കുന്നു.

നോ ബോള്‍ വിവാദം

നോ ബോള്‍ വിവാദം

വിരാട് കോലിക്കെതിരായ അവസാന ഓവറിലെ നോ ബോള്‍ വിവാദത്തെക്കുറിച്ച് പരിശോധിച്ചാല്‍ ബോള്‍ കണക്ട് ചെയ്യുമ്പോള്‍ ബോള്‍ അരക്കെട്ടിനും അല്‍പ്പം മുകളിലാണെന്നു കാണാന്‍ സാധിക്കും. ഇത്തരത്തിലുള്ള ബോള്‍ നോ ബോള്‍ വിളിക്കാന്‍ അര്‍ഹതയുള്ളതാണെന്നും സല്‍മാന്‍ ബട്ട് വ്യക്തമാക്കി.
ഈ ബോളില്‍ കോലി സിക്‌സറടിച്ചുവെന്നതാണ് അടുത്ത കാര്യം. പകരം വിക്കറ്റായിരുന്നു വീണതെങ്കില്‍ നോ ബോ്ള്‍ ആണോ, അല്ലയോ എന്നതിനെക്കുറിച്ച് തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുമായിരുന്നു. പക്ഷെ സിക്‌സറായതിനാല്‍ അതു നോ ബോള്‍ ആയിരുന്നോയെന്നു ഫീല്‍ഡ് അംപയര്‍മാര്‍ക്കു തേര്‍ഡ് അംപയറോടു ചോദിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഈ വിവാദം ഇവിടെ തന്നെ അവസാനിക്കുന്നതായും ബട്ട് വിലയിരുത്തി.

Also Read: T20 World Cup 2022: ഈ ടീമുകളെ സെമിയില്‍ പ്രതീക്ഷിക്കേണ്ട! ഏഷ്യയില്‍ നിന്ന് 3 പേര്‍

ഫ്രീഹിറ്റും പുറത്താവലുകളും

ഫ്രീഹിറ്റും പുറത്താവലുകളും

ഫ്രീഹിറ്റില്‍ നാലു തരത്തിലാണ് ഒരു ബാറ്റര്‍ പുറത്താവുന്നത്. ഇതില്‍ ഒന്നിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. അതു റണ്ണൗട്ടാണ്. ശേഷിച്ച മൂന്നെണ്ണം കൂടിയുണ്ട്. അതിലൊന്ന് ബോളിനെ സ്പര്‍ശിക്കുകയോ, കൈകാര്യം ചെയ്യുകയോ ചെയ്താല്‍ അതു ഔട്ടായി പരിഗണിക്കും. അടുത്ത പുറത്താവല്‍ ഫീല്‍ഡ് തടസ്സപ്പെടുത്തിയാലാണ് സംഭവിക്കുക. രണ്ടു തവണ ബോള്‍ ഹിറ്റ് ചെയ്താലും അതു ഔട്ട് വിധിക്കും. ഈ നാലു തരത്തിലാണ് ഫ്രീഹിറ്റില്‍ പുറത്താവലുകള്‍ സംഭവിക്കുക.
ഫ്രീഹിറ്റില്‍ ബോള്‍ കീപ്പറുടെ കൈകളിലെത്തുന്നതു വരെ അതു ഡെഡ് ബോളാവുന്നില്ല.

ഗെയിമിനെക്കുറിച്ച് അവബോധം വേണം

ഗെയിമിനെക്കുറിച്ച് അവബോധം വേണം

ഇന്ത്യ- പാക് മാച്ചില്‍ വിക്കറ്റില്‍ കൊണ്ടതിനു ശേഷമാണ് ബോള്‍ തേര്‍ഡ് മാനിലേക്കു പോയത്. ഗെയിമിനെക്കുറിച്ച് അവബോധമാണ് ഇവിടെ പ്രധാനം. ഇന്ത്യന്‍ താരങ്ങള്‍ മൂന്നു റണ്‍സ് ഓടിയെടുത്തപ്പോള്‍ പാക് കളിക്കാര്‍ അംപയറോടു വാദിക്കുന്നതാണ് കണ്ടത്. ഈ റണ്‍സ് എങ്ങനെ നല്‍കുമെന്നതായിരുന്നു അവരുടെ സംശയം. ഇതു നിര്‍ഭാഗ്യകരമാണ്. ഇത്രയേറെ അനുഭവസമ്പത്തുണ്ടായിട്ടും ക്യാപ്റ്റനായിട്ടും ക്രിക്കറ്റിലെ നിയമത്തെക്കുറിച്ച് അറിയില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 25, 2022, 8:59 [IST]
Other articles published on Oct 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+