
സൂര്യ ഷോ
ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായി മാറിയ സൂര്യകുമാര്‍ യാദവിന്റെ (61*) മറ്റൊരു തീപ്പൊരി ഇന്നിങ്്‌സാണ് സിംബാബ്‌വെയ്‌ക്കെതിരേ കണ്ടത്. വെറും 25 ബോളില്‍ ആറു ബൗണ്ടറിയും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. സൂര്യയുടെയും കെഎല്‍ രാഹുലിന്റെയും (51) ഫിഫ്റ്റികളിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിനു 186 റണ്‍സ് വാരിക്കൂട്ടി.
റണ്‍ചേസില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ സിംബാബ്‌വെ തുടക്കത്തില്‍ തന്നെ പതറി. ഒടുവില്‍ 17.2 ഓവറില്‍ 115 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു. സ്‌കോര്‍ ഇന്ത്യ അഞ്ചിന് 186. സിംബാബ്‌വെ 17.2 ഓവറില്‍ 115നു പുറത്ത്.

പവര്‍പ്ലേയില്‍ ജയമുറപ്പാക്കി
പവര്‍പ്ലേയില്‍ തന്നെ ഇന്ത്യ വിജയമുറപ്പാക്കിയിരുന്നു. 187 റണ്‍സെന്ന വലിയ വിജയലക്ഷ്യം കടക്കണമെങ്കില്‍ മികച്ച തുടക്കം അവര്‍ക്കു അനിവാര്യമായിരുന്നു. പക്ഷെ പവര്‍പ്ലേയില്‍ തന്നെ സിംബാബ്‌വെ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ സിംബാബ്‌വെയുടെ ആദ്യ വിക്കറ്റ് ഇന്ത്യ പിഴുതു. പവര്‍പ്ലേയില്‍ മൂന്നിന് 28 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. എട്ടോവര്‍ ആവുമ്പോഴേക്കും അഞ്ചിനു 36ലേക്കു സിംബാബ്‌വെ കൂപ്പുകുത്തി.
പിന്നീട് റയാന്‍ ബേളും (35) സിക്കന്തര്‍ റാസ്സയും (34) നടത്തിയ ചെറുത്തുനില്‍പ്പാണ് സിംബാബ്‌വെയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 22 ബോളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ബേളിന്റെ ഇന്നിങ്‌സ്. റാസ്സ 24 ബോളില്‍ മൂന്നു ബൗണ്ടറികളടിച്ചു. ഇന്ത്യക്കായി ആര്‍ അശിന്‍ മൂന്നും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Also Read: T20 World Cup 2022: ഡിക്കെയ്ക്കു സിക്‌സര്‍ 'അലര്‍ജി'! എന്നിട്ടും എന്തിന് ടീമിലെടുത്തു?

ഇന്ത്യയുടെ ഫിനിഷിങ്
ഇന്ത്യയുടെ ഇന്നിങ്‌സിലേക്കു വന്നാല്‍ ടോസിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദിനേശ് കാര്‍ത്തിക്കിനു പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. തകര്‍പ്പന്‍ ഫിനിഷിങാണ് ഇന്ത്യയെ 190ന് അടുത്ത് സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്.15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ നാലു വിക്കറ്റിനു 107 റണ്‍സാണ് ഉണ്ടായിരുന്നത്.
Also Read: ശ്രേയസിനു ടി20 വഴങ്ങില്ലെന്ന് ആരു പറഞ്ഞു? നോക്കൗട്ട് ഹീറോ, മുംബൈ കപ്പുമടിച്ചു

അഞ്ചോവറില്‍ 79
എന്നാല്‍ ശേഷിച്ച അഞ്ചോവറില്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടാണ് മെല്‍ബണില്‍ കണ്ടത്. അവസാന അഞ്ചോവറില്‍ 79 റണ്‍സ് ഇന്ത്യ വാരിക്കൂട്ടി. ഇതിനിടെ നഷ്ടമായത് ഒരു വിക്കറ്റ് മാത്രമാണ്. 35 ബോളില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സറുമടിച്ചാണ് രാഹുല്‍ നേരത്തേ 51 റണ്‍സ് നേടിയത്. നായകന്‍ രോഹിത് (15), വിരാട് കോലി (26), റിഷഭ് (3), ഹാര്‍ദിക് (18) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്
സിംബാബ്‌വെ- വെസ്ലി മെധെവറെ, ക്രെയ്ഗ് എര്‍വിന്‍ (ക്യാപ്റ്റന്‍), റെഗിസ് ചകാബ്വ, സീന്‍ വില്ല്യംസ്, സിക്കന്തര്‍ റാസ്സ, ടോണി മുന്യോംഗ, റയാന്‍ ബേള്‍, ടെന്‍ഡായ് ചതാര, റിച്ചാര്‍ഡ് എന്‍ഗറാവ, വെല്ലിങ്ടണ്‍ മസകാഡ്‌സ, ബ്ലെസിങ് മുസറബാനി.


Click it and Unblock the Notifications











