
വന്‍ വിജയലക്ഷ്യം
ടോസിനു ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രദ്ധയോടെ തുടങ്ങിയ ഇന്ത്യ ആദ്യ 10 ഓവറില്‍ പതിഞ്ഞ താളത്തിലാണ് ബാറ്റ് വീശിയത്. എന്നാല്‍ അടുത്ത 10 ഓവറില്‍ തകര്‍ത്തുകളിച്ചു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന വലിയ സ്‌കോര്‍ ഇന്ത്യ പടുത്തുയര്‍ത്തി.
വിരാട് കോലി (62*) തുടരെ രണ്ടാമത്തെ കളിയിലും അപരാജിത ഫിഫ്റ്റി കുറിച്ചപ്പോള്‍ നായകന്‍ രോഹിത്തും (53) സൂര്യകുമാര്‍ യാദവും (51*) ഫിഫ്റ്റികളുമായി മികച്ച പിന്തുണയേകി. കെഎല്‍ രാഹുല്‍ (9) അംപയറുടെ പിഴവില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

മികച്ച കൂട്ടുകെട്ട്
ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 11ല്‍ വച്ച് കെഎല്‍ രാഹുല്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയിരുന്നു. എന്നാല്‍ രണ്ടു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകള്‍ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റില്‍ രോഹിത്- കോലി ജോടി 73 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. അപരാജിതമായ മൂന്നാം വിക്കറ്റില്‍ കോലി- സൂര്യകുമാര്‍ യാദവ് സഖ്യം 95 റണ്‍സും അടിച്ചെടുത്തതോടെ ഇന്ത്യ വലിയ ടോട്ടലിലെത്തി.
44 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. സൂര്യ വെറും 25 ബോളിലാണ് 51 റണ്‍സിലെത്തിയത്. ഏഴു ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ഇത്. രോഹിത് 39 ബോളില്‍ നാലു ബൗണ്ടറിയും മൂന്നു സിക്‌സറുമടിച്ചു. സൂര്യയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

പൊരുതാതെ വീണ് ഡച്ചുകാര്‍
റണ്‍ചേസില്‍ കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് നെതര്‍ലാന്‍ഡ്‌സ് കാലിടറി വീണത്. അവര്‍ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ റണ്‍ചേസില്‍ അവര്‍ ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നു തന്നെ പറയാം. ഒമ്പതു വിക്കറ്റിനു 123 റണ്‍സെടുത്ത് അവര്‍ കളി അടിയറവയ്ക്കുകയായിരുന്നു. ആരും തന്നെ 25 പ്ലസ് സ്‌കോര്‍ നേടിയില്ല.
20 റണ്‍സെടുത്ത ടോം പ്രിംഗിളാണ് നെതര്‍ലാന്‍ഡ്‌സിന്റെ ടോപ്‌സ്‌കോറര്‍. കോളിന്‍ ആക്കര്‍മാന്‍ (17), മാക്‌സ് ഒഡൗഡ് (16), ബാസ് ഡിലീഡെ (16), ഷരീസ് അഹമ്മദ് (16*), പോള്‍ വാന്‍ മീക്കെറന്‍ (14*) എന്നിവര്‍ മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്തിയുള്ളൂ. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.
Also Read: T20 World Cup 2022: ഇന്ത്യ-പാക് ഫൈനല്‍ വരുമോ?, കപ്പ് ആരടിക്കും?, പ്രവചിച്ച് അസ്ഹര്‍

പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
നെതര്‍ലാന്‍ഡ്‌സ്-വിക്രംജിത്ത് സിങ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡെ, കോളിന്‍ ആക്കര്‍മാന്‍, ടോം കൂപ്പര്‍, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടോം പ്രിംഗിള്‍, ലോഗന്‍ വാന്‍ ബീക്ക്, ഷാരിസ് അഹമ്മദ്, ഫ്രെഡ് ക്ലാസെന്‍, പോള്‍ വാന്‍ മീക്കെറന്‍.


Click it and Unblock the Notifications