For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: കപ്പിന് ആരും കോപ്പ് കൂട്ടേണ്ട! വിജയം രണ്ടിലൊരു ടീമിന്, പ്രവചിച്ച് വാട്‌സന്‍

ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ്

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള അവസാന വട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. ലോകകപ്പ് സ്‌ക്വാഡുകളെ ഇതിനകം തന്നെ ടീമുകളെല്ലാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ ടീമുകള്‍ക്കു തയ്യാറെടുപ്പിന്റേതാണ്. ഓസ്‌ട്രേലിയയാണ് ഇത്തവത്തെ ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഓസീസ് സ്വന്തം കാണികള്‍ക്കു മുന്നില്‍ കിരീടം നിലനിര്‍ത്താമെന്ന ശുഭപ്രതീക്ഷയിലാണ്.

ഓസീസ് നിലവിലെ ജേതാക്കള്‍

ഓസീസ് നിലവിലെ ജേതാക്കള്‍

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ അപ്രതീക്ഷിത ചാംപ്യന്‍മാരായിരുന്നു ഓസീസ്. കിരീട ഫേവറിറ്റുകളായ ഇന്ത്യയും പാകിസ്താനുമെല്ലാം ഫൈനല്‍ പോലുമെത്താതെ പാതിവഴിയില്‍ കാലിടറി വീണപ്പോള്‍ കംഗാരുപ്പട കന്നി ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയായിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ആരു കിരീടം നേടുമെന്നു പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷെയ്ന്‍ വാട്‌സന്‍.

ഇന്ത്യയും ഓസീസും ഫേവറിറ്റുകള്‍

ഇന്ത്യയും ഓസീസും ഫേവറിറ്റുകള്‍

ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് കിരീട ഫേവറിറ്റുകളെന്നാണ് ഷെയ്ന്‍ വാട്‌സന്റെ പ്രവചനം. റോഡ് സേഫ്റ്റി ലോക സീരീസിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരേ അടുത്തിടെ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പില്‍ കിരീട ഫേവറിറ്റുകളിലൊന്നാണ് അവരെന്നും ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞു.

Also Read: ഐപിഎല്ലില്‍ വിളിച്ചാല്‍ ഇവര്‍ നോ പറയില്ല, ഇന്ത്യയെങ്കില്‍ പരിക്കോട് പരിക്ക്!

ഓസീസ് സാഹചര്യം മുതലെടുക്കും

ഓസീസ് സാഹചര്യം മുതലെടുക്കും

ഓസ്‌ട്രേലിയയാണ് എന്നെ സംബന്ധിച്ച് മറ്റൊരു വലിയ കിരീട ഫേവറിറ്റുകള്‍. കാരണം ടി20 ക്രിക്കറ്റില്‍ ഇപ്പോള്‍ വളരെ മികച്ച പ്രകടനാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇവിടുത്തെ ഗ്രൗണ്ടുകള്‍ കൂടുതല്‍ വലുതാണെന്നും വാട്‌സന്‍ അഭിപ്രായപ്പെട്ടു.
ഓസ്‌ട്രേലിയയിലെ വിക്കറ്റിലെ പേസും തീര്‍ച്ചയായും കൂടുതലായിരിക്കും. മികച്ച ബ്രാന്‍ഡിലുള്ള ക്രിക്കറ്റാണ് ഓസീസ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ അവര്‍ ഫേവറിറ്റുകളുമാണ്. നാട്ടിലെ സാഹചര്യങ്ങള്‍ ഓസീസ് നന്നായി പ്രയോജനപ്പെടുത്തുമെന്നും വാട്‌സന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: ബുംറയ്ക്കു പകരം മൊഹ്‌സിന്‍ മതി! സര്‍പ്രൈസ് നിര്‍ദേശവുമായി ഫാന്‍സ്

സെമിയില്‍ പരാജയപ്പെട്ടു

സെമിയില്‍ പരാജയപ്പെട്ടു

റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയ ലെജന്റ്‌സ് ടീമിനെ നയിച്ചത് ഷെയ്ന്‍ വാട്‌സനായിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്ത്യ ലെജന്റ്‌സിനു മുന്നില്‍ ഓസീസിനു കാലിടറിയിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യയോടു ഓസീസ് പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 171 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ സച്ചിനുള്‍പ്പെടെ നിരാശപ്പെടുത്തിയെങ്കിലും നമാന്‍ ഓജ (90*), ഇര്‍ഫാന്‍ പഠാന്‍ (12 ബോളില്‍ 37*) ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

ഇരുടീമിനും സാധ്യതയുണ്ടായിരുന്നു

ഇരുടീമിനും സാധ്യതയുണ്ടായിരുന്നു

ഇരുടീമിനും സാധ്യതയുണ്ടായിരുന്നു
ഇന്ത്യ ലെജന്റ്‌സുമായുള്ള മല്‍സരം വളരെ മികച്ചതായിരുന്നുവെന്നു ഷെയ്ന്‍ വാട്‌സന്‍ വ്യക്തമാക്കി. വളരെ മികച്ചൊരു ഗെയിം തന്നെയായിരുന്നു ഇത്. രണ്ടു ടീമുകള്‍ക്കും ഒരുപോലെ സാധ്യതയുണ്ടായിരുന്നു. ഒരു സമയത്തു ഞങ്ങളായിരുന്നു കളിയില്‍ മുന്നിട്ടുനിന്നത്. ഇന്ത്യയുടെ ഇന്നിങ്‌സ് ഏതു ഭാഗത്തേക്കു മാറുമായിരുന്നു. മികച്ചൊരു ഓവര്‍ മല്‍സരഫലം തന്നെ മാറ്റുമായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഭാഗ്യവശാല്‍ ഇര്‍ഫാന്‍ പഠാന്‍ വരികയും മികച്ചൊരു ഇന്നിങ്‌സ് കളിക്കുകയും ചെയ്തു. പക്ഷെ ഓവറോള്‍ വളരെ നല്ലൊരു മല്‍സരമായിരുന്നു ഇതെന്നും വാട്‌സന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 30, 2022, 12:14 [IST]
Other articles published on Sep 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+