Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Warm Up: ജയം തുടരാന്‍ ഇന്ത്യ, പന്ത് പുറത്തേക്ക് ! കോലി, രാഹുല്‍ തിരിച്ചെത്തും- പ്രിവ്യു, സാധ്യതാ 11

ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായുള്ള രണ്ടാം സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം വ്യാഴാഴ്ച വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ നേരിടും. രണ്ടാം വിജയം ലക്ഷ്യമിട്ടാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുമായി ഇന്ത്യ ഏറ്റുമുട്ടുന്നത്. നേരത്തേ നടന്ന ആദ്യ കളിയില്‍ ഇന്ത്യ 13 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

ആദ്യ കളിയില്‍ ചില താരങ്ങളുടെ പ്രകടനം ഇന്ത്യയെ നിരാശപ്പെടുത്തിയിരുന്നു. രണ്ടാമങ്കത്തില്‍ ഇവര്‍ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്. വ്യാഴാഴ്ച രാവിലെ ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ കളിയുടെ ലൈവ് സ്ട്രീമിങ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ മല്‍സരം ലൈവ് സ്ട്രീമിങ് ഇല്ലായിരുന്നു.

നാലു സന്നാഹങ്ങള്‍

നാലു സന്നാഹങ്ങള്‍

ഓസ്‌ട്രേലിയയിലെ പിച്ചും കാലാവസ്ഥയുമായും പൊരുത്തപ്പെടുന്നതിനു വേണ്ടിയാണ് ഇന്ത്യ നാലു സന്നാഹ മല്‍സരങ്ങള്‍ കളിക്കുന്നത്. നേരത്തേ രണ്ടു സന്നാഹങ്ങളായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.
എന്നാല്‍ കൂടുതല്‍ സന്നാഹങ്ങള്‍ ടീമിനു ആവശ്യമാണെന്നു കോച്ച് രാഹുല്‍ ദ്രാവിഡ് ബിസിസിഐയോടു അഭ്യര്‍ഥിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരേ രണ്ടു സന്നാഹങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയത്.

കോലിയും രാഹുലും തിരിച്ചെത്തും

കോലിയും രാഹുലും തിരിച്ചെത്തും

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുമായുള്ള ആദ്യ സന്നാഹത്തില്‍ സൂപ്പര്‍ താരം വിരാട് കോലിയും ഓപ്പണര്‍ കെഎല്‍ രാഹുലും ഇന്ത്യന്‍ ഇലവനില്‍ ഇല്ലായിരുന്നു. സന്നാഹത്തില്‍ നിന്നും വിട്ടുനിന്ന ഇരുവരും നെറ്റ്‌സില്‍ കൂടുതല്‍ പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. രാഹുലിന്റെ അഭാവത്തില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായത് റിഷഭ് പന്തായിരുന്നു. പക്ഷെ ഈ പരീക്ഷണം പാളുകയും ചെയ്തു. രണ്ടാം സന്നാഹത്തില്‍ കോലിയും രാഹുലും പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തുമെന്നാണ് വിവരം. ഇതു ബാറ്റിങ് നിരയെ കൂടുതല്‍ ശക്തിപ്പെടുത്തും.

Also Read: T20 World Cup 2022 : അവനെ ഓപ്പണറാക്കിയാല്‍ കസറും, റണ്‍വേട്ടയില്‍ ഒന്നാമനാവും-ക്ലാര്‍ക്ക്

ഹൂഡയും പന്തും പുറത്തായേക്കും

ഹൂഡയും പന്തും പുറത്തായേക്കും

വിരാട് കോലിയും കെഎല്‍ രാഹുലും തിരിച്ചെത്തിയാല്‍ രണ്ടു പേര്‍ക്ക് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും വഴി മാറിക്കൊടുക്കേണ്ടി വരും. ഇതിലൊരാള്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയായിരിക്കും.
കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ റിഷഭ് പന്തിനെയും ഇന്ത്യ മാറ്റി നിര്‍ത്തിയേക്കും. ദിനേശ് കാര്‍ത്തിക്കായിരിക്കും വിക്കറ്റ് കാക്കുക.

Also Read:T20 World Cup 2022: മൈതാനങ്ങള്‍ വലുതാണ്, കറക്കി വീഴ്ത്തും!, മുന്നറിയിപ്പുമായി അശ്വിന്‍

ഹര്‍ഷലിന്‍റെ ഫോം

ഹര്‍ഷലിന്‍റെ ഫോം

ബൗളിങില്‍ ഹര്‍ഷല്‍ പട്ടേലിന്റെ മോശം ഫോം ഇന്ത്യക്കു തലവേദനയായി മാറിയിരിക്കുകയാണ്. ആദ്യ സന്നാഹത്തില്‍ ഇന്ത്യയുടെ മറ്റു ബൗളര്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഹര്‍ഷല്‍ ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായിരുന്നു. നാലോവറില്‍ 49 റണ്‍സാണ് താരം വിട്ടുകൊടുത്തിയത്. നേടിയതാവട്ടെ ഒരു വിക്കറ്റ് മാത്രമായിരുന്നു. ഒരോവറില്‍ 17 റണ്‍സും ഹര്‍ഷല്‍ വിട്ടുകൊടുത്തിരുന്നു. രണ്ടാം സന്നാഹത്തില്‍ ഒരുപക്ഷെ ഒരു അവസരം കൂടി അദ്ദേഹത്തിനു ഇന്ത്യ നല്‍കിയേക്കും. ഇതിലും ഫ്‌ളോപ്പായാല്‍ ലോകകപ്പില്‍ ഹര്‍ഷല്‍ പ്ലെയിങ് ഇലവനിലുണ്ടാവാന്‍ സാധ്യതയില്ല.

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആര്‍ അശ്വിന്‍.

Story first published: Wednesday, October 12, 2022, 12:59 [IST]
Other articles published on Oct 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+