Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യയെ തോല്‍പ്പിക്കുക സൗത്താഫ്രിക്കയുടെ 3 പേര്‍! ആരൊക്കെയെന്നറിയാം

indsa

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ കടുപ്പമേറിയ പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായെങ്കിലും സൗത്താഫ്രിക്കയുമായുള്ള മല്‍സരം ഇന്ത്യക്കു കൂടുതല്‍ കടുപ്പമായിരിക്കും. ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ചിരവൈരികളായ പാകിസ്്താനെ തോല്‍പ്പിച്ചു കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാമത്തെ കളിയില്‍ കുഞ്ഞന്‍മാരായ നെതര്‍ലാന്‍ഡ്‌സിനെ 56 റണ്‍സിനും ഇന്ത്യ തകര്‍ത്തുവിട്ടു.

സൗത്താഫ്രിക്കയ്‌ക്കെതിരേയും വിജയം ആവര്‍ത്തിക്കാനായാല്‍ രണ്ടു കളികള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു സെമി ഫൈനല്‍ ഉറപ്പിക്കാം. പക്ഷെ നിരവധി മാച്ച് വിന്നര്‍മാരുള്‍പ്പെട്ട സൗത്താഫ്രിക്കയെ മറികടക്കാന്‍ ഇന്ത്യക്കു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും. ഇന്നത്തെ മാച്ചില്‍ സൗത്താഫ്രിക്കയോടു ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ മൂന്നു പേരായിരിക്കും ഇതിന്റെ കാരണക്കാര്‍. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

റൈലി റൂസ്സോ

റൈലി റൂസ്സോ

ഇടംകൈയന്‍ ബാറ്റര്‍ റൈലി റൂസ്സോയാണ് ഇന്ത്യക്കു വലിയ ഭീഷണിയുയര്‍ത്തുന്ന ഒരാള്‍. ഈ ലോകകപ്പില്‍ ഇതിനകം ഒരു സെഞ്ച്വറി അദ്ദേഹം തന്റെ പേരില്‍ കുറിച്ചുകഴിഞ്ഞു. ബംഗ്ലാദേശുമായുള്ള സൂപ്പര്‍ 12 മാച്ചിലായിരുന്നു താരം 109 റണ്‍സ് അടിച്ചെടുത്തത്. വെറും 56 ബോളുകളില്‍ നിന്നായിരുന്നു ഇത്. അന്താരാഷ്ട്ര ടി20യില്‍ തുടരെ രണ്ടിന്നിങ്‌സുകളില്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ താരമായും റൂസ്സോ മാറിയിരുന്നു.
ലോകകപ്പിനു മുമ്പ് സൗത്താഫ്രിക്ക ഇന്ത്യന്‍ പര്യടനം നടത്തിയിരുന്നു. അന്നു മൂന്നാമത്തെയും അവസാനത്തെയും ടി0യില്‍ 48 ബോളില്‍ സെഞ്ച്വറിയുമായി റൂസ്സോ ടീമിന്റെ ഹീറോയായിരുന്നു. അതിനു ശേഷം താരം കളിച്ച മല്‍സരം കൂടിയായിരുന്നു ബംഗ്ലാദേശിനെതിരേയുള്ളത്. ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹത്തില്‍ ന്യൂസിലാന്‍ഡിനെതിരേ പുറത്താവാതെ 54 റണ്‍സും നേടിയ റൂസ്സോ ഇപ്പോള്‍ മിന്നുന്ന ഫോമിലാണ്.

Also Read: T20 World Cup 2022: ബാബറിന്റെ മണ്ടത്തരം, അവനുണ്ടായിരുന്നെങ്കില്‍ ഇന്ത്യ വിറച്ചേനെ!-ഗവാസ്‌കര്‍

ക്വിന്റണ്‍ ഡികോക്ക്

ക്വിന്റണ്‍ ഡികോക്ക്

മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ ക്വിന്റണ്‍ ഡികോക്കാണ് ഇന്ത്യ ഭയക്കേണ്ട മറ്റൊരു സൗത്താഫ്രിക്കന്‍ താരം. ലോകകപ്പിനെത്തുമ്പോള്‍ അത്ര മികച്ച ഫോമിലായിരുന്നില്ല അദ്ദേഹം. പക്ഷെ ഓസ്‌ട്രേിയയിലെത്തിയ ശേഷം ഡികോക്ക് ബാറ്റിങിലെ പഴയ പ്രഹരശേഷി വീണ്ടെടുത്തുകഴിഞ്ഞു. സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരേ മഴ കാരണം ഉപേക്ഷിക്കപ്പെട്ട ആദ്യ മാച്ചില്‍ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു താരം കളിച്ചത്. വെറും 18 ബോളില്‍ പുറത്താവാതെ 47 റണ്‍സ് ഡികോക്ക് നേടിയിരുന്നു. പക്ഷെ മഴവില്ലനായതോടെ സൗത്താഫ്രിക്ക ജയത്തിലേക്കു മുന്നേറവെ കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ബംഗ്ലാദേശിനെതിരേ മിന്നിച്ചു

ബംഗ്ലാദേശിനെതിരേ മിന്നിച്ചു

അതിനു ശേഷം ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലും ഡികോക്ക് മിന്നിച്ചു. പക്ഷെ അതു റൈലി റൂസ്സോയുടെ തകര്‍പ്പന്‍ സെഞ്ച്വറിക്കു മുന്നില്‍ ശ്രദ്ധിക്കപ്പെട്ടില്ല. 38 ബോളില്‍ 63 റണ്‍സായിരുന്നു ഡികോക്ക് വാരിക്കൂട്ടിയത്. അതുകൊണ്ടു തന്നെ ഇന്ത്യ തീര്‍ച്ചയായും അദ്ദേഹത്തെ ഭയക്കണം. പേസും ബൗണ്‍സുമുളള പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഡികോക്ക്. പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യക്കെതിരേ അദ്ദേഹത്തിനു അതു ലഭിക്കുകയും ചെയ്യും. ഡികോക്കിനെ പിടിച്ചുകെട്ടാന്‍ ആര്‍ അശ്വിനെ ഇന്ത്യ പവര്‍പ്ലേയില്‍ ഉപയോഗിച്ചേക്കും. തുടക്കത്തില്‍ തന്നെ ഡികോക്കിനെ പുറത്താക്കാനായില്ലെങ്കില്‍ പിന്നീട് പിടിച്ചുനിര്‍ത്തുക ദുഷ്‌കരമായിരിക്കും.

Also Read: T20 World Cup 2022: ഇന്ത്യയെ ദക്ഷിണാഫ്രിക്ക പൂട്ടും!, മുന്‍തൂക്കം അവിടെ, ക്ലൂസ്‌നര്‍ പറയുന്നു

കാഗിസോ റബാഡ

കാഗിസോ റബാഡ

സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡയാണ് ഇന്ത്യയുടെ അന്തകനാവാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ടി20 ഫോര്‍മാറ്റില്‍ സമീപകാലത്തു അത്ര മികച്ച പ്രകടനമല്ല അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പര്യടനത്തിലെ ടി20 പരമ്പരയില്‍ 1/16, 0/57, 1/24 എന്നിങ്ങനെയായിരുന്നു റബാഡയുടെ പ്രകടനം. ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ രണ്ടു മല്‍സരങ്ങളിലും താരം കളിച്ചു. രണ്ടോവറില്‍ 20/0, മൂന്നോവറില്‍ 24/1 എന്നിങ്ങനെയായിരുന്നു പ്രകടനങ്ങള്‍.

വില കുറച്ചു കാണരുത്

വില കുറച്ചു കാണരുത്

പക്ഷെ ഇതിന്റെ പേരില്‍ റബാഡയെ വില കുറച്ചു കാണാന്‍ കഴിയില്ല. പെര്‍ത്തിലെ പിച്ചില്‍ അദ്ദേഹം കൂടുതല്‍ അപകടകാരിയായി മാറും. തന്റെ ഉയരം മുതലെടുത്ത് ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ റബാഡയ്ക്കു കഴിയും. അതിനാല്‍ തന്നെ ടീമിന്റെ പ്രധാന തുറുപ്പുചീട്ട് കൂടിയായിരിക്കും അദ്ദേഹം. സമീപകാലത്തു ഇന്ത്യയുടെ ഓപ്പണിങ് സഖ്യമായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ റബാഡയ്ക്കായിരുന്നു. മിന്നുന്ന ഫോമിലുള്ള വിരാട് കോലിയും റബാഡയും തമ്മിലുള്ള പോരാട്ടമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Story first published: Sunday, October 30, 2022, 11:21 [IST]
Other articles published on Oct 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+