T20 World Cup 2022: പാകിസ്താനിലെങ്കില്‍ പന്ത് ഉറപ്പായും കളിക്കും! കാരണം പറഞ്ഞ് വഹാബ് റിയാസ്

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ലാത്ത താരമാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ചിരവൈരികളായ പാകിസ്താന്‍, കുഞ്ഞന്‍മാരായ നെതര്‍ലാന്‍ഡ്‌സ് എന്നിവരുമായി നടന്ന കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റിഷഭിനു പ്ലെയിങ് ഇലവനില്‍ ഇടമില്ലായിരുന്നു. പകരം വെറ്ററന്‍ ദിനേശ് കാര്‍ത്തികായിരുന്നു വിക്കറ്റ് കീപ്പര്‍. നടക്കാനിരിക്കുന്ന മല്‍സരങ്ങളിലും ഡിക്കെ തന്നെ വിക്കറ്റ് കീപ്പറുടെ റോളില്‍ തുടരാനാണ് സാധ്യത.
റിഷഭ് പന്ത് പാകിസ്താനിലായിരുന്നെങ്കില്‍ ഈ ലോകകപ്പില്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസ്. ഇന്ത്യന്‍ ടീമിനോളം പ്രതിഭാശാലികളായ കളിക്കാര്‍ പാകിസ്താനില്ലെന്നും ഒരുപാട് പുതിയ ക്രിക്കറ്റര്‍മാരെ വളര്‍ത്തിയെടുത്ത് ഇന്ത്യ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തുകൊണ്ട് പരാതി പറയുന്നു?
പാകിസ്താന്‍ ക്രിക്കറ്റ് സംവിധാനം ശക്തമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ ആരും പരാതി പറയില്ല. കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു സെലക്ഷന്‍ നടപടിക്രമം തീര്‍ച്ചയായും വേണം. ഉദാഹരണമായി മുഹമ്മദ് ആമിഖോ, ഉമര്‍ ഗുല്ലോ, ഷുഐബ് അക്തറോ, സൊഹൈല്‍ തന്‍വീറോ ആരുമാവട്ടെ. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് നിങ്ങളുടെ മാനദണ്ഡമെങ്കില്‍ അവര്‍ പെര്‍ഫോം ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഫിറ്റാണോ എന്നിവയും പരിഗണിക്കണം. അതിനു ശേഷമായിരിക്കണം അവരെ ടീമിലെടുക്കേണ്ടതെന്നും വഹാബ് റിയാസ് വ്യക്തമാക്കി.

റിഷഭ് പന്ത് പാക് ടീമിലുണ്ടാവും
നിങ്ങള്‍ക്കു നമ്മുടെ അയല്‍രാജ്യമായ ഇന്ത്യയില്‍ ഇതിനൊരു ഉദാഹരണം ഞാന്‍ കാണിച്ചു തരാം. എംഎസ് ധോണിക്കു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം അദ്ദേഹം സെഞ്ച്വറികളുമടിച്ചിട്ടുണ്ട്.
പാകിസ്താനിലായിരുന്നെങ്കില്‍ ഒരു ലോകകപ്പ് മല്‍സരത്തില്‍ പന്ത് പുറത്തിരിക്കുമോ? ഒരിക്കലുമില്ല. ദിനേഷ് കാര്‍ത്തികിനെ കൡപ്പിക്കാന്‍ ഇന്ത്യ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കി. പന്ത് മികച്ച ക്രിക്കറ്ററാണെന്നു ഇന്ത്യക്കറിയാം. പക്ഷെ അതോടൊപ്പം തന്നെ ഒരു ഫിനിഷറെയും ആവശ്യമാണെന്നു അവര്‍ക്കറിയാം. ഈ കാരണത്തിലാണ് പന്തിനെ ഒഴിവാക്കി ഇന്ത്യ ഡിക്കെയെ കളിപ്പിക്കുന്നതെന്നും വഹാബ് റിയാസ് ചൂണ്ടിക്കാട്ടി.

റിഷഭിന്റെ മോശം ഫോം
ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്തിന്റെ ഫോം അത്ര മികച്ചതല്ല. ടൂര്‍ണമെന്റിനു മുമ്പ് നടന്ന പരമ്പരകളിലും ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളിലുമെല്ലാം അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഓപ്പണറുടെ റോൡ വരെ റിഷഭ് പരീക്ഷിക്കപ്പെടുകയും ചെയ്തു. പക്ഷെ ബാറ്റിങില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ താരത്തിനായില്ല. ഇതോടെ ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കിനു മുന്‍തൂക്കം ലഭിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications