Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 Wold Cup 2022: ബംഗ്ലാദേശ് ഇന്ത്യയെ അട്ടിമറിച്ചാല്‍? സെമി ഫേവറിറ്റുകളെ പ്രവചിച്ച് മുന്‍ നായകന്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ പോരാട്ടങ്ങള്‍ അവസാന റൗണ്ടിലേക്കു അടുക്കുകയാണ്. നാലു സെമി ഫൈനലിസ്റ്റുകളുടെ കാര്യത്തില്‍ ഇപ്പോഴും ചിത്രം തെളിഞ്ഞിട്ടില്ല. ഒരു ടീം പോലും സെമി ഇനിയും ഉറപ്പാക്കിയിട്ടില്ല. മരണഗ്രൂപ്പായ ഒന്നില്‍ മാത്രമല്ല എളുപ്പമുള്ള ഗ്രൂപ്പായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന രണ്ടിലും സെമിക്കായി പോരാട്ടം മുറുകുകയാണ്.

ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് രണ്ടിലെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ബംഗ്ലാദേശിന്റെ മുന്‍ നായകന്‍ ഹബീബുള്‍ ബാഷര്‍. നിലവില്‍ സൗത്താഫ്രിക്ക, ഇന്ത്യ, ബംഗ്ലാദേശ് എന്നിവരാണ് സെമിക്കായി പോരടിക്കുന്നത്. അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ പാകിസ്താനും നേരിയ സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഗ്രൂപ്പിലെ ഫേവറിറ്റുകള്‍

ഗ്രൂപ്പിലെ ഫേവറിറ്റുകള്‍

സൗത്താഫ്രിക്കയും ഇന്ത്യയുമാണ് ഗ്രൂപ്പ് രണ്ടിലെ സെമി ഫൈനലിസ്റ്റുകളെന്നാണ് ഹബീബുള്‍ ബാഷറുടെ പ്രവചനം. പക്ഷെ മറ്റു ടീമുകളുടെയും സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
തീര്‍ച്ചയായും ഗ്രൂപ്പ് രണ്ടിലെ ഫേവറിറ്റുക്ള്‍ സൗത്താഫ്രിക്കയും ഇന്ത്യയുമാണ്. എന്നാല്‍ മറ്റു ചിലര്‍ക്കു കൂടി സെമി സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയും സൗത്താഫ്രിക്കയും വളരെ കരുത്തുറ്റ ടീമുകളാണ്. പക്ഷെ അവര്‍ അപരാജിതരല്ല. ഇന്ത്യക്കെതിരേ ബംഗ്ലാദേശ് അട്ടിമറി ജയം കൊയ്താല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്കു പറയാന്‍ കഴിയില്ലെന്നും ബാഷര്‍ വിലയിരുത്തി.

Also Read: T20 World Cup 2022: മിന്നല്‍ വേഗം! തലപ്പത്ത് വുഡ്, ടോപ്പ് ഫൈവില്‍ 2 പാക് പേസര്‍മാര്‍

ഗ്രൂപ്പ് ഒന്നില്‍ കൂടുതല്‍ കടുപ്പം

ഗ്രൂപ്പ് ഒന്നില്‍ കൂടുതല്‍ കടുപ്പം

സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നില്‍ കാര്യങ്ങള്‍ കുറേക്കൂടി കടുപ്പമാണ്. ഈ ഗ്രൂപ്പിലെ സെമി ഫൈനലിസ്റ്റുകളെ അറിയാന്‍ അവസാന റൗണ്ട് മല്‍സരങ്ങള്‍ വരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഗ്രൂപ്പ് രണ്ടില്‍ സൗത്താഫ്രിക്ക സെമി ഫൈനലില്‍ കടക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരം കഴിഞ്ഞ ശേഷം മാത്രമേ ആരൊക്കെ മുന്നോട്ടു പോവുമെന്നു അറിയാന്‍ സാധിക്കുകയുള്ളൂവെന്നും ഹബീബുള്‍ ബാഷര്‍ വിലയിരുത്തി.
ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലാന്‍ഡ് (അഞ്ചു പോയിന്റ്), ഇംഗ്ലണ്ട് (5 പോയിന്റ്), ഓസ്‌ട്രേലിയ (5 പോയിന്റ്), ശ്രീലങ്ക (4 പോയിന്റ്), അയര്‍ലാന്‍ഡ് (3 പോയിന്റ്) തുടങ്ങിവരാണ് സെമി ഫൈനലിനായി രംഗത്തുള്ളത്. ശേഷിച്ച മല്‍സരങ്ങള്‍ ഈ ടീമുകള്‍ക്കെല്ലാം ഒരുപോലെ നിര്‍ണായകമാണ്.

Also Read: ബാബര്‍ 'സ്വാര്‍ത്ഥനെന്ന്' ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

ഇന്ത്യക്കു നിര്‍ണായകം

ഇന്ത്യക്കു നിര്‍ണായകം

ഗ്രൂപ്പ് രണ്ടില്‍ അഞ്ചു പോയിന്റുമായി സൗത്താഫ്രിക്കയാണ് തലപ്പത്ത്. ഇന്ത്യയും ബംഗ്ലാദേശും നാലു പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. നെതര്‍ലാന്‍ഡ്‌സിനോടു തോറ്റതോടെ സിംബാബ്‌വെയുടെ (മൂന്നു പോയിന്റ്) സെമി പ്രതീക്ഷ ഏറെക്കുറെ അവസാനി്ച്ചിരിക്കുകയാണ്.
ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ ആറു പോയിന്റുമായി ഗ്രൂപ്പില്‍ തലപ്പത്തേക്കു കയറുന്നതിനൊപ്പം സെമിക്കു തൊട്ടരികിലെത്താനും ഇന്ത്യക്കു കഴിയും. എന്നാല്‍ പരാജയപ്പെട്ടാല്‍ ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടും. അതോടെ സിംബാബ്‌വെയുമായുള്ള അവസാന കളിയില്‍ ഇന്ത്യക്കു ഉറപ്പായും ജയിക്കേണ്ടിയും വരും. അതോടൊപ്പം മറ്റു ടീമുകളുടെ മല്‍സരഫലം കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശനം.

Story first published: Wednesday, November 2, 2022, 12:40 [IST]
Other articles published on Nov 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+