T20 World Cup 2022: മിന്നല്‍ വേഗം! തലപ്പത്ത് വുഡ്, ടോപ്പ് ഫൈവില്‍ 2 പാക് പേസര്‍മാര്‍
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആവേശകരമായ അവസാന ഘട്ടത്തിലേക്കു അടുത്തുകൊണ്ടിരിക്കുകയാണ്. നാലാം റൗണ്ടിലേക്കു കടന്നിട്ടും ഒരു ടീം പോലും ഇനിയും സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. രണ്ടു ഗ്രൂപ്പുകളിലും സെമി ബെര്‍ത്തിനായി പൊരിഞ്ഞ പോരാട്ടം തന്നെയാണ് നടക്കുന്നത്. എങ്കിലും ഈയാഴ്ച അവസാനത്തോടെ സെമി ഫൈനലിനെക്കുറിച്ചുള്ള ചിത്രം തെളിയും.
ഓസ്‌ട്രേലിയയിലെ അതിവേഗ പിച്ചുകളില്‍ പേസര്‍മാര്‍ അരങ്ങുവാഴുമെന്ന് നേരത്തേ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. അതു തെറ്റിയില്ലെന്നു തന്നെയാണ് വിവിധ ടീമുകളുടെ ഫാസ്റ്റര്‍ ബൗളര്‍മാരുടെ ഇതുവരെയുള്ള പ്രകടനം. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

മുന്‍തൂക്കം പാകിസ്താന്
ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ അഞ്ചു ബൗളര്‍മാരെയെടുത്താല്‍ പാകിസ്താനാണ് മുന്‍തൂക്കമെന്നു കാണാം. ആദ്യ അഞ്ചിലെ രണ്ടു പേര്‍ പാക് താരങ്ങളാണ്. ശേഷിച്ച മൂന്നു പേര്‍ ഇംഗ്ലണ്ട്, സൗത്താഫ്രിക്ക ടീമുകളില്‍ നിന്നുള്ളവരാണ്.
നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ പേസര്‍മാരെയൊന്നും ആദ്യ അഞ്ചില്‍ കാണാന്‍ സാധിക്കില്ല. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ പേസര്‍മാര്‍. ഇവരില്‍ ഷമിയൊഴികെ ആരും സ്ഥിരമായി 140 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ളവരല്ല.
Also Read: T20 World Cup 2022: ഇന്ത്യ വീണ്ടും സെമി കാണാതെ മടങ്ങുമോ? സാധ്യത തള്ളേണ്ട!

തലപ്പത്ത് വുഡ്
ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡാണ് നിലവില്‍ ഈ ലോകകപ്പില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളര്‍. മണിക്കൂറില്‍ 155 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് വുഡ് തലപ്പത്തുള്ളത്. സൂപ്പര്‍ 12ല്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു ഇത്.
ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ ആറാം ഓവറിലെ അവസാന ബോളാണ് 155 കിമി വേഗതയില്‍ ചീറിപ്പാഞ്ഞത്. പക്ഷെ പവര്‍പ്ലേ ഓവറിലെ ഈ അവസാന ബോളില്‍ ബൗണ്ടറി വഴങ്ങേണ്ടി വരികയായിരുന്നു. ഇന്‍സൈഡ് എഡ്ജായ ശേഷം ലെഗ് സ്റ്റംപ് കടന്ന് ബോള്‍ അതിവേഗം ബൗണ്ടറിയിലേക്കു പാഞ്ഞപ്പോള്‍ ഫീല്‍ഡര്‍മാര്‍ നിസ്സഹായരായിരുന്നു.
Also Read: T20 World Cup 2022: ഇന്ത്യന്‍ തോല്‍വിക്കു കാരണം ധോണി! മില്ലറടക്കം എല്ലാവരും അതു പഠിച്ചു

നോര്‍ക്കിയും ഫെര്‍ഗിയും ഒപ്പം
മാര്‍ക്ക് വുഡ് കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ വേഗതയേറിയ പന്തെറിഞ്ഞ മറ്റു ബൗളര്‍മാര്‍ സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്റിച്ച് നോര്‍ക്കിയ, ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍, പാകിസ്താന്റെ പേസ് ജോടികളായ ഹാരിസ് റൗഫ്, നസീം ഷാ എന്നിവരാണ്.
153 കിമി വേഗതയില്‍ പന്തെറിഞ്ഞ നോര്‍ക്കിയ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുണ്ട്. ഫെര്‍ഗൂസനും റൗഫും ഒപ്പത്തിനൊപ്പമാണ്. ഇരുവരും 151 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. 148 കിമി വേഗതയില്‍ പന്തെറിഞ്ഞാണ് നസീം ഷാ അഞ്ചാംസ്ഥാനത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications