Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യന്‍ തോല്‍വിക്കു കാരണം ധോണി! മില്ലറടക്കം എല്ലാവരും അതു പഠിച്ചു

jadeja

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ സൂപ്പര്‍ പോരാട്ടത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ പരാജയത്തില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കും പങ്കുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം അജയ് ജഡേജ. ധോണി ലോകത്തെ ഒരു കാര്യം പഠിപ്പിച്ചുകൊടുത്തതായും അതു മറ്റു ടീമുകള്‍ ഇപ്പോള്‍ ഇന്ത്യക്കെതിരേ തന്നെ പ്രയോഗിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ജഡേജ.

ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റിന്റെ വിജയമാണ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു ഇത്. ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാമായിരുന്നു.

ധോണി പഠിപ്പിച്ച പാഠം

ധോണി പഠിപ്പിച്ച പാഠം


സൗത്താഫ്രിക്കയ്ക്കുവേണ്ടി ഡേവിഡ് മില്ലറുടെ പ്രകടനം ഗെയിമിനെ മറ്റൊരു ലെവലിലേക്കു ഉയര്‍ത്തുകയായിരുന്നു. കാര്യമായ ഷോട്ടുകളോ, അധികമായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാതെ ഗംഭീര ഇന്നിങ്‌സായിരുന്നു മില്ലര്‍ കളിച്ചത്. അദ്ദേഹം കൂടുതല്‍ ശാന്തനായിരിക്കുകയാണ്, ഗെയിമിനെ കൂടുതല്‍ ഡീപ്പിലേക്കു കൊണ്ടു പോയി എതിരാളികളുടെ ഭാഗത്തു നിന്നുള്ള പിഴവിനായി കാത്തിരിക്കുകയും ചെയ്തു. എംഎസ് ധോണി ലോകത്തിനു പഠിപ്പിച്ചു കൊടുത്ത പാഠമാണിത്. അതുകാരണമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അജയ് ജഡേജ നിരീക്ഷിച്ചു.

Also Read: T20 World Cup 2022: കോലി ക്യാച്ച് വിട്ടു, റണ്ണൗട്ട് പാഴാക്കി രോഹിത്, പാകിസ്താനെ ചതിച്ചോ?

ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചു

ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചു

സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ അജയ് ജഡേജ വിമര്‍ശിച്ചു. തന്റെ ബൗളര്‍മാരെ മല്‍സരത്തില്‍ രോഹിത് വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. ഒരു പ്രത്യേക പൊസിഷനില്‍, ഒരു പ്രത്യേക ബൗളറില്‍ രോഹിത് കുരുങ്ങിക്കിടന്നതു പോലെയാണ് എനിക്കു തോന്നിയത്. അര്‍ഷ്ദീപ് തുടക്കത്തില്‍ തന്നെ മൂന്നോവറുകള്‍ ബൗള്‍ ചെയ്യണമായിരുന്നുവെന്നാണ് എനിക്കു തോന്നിയത്. അവസാനത്തില്‍ ആരെ എറിയിക്കുമെന്ന ചിന്ത കാരണമായിരിക്കാം രോഹിത് ഒരുപക്ഷെ അതു ചെയ്യാതിരുന്നത്. ഇപ്പോഴും സുഖകരമല്ലാത്ത ചില ഘടകങ്ങളുണ്ടെന്നും അജയ് ജഡേജ വിലയിരുത്തി.

Also Read: T20 World Cup 2022: ഇന്ത്യ കപ്പടിക്കുമോ?, ഇപ്പോഴും രണ്ട് ദൗര്‍ബല്യം വേട്ടയാടുന്നു!, അറിയാം

മില്ലറുടെ ഇന്നിങ്‌സ്

മില്ലറുടെ ഇന്നിങ്‌സ്

സൗത്താഫ്രിക്കയ്ക്കു 134 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യ നല്‍കിയത്. സൗത്താഫ്രിക്കയുടെ തുടക്കം പാൡയിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യ വീഴത്തിയിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ എയ്ഡന്‍ മര്‍ക്രാം- ഡേവിഡ് മില്ലര്‍ സഖ്യം 76 റണ്‍സിന്റെ കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ തിരികെ കൊണ്ടുവന്നു.
52 റണ്‍സെടുത്ത മര്‍ക്രാം മടങ്ങിയെങ്കിലും മില്ലര്‍ ടീമിന്റെ വിജയം പര്‍ത്തിയാക്കുന്നതു വരെ ക്രീസില്‍ തുടര്‍ന്നു. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു സൗത്താഫ്രിക്ക വിജയറണ്‍സ് കുറിക്കുകയായിരുന്നു. മില്ലര്‍ പുറത്താവാതെ 59 റണ്‍സ് നേടി. 46 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ബൗണ്ടറിയും മൂന്നു സിക്‌സറുമടിച്ചു.

Story first published: Monday, October 31, 2022, 17:57 [IST]
Other articles published on Oct 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+