For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ടൂര്‍ണമെന്റില്‍ ആരൊക്കെ വിലസും? പ്രവചിച്ച് ഐസിസി

അഞ്ചു കളിക്കാരെ അറിയാം

ഓസ്‌ട്രേലിയയില്‍ ഈ മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ വിലസുക ആരൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി. 2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് ഈ വര്‍ഷം നടക്കാന്‍ പോവുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു 2020ലെ ടൂര്‍ണമെന്റ്് ഓസ്‌ട്രേലിയയിലേക്കു മാറ്റുകയായിരുന്നു. ഇതാദ്യമായാണ് ടി20 ലോകപ്പിനു ഓസീസ് ആതിഥേയത്വം വഹിക്കുന്നത്.

കിരീടം നിലനിര്‍ത്താന്‍ ഓസീസ്

കിരീടം നിലനിര്‍ത്താന്‍ ഓസീസ്

നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ ഇത്തവണ കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇത്തവണ 16 ടീമുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ടൂര്‍ണമെന്റില്‍ കസറാന്‍ സാധ്യതയുള്ള അഞ്ചു കളിക്കാരെയാണ് ഐസിസി തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി.

അഞ്ചില്‍ നാലും ബാറ്റര്‍മാര്‍

അഞ്ചില്‍ നാലും ബാറ്റര്‍മാര്‍

നാലു ബാറ്റര്‍മാരും ഒരു ഓള്‍റൗണ്ടറുമാണ് ഐസിസി തിരഞ്ഞെടുത്ത അഞ്ചു താരങ്ങളുടെ ലിസ്റ്റിലുള്ളത്. ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് ഐസിസിയുടെ ടോപ്പ് ഫൈവ് ലിസ്റ്റിലെ ഏക ഓള്‍റൗണ്ടര്‍.
കഴിഞ്ഞ തവണത്തെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് ഹസരംഗയായിരുന്നു. കൂടാതെ അടുത്തിടെ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Also Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ല

സൂര്യ മിന്നുന്ന ഫോമില്‍

സൂര്യ മിന്നുന്ന ഫോമില്‍

ഐസിസിയുടെ ലിസ്റ്റിലെ അഞ്ചു പേരില്‍ ഇന്ത്യയുടെ ഏക താരം സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്. കരിയറിലെ ഏറ്റവു മികച്ച ഫോമിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തതും 32 കാരനായ സൂര്യയാണ്. 21 ഇന്നിങ്‌സുകളില്‍ നിന്നും 40.66 ശരാശരിയില്‍ 180.29 സ്‌ട്രൈക്ക് റേറ്റില്‍ 732 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.

ഈ വര്‍ഷം കൂടുതല്‍ റണ്‍സ്

ഈ വര്‍ഷം കൂടുതല്‍ റണ്‍സ്

ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ മാസം നടന്ന ടി20 പരമ്പരയില്‍ സൂര്യ കസറിയിരുന്നു. പരമ്പരയിലെ നിര്‍ണായകമായ അവസാന കളിയില്‍ 36 ബോളില്‍ 69 റണ്‍സാണ് താരം വാരിക്കൂട്ടിയത്. സൗത്താഫ്രിക്കയുമായി ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ കളിയിലും സൂര്യ മിന്നിച്ചിരുന്നു. 33 ബോളില്‍ പുറത്താവാതെ 50 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങിലെ രണ്ടാംനമ്പര്‍ താരം കൂടിയാണ് അദ്ദേഹം.

Also Read: T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

വാര്‍ണറുടെ പ്രകടനം

വാര്‍ണറുടെ പ്രകടനം

ഐസിസിയുടെ അഞ്ചു പേരുടെ ലിസ്റ്റിലെ മറ്റു മൂന്നു പേര്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍, പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ മുഹമ്മദ് റിസ്വാനുമാണ്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ കിരീട വിജയത്തില്‍ വാര്‍ണര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ സ്വന്തം കാണികള്‍ക്കു മുന്നിലും പ്രകടനം ആവര്‍ത്തിക്കാനായിരിക്കും വാര്‍ണറുടെ ശ്രമം.

ബട്‌ലര്‍ മിന്നിച്ചു

ബട്‌ലര്‍ മിന്നിച്ചു

ജോസ് ബട്‌ലറും കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. കൂടാതെ കഴിഞ്ഞ ഐപിഎല്ലിലും അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 16 മല്‍സരങ്ങളില്‍ നിന്നും ബട്‌ലറുടെ സമ്പാദ്യം 863 റണ്‍സായിരുന്നു. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു.

റിസ്വാന്‍ ലോക ഒന്നാം റാങ്കില്‍

റിസ്വാന്‍ ലോക ഒന്നാം റാങ്കില്‍

മുഹമ്മദ് റിസ്വാന്റെ കാര്യമെടുത്താല്‍ അദ്ദേഹവും ടി20 ഫോര്‍മാറ്റില്‍ ഗംഭീര ഫോമിലാണ്. ആ വര്‍ഷം ടി20യില്‍ പാകിസ്താനു വേണ്ടി 12 മല്‍സരങ്ങളില്‍ നിന്നും 61.90 ശരാശരിയില്‍ 619 റണ്‍സ് റിസ്വാന്‍ നേടിക്കഴിഞ്ഞു. അവസാനത്തെ 10 ടി20കളില്‍ ഏഴിലും അദ്ദേഹം ഫിഫ്റ്റി കുറിക്കുകയും ചെയ്തിരുന്നു.

Story first published: Sunday, October 2, 2022, 12:48 [IST]
Other articles published on Oct 2, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+