Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യ കപ്പടിക്കുമോയെന്നു നേരത്തേ അറിയാം! സന്നാഹം കടുകട്ടി

ഏഷ്യാ കപ്പില്‍ ചീട്ടുകീറിയതോടെ ഇന്ത്യയുടെ അടുത്ത നോട്ടം ഐസിസിയുടെ ടി20 ലോകകപ്പ് ട്രോഫിയിലേക്കാണ്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പുറത്തുവിട്ടു.

കടുപ്പമേറിയ രണ്ടു സന്നാഹങ്ങളാണ് ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്നത്. രോഹിത് ശര്‍മയ്ക്കും സംഘത്തിനും ലോക കിരീടം ഉയര്‍ത്താന്‍ സാധിക്കുമോ, ഇല്ലയോയെന്നു ഈ രണ്ടു മല്‍സരങ്ങളും കഴിയുന്നതോടെ തന്നെ ഏറെക്കുറെ വ്യക്തമാവുകയും ചെയ്യും.

1

ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന 16 ടീമുകളുടെയും സന്നാഹ മല്‍സരങ്ങളുടെ ഫിക്‌സ്ചറാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മല്‍സരങ്ങള്‍ ബ്രിസ്ബണ്‍, മെല്‍ബണ്‍ എന്നീവിടങ്ങളിലായിട്ടാണ് നടക്കുക.
നിലവിലെ ലോക ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ, കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ന്യൂസിലാന്‍ഡ് എന്നിവരുമായിട്ടാണ് ഇന്ത്യയുടെ സന്നാഹങ്ങള്‍. ഓസീസുമായുള്ള മല്‍സരം ഒക്ടോബര്‍ 17നു ഗാബയിലും കിവീസുമായുള്ള കളി 19നു ബ്രിസ്ബണിലുമാണ്.കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ തോറ്റിരുന്നു. ഇന്ത്യക്കു കപ്പടിക്കാന്‍ എത്രത്തോളം സാധ്യതയുണ്ടെന്നു ഈ മല്‍സരങ്ങള്‍ കഴിയുന്നതോടെ അറിയാം.

2

യോഗ്യതാ മല്‍സരങ്ങള്‍ കളിക്കുന്ന ടീമുകള്‍ മെല്‍ബണിലായിരിക്കും ഇവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. ഒക്ടോബര്‍ 10 മുതല്‍ 13 വരെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും ജംക്ഷന്‍ ഓവലിലുമായിരിക്കും ഈ ടീമുകളുടെ സന്നാഹ മല്‍സരങ്ങള്‍ ക്രമീകരിക്കുക.
സൂപ്പര്‍ 12 ഘട്ടത്തിലേക്കു യോഗ്യത നേടിയ ടീമുകള്‍ അവരുടെ രണ്ടു സന്നാഹ മല്‍സരങ്ങളും ഒക്ടോബര്‍ 17, 19 തിയ്യതികളായി കളിക്കും. ഗാബയിലും അലന്‍ ബോര്‍ഡര്‍ ഫീല്‍ഡിലുമായിരിക്കും കളികളെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

Asia Cup 2022: ടൂര്‍ണമെന്റിലെ ഫ്‌ളോപ്പ് ഷോ, തഴഞ്ഞവരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ, സഞ്ജു ഇപ്പോഴില്ല?

3

17നു നാലു മല്‍സരങ്ങളുണ്ട്. ഇന്ത്യ- ഓസ്‌ട്രേലിയ മല്‍സരം കൂടാതെ ന്യൂസിലാന്‍ഡ്- സൗത്താഫ്രിക്ക (അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്), ഇംഗ്ലണ്ട്- പാകിസ്താന്‍ (ഗാബ), അഫ്ഗാനിസ്താന്‍- ബംഗ്ലാദേശ് (അലന്‍ ബോര്‍ഡര്‍ ഫീല്‍ഡ്) എന്നീ കളികളും 17നാണ്.
19ന് മൂന്നു കളികളുണ്ടാവും. ഇന്ത്യ- ന്യൂസിലാന്‍ഡ് പോരാട്ടത്തിനു ഗാബയാണ് വേദിയാവുക. ഇതേ വേദിയില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനെയും അലന്‍ ബോര്‍ഡര്‍ ഫീല്‍ഡില്‍ സൗത്തഫ്രിക്ക ബംഗ്ലാദേശിനെയും നേരിടും.

വീണ്ടും തോറ്റു, ടീം പഠിക്കുകയാണെന്നു രോഹിത്, കോഴ്‌സ് എന്നു തീരുമെന്ന് ഫാന്‍സ്!

4

ഇവ കൂടാതെ യോഗ്യതാ റൗണ്ട് കളിക്കുന്ന ടീമുകളുടെ സന്നാഹ മല്‍സരങ്ങളും നടക്കുന്നുണ്ട്. ഒക്ടോബര്‍ 10നു വെസ്റ്റ് ഇന്‍ഡീസ് യുഎഇയെയും സ്‌കോട്ട്‌ലാന്‍ഡ് നെതര്‍ലാന്‍ഡ്‌സിനെയും ശ്രീലങ്ക സിംബാബ്‌വെയെയും നേരിടും. 11നു അയര്‍ലാന്‍ഡ്- നമീബിയ മല്‍സരവും 12നു വെസ്റ്റ് ഇന്‍ഡീസ് നെതര്‍ലാന്‍ഡ്‌സ് മല്‍സരവും നടക്കും. 13നു സിംബാബ്‌വെ നമീബിയയെും ശ്രീങ്ക അയര്‍ലാന്‍ഡിനെയും സ്‌കോട്ട്‌ലാന്‍ഡ് യുഎഇയെയും നേരിടും.

Story first published: Thursday, September 8, 2022, 17:45 [IST]
Other articles published on Sep 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+