For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: ടൂര്‍ണമെന്റിലെ ഫ്‌ളോപ്പ് ഷോ, തഴഞ്ഞവരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ, സഞ്ജു ഇപ്പോഴില്ല?

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ തുലാസിലാണ്

വന്‍ പ്രതീക്ഷയുമായി ഏഷ്യാ കപ്പിനു വേണ്ടി യുഎഇയിലെത്തിയ ഇന്ത്യന്‍ ടീം ഇപ്പോള്‍ ഫൈനല്‍ പോലും കാണാതെ നാട്ടിലേക്കു മടങ്ങുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. സൂപ്പര്‍ ഫോറില്‍ നിര്‍ണായക മല്‍സരത്തില്‍ ശ്രീലങ്കയെ നേരിടാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ഈ മല്‍സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ അതോടെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴിയടയും. ലങ്കയ്‌ക്കെതിരായ മല്‍സരത്തിനു ശേഷം അഫ്ഗാനിസ്താനുമായി ഒരു കളി മാത്രമാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കു ബാക്കിയുള്ളത്.

1

വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യയെ സംബന്ധിച്ച് വലിയ മുന്നറിയിപ്പ് തന്നെയാണ് ഏഷ്യാ കപ്പിലെ ഇപ്പോഴത്തെ പ്രകടനം. ലോകകപ്പുയര്‍ത്താന്‍ ഈ ടീം മതിയാവില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ടീം സെലക്ഷനെതിരേയും വിമര്‍ശനങ്ങളുയരുന്നുണ്ട്. പ്രത്യേകിച്ചും ബൗളിങ് നിരയുടെ ദൗര്‍ബല്യമാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്.

2

ആദ്യ മല്‍സരത്തിലൊഴികെ തുടര്‍ന്നുള്ള രണ്ടു കളികളിലും ഇന്ത്യന്‍ ബൗളിങ് പരാജയപ്പെട്ടു. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്കു നേരത്തേ തഴയപ്പെട്ട ചിലരെ തിരിച്ചുവിളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണ്‍ സമീപകാലത്തു മികച്ച ഫോമിലാണെങ്കിലും താരത്തെ ഉടന്‍ മടക്കി വിളിക്കുമോയെന്ന കാര്യം സംശയമാണ്. ടി20 ടീമിലേക്കു തിരികെ വരാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

യുവ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു തിരിച്ചുവിളിക്കപ്പെടാനിടയുള്ള ഒരാള്‍. നേരത്തേ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം സ്ഥാനമുറപ്പിക്കുന്നതിന്റെ വക്കിലെത്തിയിരുന്നു. പക്ഷെ അവസാനത്തെ ചില പരമ്പരകളില്‍ പ്ലെയിങ് ഇലവനില്‍ ഇഷാനു അവസരം ലഭിച്ചില്ല. കളിച്ച ചില ഇന്നിങ്‌സുകളിലാവട്ടെ ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തു. ഇതോടെയാണ് ഏഷ്യാ കപ്പ് ടീമില്‍ നിന്നും താരത്തിനു സ്ഥാനം നഷ്ടമായത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ബാക്കപ്പായി ഫിനിഷര്‍ കൂടിയായ ദിനേശ് കാര്‍ത്തികും ഏഷ്യാ കപ്പ് ടീമിലെത്തുകയായിരുന്നു.

4

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇടംകൈയന്‍മാര്‍ കുറവായതിനാലും റിഷഭ് ടി20യില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാത്തതിനാലും ഇഷാനെ തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി തീരും. ഓപ്പണിങിലടക്കം ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇഷാന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കൂടാതെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു പ്രിയപ്പെട്ട താരമാണെന്നതും ഇഷാന് അനുകൂലഘടകങ്ങളാണ്. ഓപ്പണിങില്‍ കെഎല്‍ രാഹുലിന്റെ മെല്ലെപ്പോക്ക് ടീം മാനേജ്‌മെന്റിനു അത്ര രസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പകരം ഇഷാനെ ഓപ്പണിങിലേക്കു കൊണ്ടുവവരാനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല. പ്രായവും 24 കാരനായ താരത്തിനു പ്ലസ് പോയിന്റാണ്.

Asia Cup: ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വേണം, പുറത്താക്കേണ്ടത് മൂന്ന് പേരെ!

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഏഷ്യാ കപ്പ് ടീം സെലക്ഷനില്‍ സെലക്ടര്‍മാര്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെ തഴഞ്ഞുവെന്നതാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പരിക്കു കാരണം നഷ്ടമായിട്ടും ഷമിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഇതിന്റെ ഫലമാണ് ടീം ഇപ്പോള്‍ അനുഭവിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവര്‍ മാത്രമാണ് ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍. ഇവരില്‍ ആവേശ് ദയനീയ പരാജയമാവുകയും ചെയ്തു.

6

ഹോങ്കോങ് പോലും ആവേശിനെ തല്ലിച്ചതയ്ക്കുന്നത് ടൂര്‍ണമെന്റില്‍ കാണാന്‍ സാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരില്‍ പേസര്‍ ഒഴിവാക്കപ്പെട്ടത്. ഏഷ്യാ കപ്പോടെ ആവേശ് ടീമില്‍ നിന്നും പുറത്താവുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഭുവിക്കൊപ്പം ഷമി ഏഷ്യാ കപ്പില്‍ കളിച്ചിരുന്നെങ്കില്‍ അതു ഇന്ത്യന്‍ ബൗളിങിനു കൂടുതല്‍ കൃത്യതയും മൂര്‍ച്ചവും നല്‍കുമായിരുന്നു.

7

അര്‍ഷ്ദീപ് നന്നായി പന്തെറിയുന്നുണ്ടെങ്കിലും വലിയ വേദികളില്‍ കളിച്ചുള്ള മല്‍സരപരിചയം ഇല്ലെന്നത് പോരായ്മ തന്നെയാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഷമി ഇന്ത്യക്കു വേണ്ടി ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. എങ്കിലും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സീസണില്‍ 20 വിക്കറ്റുകളെടുത്ത ഷമി ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

IND vs PAK: അടിതെറ്റിയാല്‍ ഹിറ്റ്മാനും വീഴും! ആദ്യമായി മൂന്ന് കാര്യങ്ങള്‍ കളിയില്‍ സംഭവിച്ചു

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു മടങ്ങിയെത്താന്‍ സാധ്യതയുള്ള മറ്റൊരാള്‍. പരിക്കു കാരണം ഏറെക്കാലമായി താരം ഇന്ത്യക്കായി കളിച്ചിട്ടില്ല. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിലൂടെ വാഷിങ്ടണ്‍ തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷെ വീണ്ടുമൊരു പരിക്ക് കാരണം ഏകദിന പരമ്പരയില്‍ നിന്നും താരത്തിനു പിന്‍മാറേണ്ടി വന്നു. ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം വാഷിങ്ടണ്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ നടന്ന ഏകദിനത്തിലാണ് താരം അവസാനമായി ഇറങ്ങിയത്.

9

2021 മാര്‍ച്ചിനു ശേഷം ടി20യിലും വാഷിങ്ടണ്‍ കളിച്ചിട്ടില്ല. പരിക്കുകളെ തുടര്‍ന്നു കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാഹബാദിനൊപ്പമുള്ള സീസണും താരത്തിനു നഷ്ടമായിരുന്നു. എങ്കിലും ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് ബൗളര്‍മാരിലൊരാളാണ് വാഷിങ്ടണ്‍. ബാറ്റിങിലും താരം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യക്കു മറ്റൊരു ഫിംഗര്‍ സ്പിന്നര്‍ കൂടിയായ ഓള്‍റൗണ്ടറെ ആവശ്യമാണ്. ഈ റോളിനു യോജിച്ചയാളാണ് വാഷിങ്ടണ്‍.

Story first published: Tuesday, September 6, 2022, 14:33 [IST]
Other articles published on Sep 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+