വീണ്ടും തോറ്റു, ടീം പഠിക്കുകയാണെന്നു രോഹിത്, കോഴ്‌സ് എന്നു തീരുമെന്ന് ഫാന്‍സ്!
ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ് പുറത്താവല്‍ ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ഇനി അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ രോഹിത് ശര്‍മയ്ക്കും സംഘത്തിനു ഫൈനല്‍ സാധ്യതയുള്ളൂ. ഇന്ത്യ- പാകിസ്താന്‍ ഡ്രീം ഫൈനല്‍ പ്രതീക്ഷിച്ച ആരാധകര്‍ മുഴുവന്‍ ഞെട്ടലിലാണ്. ഇങ്ങനെയൊരു ദുരന്തം ടീമിനു നേരിടുമെന്നു ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. സൂപ്പര്‍ ഫോറില്‍ വ്യാഴാഴ്ച അഫ്ഗാനിസ്താനുമായി ഇനി ഒരേയൊരു മല്‍സരം മാത്രമാണ് ഇന്ത്യക്കു ബാക്കിയുള്ളത്. അതില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാലും കാര്യമില്ല. മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി.

ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലരായ ടീമുകളിലൊന്നെന്നു ചൂണ്ടിക്കാണിക്കപ്പെട്ട ശ്രീലങ്കയോടു പോലും സൂപ്പര്‍ ഫോറില്‍ ഇന്ത്യ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ലങ്ക ഇന്ത്യയെ സ്തബ്ധരാക്കിയത്. മല്‍സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിവുപോലെ സ്ഥിരം ന്യായീകരണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ടീം ഇവയില്‍ നിന്നും കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതു കേട്ട് നിയന്ത്രണ വിട്ട ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്. നിരവധി പേരാണ് രോഹിത്തിനെ ട്രോളുകളും വിമര്‍ശിക്കുകയുമെല്ലാം ചെയ്തിരിക്കുന്നത്.

ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം. ഒരു ടീമെന്ന നിലയില്‍ എന്താണ് വര്‍ക്കവുകയെന്ന് ഇത്തരം പരാജയങ്ങള്‍ ഞങ്ങള്‍ക്കു മനസ്സിലാക്കിത്തരും. ഏതൊക്കെ ഷോട്ടുകള്‍ കളിക്കാമെന്നതിനെക്കുറിച്ച് ബാറ്റ് ചെയ്തവര്‍ക്കു പഠിക്കാനും കഴിയും. ലങ്കയ്ക്കു ലഭിച്ച തുടക്കം പരിഗണിക്കുമ്പോള്‍ അവസാന ഓവര്‍ വരെ കളി കൊണ്ടു പോവാനായത് ബൗളര്‍മാരുടെ ഭാഗത്തു നിന്നുള്ള മികച്ച ശ്രമം കൊണ്ടാണ്. സ്പിന്നര്‍മാര്‍ അഗ്രസീവായി ബൗള്‍ ചെയ്യുകയും മധ്യ ഓവറുകളില്‍ വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ ശ്രീലങ്ക പതറാതെ വിജയത്തിലേക്കു മുന്നേറുകയായിരുന്നുവെന്നുമാണ് രോഹിത് ശര്‍മ മല്‍സരശേഷം പറഞ്ഞത്.

ടീം പഠിച്ചുകൊണ്ടേയിരിക്കുകയാണെന്ന രോഹിത് ശര്‍മയുടെ പതിവു ന്യായീകരണത്തില്‍ ആരാധകര്‍ ഒട്ടും തന്നെ ഹാപ്പിയല്ല. അവര്‍ അതു സോഷ്യല്‍ മീഡിയകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.
ഓരോ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം തോല്‍ക്കുമ്പോഴും ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ഇവരുടെ കോഴ്‌സ് എപ്പോള്‍ കഴിയുമെന്നാണ് ഒരു യൂസര്‍ തമാശരൂപേണ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.
ASIA CUP: മണ്ടന്‍ തീരുമാനങ്ങള്‍, പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പാളി!, ദ്രാവിഡും രോഹിത്തും 'എയറില്‍'

ക്രിക്കറ്റ് കളിക്കുകയാണോ, അല്ലെങ്കില്‍ എംബിബിഎസ് ചെയ്യുകയാണോ? കോഴ്‌സ് അവസാനിക്കുന്നേയില്ലെന്നു ഒരു യൂസര്‍ പരിഹസിച്ചു.
ഒന്നുകില്‍ രാഹുല്‍ ദ്രാവിഡ് ഒരു സ്ലോ ടീച്ചറായിരിക്കാം, അല്ലെങ്കില്‍ രോഹിത് ശര്‍മ സ്ലോയായി പഠിക്കുന്നയാളായിരിക്കാമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
പഠിക്കാനുള്ള നല്ലൊരു അവസരമായിരുന്നുവെന്ന് ഐഎഎസ് ഓഫീസര്‍ പരാജയമായി മാറിയ ഓരോ പോസ്റ്റിങിനു ശേഷവും പറയുന്നതു പോലെയാണിതെന്നു ഒരു യൂസര്‍ കുറിച്ചു.
ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് വേഗം വരാന്‍ പോവുകയാണ്. ബൈജൂസ് നിങ്ങളെ വേഗത്തില്‍ പഠിപ്പിച്ചു തരുമെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.
ഈ കാരണത്താലാണ് ഇന്ത്യന്‍ ടീമിനെ ബൈജൂസ് തന്നെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് എന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications