
മൂന്നു കളിയിലും മികച്ച വിജയം
സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ രണ്ടാം റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ പാകിസ്താന്‍ പോയിന്റൊന്നുമില്ലാതെ അഞ്ചാംസ്ഥാനത്താണ്. അവരുടെ നെറ്റ് റണ്‍റേറ്റും (-0.050) വളരെ മോശമാണ്. ഇതു അവരുടെ സെമി പ്രതീക്ഷള്‍ക്കു കൂടുതല്‍ മങ്ങലേല്‍പ്പിക്കുന്നു.
പാകിസ്താന്റെ ശ്രദ്ധ ഇനി വരാനിരിക്കുന്ന മൂന്നു മല്‍സരങ്ങളില്‍ മാത്രമായിരിക്കണം. ഇവയില്‍ വലിയൊരു മാര്‍ജിനില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നിന്നും പോസിറ്റീവാക്കുകയാണ് ആദ്യം വേണ്ടത്. അതിനു ശേഷം മാത്രമേ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ മല്‍സരഫലത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. നെതര്‍ലാന്‍ഡ്‌സ് (ഒക്ടോബര്‍ 30), സൗത്താഫ്രിക്ക (നവംബര്‍ 3), ബംഗ്ലാദേശ് (നവംബര്‍ 6) എന്നിവരുമായിട്ടാണ് പാക് ടീമിന്റെ ശേഷിച്ച കളികള്‍.

മറ്റു ടീമുകളുടെ പ്രകടനം
ഗ്രൂപ്പിലെ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും മികച്ച വിജയം കൊയ്യാനായാല്‍ പാകിസ്താന് മറ്റു ടീമുകളുടെ ഫലത്തിനായി കാത്തിരിക്കാം. നിലവില്‍ ഇന്ത്യ, സൗത്താഫ്രിക്ക, സിംബാബ്‌വെ, ബംഗ്ലാദേശ് എന്നിവരാണ് സെമിക്കായി രംഗത്തുള്ളത്. കളിച്ച രണ്ടു മല്‍സരവും തോറ്റ നെതര്‍ലാന്‍ഡ്‌സ് പുറത്തായിക്കഴിഞ്ഞു.
പാകിസ്താന് ശേഷിച്ച മല്‍സരങ്ങളെല്ലാം ജയിച്ചാല്‍ ലഭിക്കാവുന്നത് പരമാവധി ആറു പോയിന്റാണ്. അതുകൊണ്ടു തന്നെ ഗ്രൂപ്പിലെ മറ്റു ടീമുകളില്‍ ഒന്നിലധികം ടീമുകള്‍ ആറു പോയിന്റില്‍ കൂടുതല്‍ നേടിയാല്‍ പാകിസ്താന്‍ പുറത്താവും.
Also Read: T20 World Cup 2022: 'ചതിയന്‍' രാഹുല്‍ വേണ്ട! പകരം പന്ത് കളിക്കട്ടെ- സോഷ്യല്‍ മീഡിയ

പാകിസ്താന്റെ പ്രാര്‍ഥന ഇന്ത്യക്കൊപ്പം
ഇന്ത്യ കൂടി മനസ്സുവച്ചാല്‍ മാത്രമേ പാകിസ്താന്റെ സെമി ഫൈനല്‍ മോഹം പൂവണിയുകയുള്ളൂ. ഇന്ത്യ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും വിജയിക്കേണ്ടത് പാക് ടീമിനെ സംബന്ധിച്ച് പ്രധാനമാണ്. കാരണം സെമി ബെര്‍ത്തിനായി പാകിസ്താന് ഭീഷണിയുയര്‍ത്തുന്ന സൗത്താഫ്രിക്ക, ബംഗ്ലാദേശ്, സിംബാബ്‌വെ എന്നിവരുമായിട്ടാണ് ഇന്ത്യയുടെ ഇനിയുള്ള മല്‍സരങ്ങള്‍. ഇവയിലെല്ലാം ഇന്ത്യ ജയിച്ചാല്‍ പാകിസ്താന് പകുതി ആശ്വാസമാവും.
അതിനു ശേഷം വേണ്ടത് സൗത്താഫ്രിക്ക, സിംബാബ്‌വെ, ബംഗ്ലാദേശ് ടീമുകള്‍ അവരുടെ ബാക്കിയുള്ള മൂന്നു കളികളില്‍ രണ്ടെണ്ണത്തിലെങ്കിലും തോല്‍ക്കണമെന്നതാണ്. ഇതു നടന്നാല്‍ ആറു പോയിന്റുമായി ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പാകിസ്താന് സെമിയിലേക്കു ടിക്കറ്റെടുക്കാം.
Also Read: T20 World Cup2022: രാജാവ് വേട്ട തുടരുന്നു!, വമ്പന്‍ റെക്കോഡുകള്‍ പേരിലാക്കി കോലി, അറിയാം

സൗത്താഫ്രിക്കയെ ഇന്ത്യ തോല്‍പ്പിക്കണം
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന മല്‍സരം പാകിസ്താനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഈ കളിയില്‍ പാകിസ്താന്‍ പ്രാര്‍ഥിക്കുക ഇന്ത്യന്‍ വിജയത്തിനു വേണ്ടിയായിരിക്കും. സൗത്താഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചാല്‍ അതു പാകിസ്താന്റെ സെമി കൂടുതല്‍ ദുഷ്‌കരമാക്കും.
സൗത്താഫ്രിക്കയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്കു അഞ്ചു പോയിന്റാവും. അങ്ങനെ വന്നാല്‍ പിന്നീടുള്ള മൂന്നു കളികളും സൗത്താഫ്രിക്ക തോറ്റെങ്കില്‍ മാത്രമേ പാകിസ്താന് നിലനില്‍പ്പുള്ളൂ. സൗത്താഫ്രിക്കയ്ക്കു +5.200 എന്ന മികച്ച നെറ്റ് റണ്‍റേറ്റുണ്ടെന്നത് പാകിസ്താന് മറ്റൊരു തിരിച്ചടിയാണ്.


Click it and Unblock the Notifications











