For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യ പരീക്ഷണം നിര്‍ത്തണം, അല്ലെങ്കില്‍ പണികിട്ടും!, അഞ്ച് കാരണങ്ങളിതാ

അനായാസം ഏഷ്യാ കപ്പടിക്കുമെന്ന് തോന്നിപ്പിച്ചിടത്തുനിന്നാണ് ഫൈനല്‍ ടിക്കറ്റില്ലാതെ ഇന്ത്യക്ക് പുറത്താകേണ്ടി വന്നത്

1

മുംബൈ: ഏഷ്യാ കപ്പിലെ നാണംകെട്ട പുറത്താകല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചറിവാണ്. അനായാസം ഏഷ്യാ കപ്പടിക്കുമെന്ന് തോന്നിപ്പിച്ചിടത്തുനിന്നാണ് ഫൈനല്‍ ടിക്കറ്റില്ലാതെ ഇന്ത്യക്ക് പുറത്താകേണ്ടി വന്നത്. ടി20 ലോകകപ്പിന് രണ്ട് മാസം മാത്രം ദൂരമുള്ളപ്പോള്‍ ഇന്ത്യയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ് ഈ തോല്‍വിയെന്ന് പറയാം. കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നെങ്കിലും ടീമിന്റെ മണ്ടന്‍ പദ്ധതികളും അനാവശ്യ പരീക്ഷണങ്ങളും ഒരു പരിധിവരെ ടീമിന്റെ തോല്‍വിക്ക് കാരണമായി പറയാം.

ടി20 ലോകകപ്പിലേക്ക് ഇനി രണ്ട് മാസത്തോളം മാത്രമാണ് ദൂരം. ഇതിന് മുന്നോടിയായി ഇന്ത്യ ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും ടി20 പരമ്പരകള്‍ കളിക്കുന്നുണ്ട്. ന്യൂസീലന്‍ഡിനെതിരേ പരിശീലന മത്സരവുമുണ്ട്. ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇനിയും ഇതേ രീതി തുടര്‍ന്നാല്‍ പണികിട്ടുമെന്നുറപ്പ്. ഇന്ത്യ പരീക്ഷണങ്ങള്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാനുള്ള അഞ്ച് കാരണങ്ങള്‍ പരിശോധിക്കാം.

ടീമിന്റെ ബാലന്‍സിനെ ബാധിക്കുന്നു

ടീമിന്റെ ബാലന്‍സിനെ ബാധിക്കുന്നു

എപ്പോഴും ടീമിന് എടുത്തു പറയാന്‍ ഒരു ഒന്നാം നിര പ്ലേയിങ് 11 ആവിശ്യമാണ്. ഇന്ത്യ നിരന്തരം പ്ലേയിങ് 11 മാറ്റം വരുത്തുന്നത്. ടീമിന്റെ ബാലന്‍സിനെ തകര്‍ക്കുന്നു. ടീമിനുള്ളില്‍ താരങ്ങള്‍ക്ക് ഒത്തിണക്ക് നഷ്ടമാവുകയും മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. താരങ്ങള്‍ തമ്മിലുള്ള ആത്മബന്ധവും പരസ്പര ധാരണയും ക്രിക്കറ്റില്‍ വളരെ പ്രധാനപ്പെട്ടതാണ്. ടീമില്‍ ഇടക്കിടെ മാറ്റം വരുമ്പോള്‍ ഇതെല്ലാം നഷ്ടമാവുകയും ടീമിന്റെ പ്രകടനത്തെയത് ബാധിക്കുകയും ചെയ്യുന്നു.

ഇന്ത്യക്ക് മികച്ച പേസര്‍മാര്‍ വേണം, ആരെ വളര്‍ത്തും!, അഞ്ച് യുവതാരങ്ങളിതാ

താരങ്ങളുടെ ആത്മവിശ്വാസം കുറക്കും

താരങ്ങളുടെ ആത്മവിശ്വാസം കുറക്കും

താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കമാണ് നിലവില്‍ ഇന്ത്യന്‍ ടീം നടത്തുന്നത്. ഒരു യുവ താരത്തിനും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥ. ഇത് താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും. ഒന്നോ രണ്ടോ മോശം പ്രകടനംകൊണ്ട് താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന അവസ്ഥ വരുന്നതോടെ താരങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദത്തോടെ കളിക്കേണ്ടി വരികയും അവരുടെ പ്രകടനത്തെയത് ബാധിക്കുകയും ചെയ്യുന്നു.

താരങ്ങളുടെ ശൈലിയെ ബാധിക്കുന്നു

താരങ്ങളുടെ ശൈലിയെ ബാധിക്കുന്നു

ഇന്ത്യ ബാറ്റിങ് ഓഡറിലും വലിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു. സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ കളിക്കുമ്പോഴാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്. താരത്തിനെ ഓപ്പണിങ്ങിലും അഞ്ചാം നമ്പറിലുമെല്ലാം ഇന്ത്യ കളിപ്പിച്ചു. ബാറ്റിങ് പൊസിഷന്‍ മാറുന്നതോടെ സൂര്യയുടെ ശൈലിയിലും മാറ്റേണ്ടി വരുന്നു. ദീപക് ഹൂഡ ടോപ് ഓഡറില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ ഇന്ത്യ ഹൂഡയെ ഫിനിഷറാക്കാന്‍ ശ്രമിക്കുന്നു. താരത്തിന് തിളങ്ങാനാവുന്നില്ല. അനുയോജ്യമല്ലാത്ത പൊസിഷനുകള്‍ നല്‍കി ഇന്ത്യ പരീക്ഷണം നടത്തുന്നത് ടീമിന് തന്നെ തിരിച്ചടിയായി മാറുമെന്നുറപ്പ്.

ടീമിന്റെ കെട്ടുറപ്പ് നഷ്ടപ്പെടും

ടീമിന്റെ കെട്ടുറപ്പ് നഷ്ടപ്പെടും

സ്ഥിരമായൊരു മികച്ച പ്ലേയിങ് 11 ഉണ്ടായാല്‍ ടീമീന് മികച്ച കെട്ടുറപ്പും ടീമിനുള്ള മികച്ചൊരു ധാരണയുമുണ്ടാവും. എന്നാല്‍ നിരന്തരം ടീമിനുള്ളില്‍ മാറ്റം വരുമ്പോള്‍ ഈ കെട്ടുറപ്പ് നഷ്ടപ്പെടുന്നു. നിരന്തരം മാറ്റം വരുമ്പോള്‍ ആശയക്കുഴപ്പങ്ങള്‍ക്ക് സാധ്യതകളേറെ. ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ ഈ കെട്ടുറപ്പില്ലായിരുന്നു. ഇന്ത്യ ടി20 ലോകകപ്പിന് മുമ്പ് തിരികെ കൊണ്ടുവരേണ്ടതും ഈ കെട്ടുറപ്പാണ്.

ASIA CUP: റിഷഭ് ടെസ്റ്റ് കളിക്കട്ടെ, ടി20യില്‍ വേണ്ട! സഞ്ജു വരണമെന്ന് ആരാധകര്‍

ടീമിന് നല്ല മാതൃകയാവില്ല

ടീമിന് നല്ല മാതൃകയാവില്ല

നിരന്തരം പരീക്ഷണം നടത്തുന്നത് ഒരു ടീമിനും നല്ല മാതൃകയല്ല. താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി പിന്തുണച്ച് മികച്ച പ്രകടനത്തിലേക്കെത്തിക്കുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ നിരന്തരം ടീമില്‍ മാറ്റം വരുത്തുന്നത് നല്ല മാതൃകയായി കണക്കാക്കാനാവില്ല. ഇന്ത്യയെപ്പോലൊരു വലിയ ആരാധക പിന്തുണയുള്ള ടീമില്‍ ഇത്തരത്തിലുള്ള മോശം പരീക്ഷണങ്ങള്‍ വലിയ വിമര്‍ശനത്തിന് കാരണമാവുമെന്നുറപ്പ്.

Story first published: Saturday, September 10, 2022, 12:49 [IST]
Other articles published on Sep 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+