Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: എല്ലാ മല്‍സരവും അവന് കളിക്കണം? ഡച്ചിനെതിരേ ടീമില്‍ മാറ്റമുണ്ടാവുമോ?

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അടുത്ത മാച്ച് വ്യാഴാഴ്ച കുഞ്ഞന്‍ ടീമായ നെതര്‍ലാന്‍ഡ്‌സുമായിട്ടാണ്. സിഡ്‌നിയിലാണ് ഈ മല്‍സരം. കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യ മാച്ചില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. യോഗ്യതാ റൗണ്ട് കടന്നെത്തിയ അസോസിയേറ്റ് ടീമുകളിലൊന്നായ നെതര്‍ലാന്‍ഡ്‌സിനെതിരേ വന്‍ മാര്‍ജിനിലുള്ള വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ കളിയിലും ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഫൈനലിലേക്കു ഒരു പടി കൂടി അടുക്കാന്‍ സാധിക്കും.

പാകിസ്താനെതിരേ ഇന്ത്യന്‍ ജയത്തിന്റ് ക്രെഡിറ്റ് മുഴുവന്‍ വിരാട് കോലിക്കായിരുന്നു ലഭിച്ചത്. എന്നാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും മിന്നുന്ന പ്രകടനം നടത്തിയിരുന്നു. 40 റണ്‍സെടുക്കുന്നതിനൊപ്പം മൂന്നു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. നെതര്‍ലാന്‍ഡ്‌സിനെതിരേ ഹാര്‍ദിക്കിനു ഇന്ത്യ വിശ്രമം നല്‍കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീമിന്റെ ബൗളിങ് കോച്ചായ പരസ് മാംബ്രെ.

ഹാര്‍ദിക്കിന് എല്ലാ മല്‍സരവും കളിക്കണം

ഹാര്‍ദിക്കിന് എല്ലാ മല്‍സരവും കളിക്കണം

എല്ലാ മല്‍സരങ്ങളിലും കളിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഹാര്‍ദിക് പാണ്ഡ്യ. നെതര്‍ലാന്‍ഡ്‌സിനെതിരേ ആര്‍ക്കാണ് വിശ്രമം നല്‍കേണ്ടത് എന്നു ഞങ്ങള്‍ ചിന്തിക്കുന്നില്ല. ഹാര്‍ദിക് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട താരമാണ്. അവന്റെ സാന്നിധ്യം ടീമിനു ഒരുപാട് ബാലന്‍സും നല്‍കുന്നു. ബാറ്റിങും ബൗളിങും ഹാര്‍ദിക് ചെയ്യുന്നുണ്ട്. ഇതു കൂടാതെ കളിക്കളത്തില്‍ അവന്റെ മനോഭാവവും എടുത്തു പറയേണ്ടതാണെന്നു പരസ് മാംബ്രെ വ്യക്തമാക്കി.

നിര്‍ണായക ഇന്നിങ്‌സ്

നിര്‍ണായക ഇന്നിങ്‌സ്

പാകിസ്താനുമായുള്ള അവസാന മാച്ചില്‍ വളരെയധികം നിര്‍ണായക ഇന്നിങ്‌സായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി കളിച്ചതെന്നു നിങ്ങള്‍ കണ്ടതാണ്. വിരാട് കോലിയായിരുന്നു കളി ഫിനിഷ് ചെയ്തതെങ്കിലും കളി കൂടുതല്‍ ആഴത്തിലേക്കു പോയാല്‍ എതിരാളികള്‍ സമ്മര്‍ദ്ദത്തിലാവും. അതിനു അനുഭവസമ്പത്ത് നിങ്ങള്‍ക്കു ആവശ്യമാണ്. വിരാടിനെപ്പോലെ ഈ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ ഹാര്‍ദിക്കും ക്രെഡിറ്റ് അര്‍ഹിക്കുന്നതായി പ്രീ മാച്ച് വാര്‍ത്താസമ്മേളനത്തില്‍ പരസ് മാംബ്രെ ചൂണ്ടിക്കാട്ടി.
ബൗളിങില്‍ പാക് മധ്യനിരയിലെ മൂന്നു പ്രധാനപ്പെട്ട വിക്കറ്റുകള്‍ ഹാര്‍ദിക് വീഴ്ത്തിയിരുന്നു. തുടര്‍ന്നായിരുന്നു 37 ബോളില്‍ നിന്നു 40 റണ്‍സുമായി ബാറ്റിങിലും അദ്ദേഹം തിളങ്ങിയത്. അഞ്ചാം വിക്കറ്റില്‍ വിരാട് കോലിക്കൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ഹാര്‍ദിക്കിനായിരുന്നു.

Also Read: T20 World Cup 2022: കോലിയെക്കൊണ്ട് ഒറ്റക്കാവില്ല!, ഇന്ത്യക്ക് മുന്നറിയിപ്പുമായി മദന്‍ ലാല്‍

ആറാമത്തെ ബൗളിങ് ഓപ്ഷന്‍?

ആറാമത്തെ ബൗളിങ് ഓപ്ഷന്‍?

ഹാര്‍ദിക് പാണ്ഡ്യ ബൗളിങില്‍ മികവ് പുലര്‍ത്തുന്നത് ആറാമത്തെ ബൗളിങ് ഓപ്ഷനില്ലാതെ കളിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുമോയെന്ന ചോദ്യത്തിനു അതു സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തീരുമാനിക്കുകയെന്നു പരസ് മാംബ്രെ വ്യക്തമാക്കി.
ഏതു തരത്തിലുളള സാഹചര്യത്തിലാണ് ഞങ്ങള്‍ കളിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ഹാര്‍ദിക്കിനു നാലോവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നത് . ഇന്ത്യയെ സംബന്ധിച്ച് നല്ല കാര്യമാണ്. ഞങ്ങള്‍ ആഗ്രഹിച്ചതും ഇതു തന്നെയായിരുന്നു. വിക്കറ്റുകളെടുക്കാന്‍ ഹാര്‍ദിക്കിനു കഴിയുന്നുണ്ട്. അതു ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനവുമാണ്. എന്നാല്‍ ആറാമത്തെ ബൗളിങ് ഓപ്ഷനു പകരം ഒരു ബാറ്ററെയോ, വ്യത്യസ്ത കോമ്പിനേഷനെയോ ഇറക്കുന്നത് എതിര്‍ ടീം, സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്തായിരിക്കുമെന്നും മാംബ്രെ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: എന്തുകൊണ്ട് പന്ത് ടീമിലില്ല? വീണ്ടും ഇന്ത്യയെ ചൊറിഞ്ഞ് ഇംഗ്ലണ്ട് ഇതിഹാസം!

ചഹലിനു പകരം അശ്വിന്‍

ചഹലിനു പകരം അശ്വിന്‍

പാകിസ്താനെതിരായ കഴിഞ്ഞ മാച്ചില്‍ യുസ്വേന്ദ്ര ചഹലിനെ ഒഴിവാക്കി ആര്‍ അശ്വിനെ ഇന്ത്യ കളിപ്പിക്കാനുള്ള കാരണവും പരസ് മാബ്രെ വിശദീകരിച്ചു. ബൗളിങിനൊപ്പം ബാറ്റിങിലും സംഭാവന ചെയ്യാന്‍ അശ്വിനു കഴിയും. ഈ കാരണത്താലാണ് അദ്ദേഹത്തെ ഇറക്കിയത്. ടീമിലേക്കു വളരെയധികം ബാലന്‍സ് കൊണ്ടുവരാന്‍ അശ്വിനു സാധിക്കുന്നു.
പക്ഷെ ഒാരോ വേദികളും വ്യത്യസ്ത തരത്തിലുള്ള വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഓരോ വിക്കറ്റും വ്യത്യസ്തമായിരിക്കും. ഒരു പ്രത്യേക വിക്കറ്റിന്റെ സ്വഭാവം കണക്കിലെടുത്ത് ഞങ്ങള്‍ക്കു കോമ്പിനേഷനില്‍ മാറ്റം വരുത്തേണ്ടതായും വരും. ആവശ്യമെങ്കില്‍ നാലോ, അഞ്ചോ പേസര്‍മാരെയും ഇന്ത്യ കളിപ്പിച്ചേക്കാമെന്നും മാംബ്രെ പറഞ്ഞു.

Story first published: Wednesday, October 26, 2022, 14:56 [IST]
Other articles published on Oct 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+