Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: അവന്‍ പാക് ടീമിലെ പവര്‍ പ്ലെയര്‍! എതിരാളികളുടെ തുറുപ്പുചീട്ടിനെപ്പറ്റി അശ്വിന്‍

ടി20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം ഞായറാഴ്ച മെല്‍ബണില്‍ നടക്കാനിരിക്കുകയാണ്. ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഇരുടീമും രണ്ടു തവണ കൊമ്പുകോര്‍ത്തിരുന്നു. അന്നു ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം ആഘോഷിച്ചപ്പോള്‍ സൂപ്പര്‍ പാകിസ്താന്‍ ഇതേ മാര്‍ജിനില്‍ കണക്കും തീര്‍ത്തു.

ഇത്തവണ ലോകകപ്പില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിനിടെ പാകിസ്താനുമായുളള പോരാട്ടത്തെക്കുറിച്ചും അവരുടെ ടീമിലെ പവര്‍ പ്ലെയറെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.

നവാസിനെ പ്രശംസിച്ചു

നവാസിനെ പ്രശംസിച്ചു

പാകിസ്താന്‍ ടീമിലെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിനെയാണ് ആര്‍ അശ്വിന്‍ പുകഴ്ത്തിയത്. പാക് ടീമിലെ പവര്‍പ്ലെയറെന്നാണ് നവാസിനെ അദ്ദേഹം വിശേഷിപ്പിച്ചത്.
ടി20 ഫോര്‍മാറ്റില്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ നവാസ് ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ച അശ്വിന്‍ ടീമില്‍ താരം കൊണ്ടുവരുന്ന വൈവിധ്യം വളരെ വലുതാണെന്നും അഭിപ്രായപ്പെട്ടു.

Also Read: T20 World Cup 2022: കുറഞ്ഞ ഓവര്‍ നിരക്കുമില്ല, പിഴയുമില്ല- വൈറലായി ഓസീസിന്റെ പുതിയ തന്ത്രം

ടി20യിലെ മികച്ച താരം

ടി20യിലെ മികച്ച താരം

ടി20 ക്രിക്കറ്റില്‍ തന്റേതായ ഒരു ഇടം സൃഷ്ടിച്ചെടുത്തിരിക്കുന്ന പ്ലെയറാണ് മുഹമ്മദ് നവാസ്. അദ്ദേഹം ശരിക്കുമൊരു പവര്‍ പ്ലെയര്‍ തന്നെയാണ്. ഇടംകൈയന്‍ ആയതു കൊണ്ടു തന്നെ ഒരു വൈവിധ്യം കൊണ്ടു വരാനും നവാസിനു സാധിക്കുന്നു.
ആധുനിക ക്രിക്കറ്റില്‍ ഏതൊരു ടീമിനും ഒഴിച്ചു കൂടാനാവാത്തതാണ് ഇടംകൈയന്‍ താരങ്ങള്‍. അതോടൊപ്പം നാലോവറുകള്‍ പാകിസ്താനു വേണ്ടി ബൗള്‍ ചെയ്യാനും നവാസിനു കഴിയും. സ്ഥിരമായി അദ്ദേഹം പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുന്നു. ബാറ്റിങിലാവട്ടെ വളരെ ക്ലൂനായി ഷോട്ടുകള്‍ പായിക്കാനും നവാസിനു സാധിക്കുന്നതായി ആര്‍ അശ്വിന്‍ വിലയിരുത്തി.

ന്യൂസിലാന്‍ഡിനെതിരേ ശ്രദ്ധേയ പ്രകടനം

ന്യൂസിലാന്‍ഡിനെതിരേ ശ്രദ്ധേയ പ്രകടനം

അടുത്തിടെ ന്യൂസിലാന്‍ഡുള്‍പ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പര പാകിസ്താന്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ ആര്‍ അശ്വിന്‍ പ്രശംസിക്കുകയും ചെയ്തു. പരമ്പരയിലെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ പാകിസ്താനു കഴിഞ്ഞു. ഫൈനലില്‍ ന്യൂസിലാന്‍ഡിനു വലിയ സ്‌കോര്‍ കുറിക്കാനായില്ല. അവര്‍ക്കു 180ന് മുകളില്‍ സ്‌കോര്‍ ചെയ്യാമായിരുന്നു.

പാക് ഫാസ്റ്റ് ബൗളിങ്

പാക് ഫാസ്റ്റ് ബൗളിങ്

പക്ഷെ അവര്‍ക്കു അതിനായില്ല. പാക് ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് കിവികളെ പിടിച്ചുനിര്‍ത്തിയത്. ഡെത്ത് ഓവറുകളില്‍ മുഹമ്മദ് വസീം വളരെ മനോഹരമായി യോര്‍ക്കറുകളെറിഞ്ഞു. ഹാരിസ് റൗഫും മനോഹരമായിട്ടാണ് ബൗള്‍ ചെയ്തത്. ഫാസ്റ്റ് ബൗളിങ് എന്തുകൊണ്ടാണ് തങ്ങളുടെ കരുത്തെന്നു പാകിസ്താന്‍ ഒരിക്കല്‍ക്കൂടി തെളിയിട്ടതായും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.

പാകിസ്താന്‍ ടീം

പാകിസ്താന്‍ ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ഹൈദര്‍ അലി, ആസിഫ് അലി, ഖുശ്ദില്‍ ഷാ, ഷാന്‍ മസൂദ്, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഗഹമ്മദ് നവാസ്, മുഹമ്മദ് വസീം, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നെയ്ന്‍, നസീം ഷാ, ഷഹീന്‍ അഫ്രീഡി.

Story first published: Thursday, October 20, 2022, 6:52 [IST]
Other articles published on Oct 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+