T20 World Cup 2022: ഡിക്കെയ്ക്കു പകരം എന്തുകൊണ്ട് പന്ത് കളിച്ചു? ഒരൊറ്റ കാരണമെന്നു രോഹിത്
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരേ റിഷഭ് പന്തിനെ കളിപ്പിച്ച ഇന്ത്യയുടെ തീരുമാനം പലരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. കാരണം ടൂര്‍ണമെന്റില്‍ ഒരു അവസരം പോലും ലഭിക്കില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി റിഷഭിനു നറുക്കുവീണത്.
നേരത്തേ കളിച്ച സൂപ്പര്‍ 12ലെ നാലു മല്‍സരങ്ങളിലും റിഷഭിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കായിരുന്നു വിക്കറ്റ് കാത്തത്. എന്തുകൊണ്ടാണ് ഡിക്കെയ്ക്കു പകരം റിഷഭിനെ സിംബാബ്‌വെയ്‌ക്കെതിരേ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ഒരവസരം പോലും ലഭിച്ചില്ല
സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ 12ലെ ടോസിനു ശേഷം സംസാരിക്കവെയാണ് റിഷഭ് പന്തിനെ കളിപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് രോഹിത് ശര്‍മ തുറന്നുപറഞ്ഞത്.
ഈ ലോകകപ്പില്‍ ഞങ്ങളുടെ സംഘത്തില്‍ ഇതുവരെ ഒരു അവസരം പോലും ലഭിച്ചിട്ടില്ലാത്ത ഒരേയൊരാള്‍ റിഷഭാണ്. അവനു ഒരു ഗെയിം നല്‍കണമെന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഡിക്കെയ്ക്കു പകരം കളിപ്പിച്ചതെന്നായിരുന്നു രോഹിത് വിശദീകരിച്ചത്.

അവസരം പാഴാക്കി
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ തനിക്കു ലഭിച്ച അവസരം ശരിയായി വിനിയോഗിക്കാന്‍ പക്ഷെ റിഷഭ് പന്തിനായില്ല. ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനായി ടീം മാനേജ്‌മെന്റിനെ ആകര്‍ഷിക്കാനുള്ള അവസരമാണ് താരം പാഴാക്കിയത്.
അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ റിഷങഭിനു വെറും അഞ്ചു ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. മൂന്നു റണ്‍സ് മാത്രമെടുത്ത താരം വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന് പുറത്താവുകയായിരുന്നു. സീന്‍ വില്ല്യംസിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനനിന് അരികില്‍ വച്ച് തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ റയാന്‍ ബേളാണ് റിഷഭിനു പവലിയനിലേക്കു വഴി കാണിച്ചത്. ഇതോടെ ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ റിഷഭിനെ ഒഴിവാക്കി ഡിക്കെയെ ഇന്ത്യ തിരിച്ചുവിളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
Also Read: T20 World Cup 2022: സെമിയും ഫൈനലും ജയിക്കും, പാകിസ്താനെ പിടിച്ചാല്‍ കിട്ടില്ല!

ഇന്ത്യക്കു ഗംഭീര വിജയം
റിഷഭ് പന്ത് ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും അതൊന്നും സിംബാബ്‌വെയുമായുള്ള സൂപ്പര്‍ 12 മാച്ചില്‍ ഇന്ത്യയെ കാര്യമായി ബധിച്ചില്ല. മല്‍സരത്തില്‍ 71 റണ്‍സിന്റെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരുമായിരുന്നു.
സൂര്യകുമാര്‍ യാദവ് (25 ബോളില്‍ 61*), കെഎല്‍ രാഹുല്‍ (35 ബോളില്‍ 51) എന്നിവരുടെ ഫിഫ്റ്റികളിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിനു 186 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. പക്ഷെ റണ്‍ചേസില്‍ സിംബാബ്‌വെ തകര്‍ന്നു. 17.2 ഓവറില്‍ 115 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. ആര്‍ അശ്വിന്‍ മൂന്നും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടും വിക്കറ്റുകളെടുത്തിരുന്നു.
Also Read: സ്‌ട്രൈക്ക് റേറ്റ് 400! 20ാം ഓവറില്‍ സൂര്യയെ തടയാനോ? ഞെട്ടിക്കുന്ന പ്രകടനം

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.
സിംബാബ്വെ- വെസ്ലി മെധെവറെ, ക്രെയ്ഗ് എര്‍വിന്‍ (ക്യാപ്റ്റന്‍), റെഗിസ് ചകാബ്വ, സീന്‍ വില്ല്യംസ്, സിക്കന്തര്‍ റാസ്സ, ടോണി മുന്യോംഗ, റയാന്‍ ബേള്‍, ടെന്‍ഡായ് ചതാര, റിച്ചാര്‍ഡ് എന്‍ഗറാവ, വെല്ലിങ്ടണ്‍ മസകാഡ്സ, ബ്ലെസിങ് മുസറബാനി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications