For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: വ്യക്തിക്കല്ല, ടീമിന് മുഖ്യ പരിഗണന നല്‍കുന്ന നായകന്‍, രോഹിത്തിനെ വാഴ്ത്തി സമി

ടി20 ലോകകപ്പില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്

1

ജമൈക്ക: ഇന്ത്യയുടെ വീര നായകന്മാരുടെ പട്ടികയിലേക്ക് ഇതിനോടകം ഉയര്‍ന്ന നായകനാണ് രോഹിത് ശര്‍മ. വിരാട് കോലി പടിയിറങ്ങിയപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മയെത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടം ചൂടിച്ച രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് കപ്പടിക്കാനായില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തട്ടകത്തില്‍ ഇന്ത്യക്ക് ടി20 പരമ്പര നേടിക്കൊടുക്കുന്ന ആദ്യ നായകനെന്ന ബഹുമതിയിലേക്കെത്താനും രോഹിത്തിനായി. ഇപ്പോഴിതാ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിനെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി. രോഹിത് വ്യക്തിഗത പ്രകടനത്തിനല്ല ടീമിന് മുഖ്യ പരിഗണന നല്‍കുന്ന താരമാണെന്നാണ് സമി പ്രശംസിച്ചത്.

ഇഷ്ടപ്പെടുന്ന നായകന്‍

ഇഷ്ടപ്പെടുന്ന നായകന്‍

'അവന്‍ ടീമിനെ നയിക്കുന്ന വഴി എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഏറ്റവും വിജയകരമായ ഐപിഎല്‍ ഫ്രാഞ്ചൈസിയായി മാറിയത്. വ്യക്തിഗത പ്രകടനത്തിനല്ല ടീമിന്റെ പ്രകടനത്തിന് പ്രാധാന്യം നല്‍കുന്ന നായകനാണ് രോഹിത്. അവനെപ്പോലെ ടീമിനെ പ്രചോദിപ്പിക്കുന്ന ഒരു നായകനുണ്ടെങ്കില്‍ ടീം ഒന്നാകെ മുന്നോട്ട് വരും'-സമി പറഞ്ഞു.

വിരാട് കോലിയുടെ രീതികളില്‍ നിന്ന് വ്യത്യസ്തമാണ് രോഹിത് ശര്‍മ. രോഹിത് ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനാണെങ്കിലും നായകനെന്ന നിലയില്‍ ഈ ആക്രമണോത്സകതയില്ല. പൊതുവേ ശാന്തശീലനായി ടീമിനെ മുന്നോട്ട് നയിക്കാനാണ് രോഹിത് ശ്രമിക്കാറ്. കൃത്യസമയത്ത് ബൗളിങ് ചെയിഞ്ച് വരുത്താനും ഫീല്‍ഡ് വിന്യസിക്കാനും രോഹിത്തിന് മികവുണ്ട്. കൃത്യമായ സമയത്ത് തന്ത്രങ്ങള്‍ മെനയാന്‍ കഴിവുള്ള തന്ത്രശാലിയായ ക്യാപ്റ്റനാണ് രോഹിത്തെന്ന് പറയാം.

Also Read : T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍

ആക്രമണ ശൈലി ഗംഭീരം

ആക്രമണ ശൈലി ഗംഭീരം

ഇന്ത്യന്‍ ടീമിന്റെ ആക്രമണോത്സക ശൈലിയേയും സമി പ്രശംസിച്ചു. 'തുടക്കം മുതല്‍ ആക്രമിച്ച് ബൗളറെ നേരത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് വേണ്ട. വിക്കറ്റുകള്‍ നഷ്ടമാവുമ്പോഴും ആക്രമിക്കാന്‍ ഇന്ത്യ തയ്യാറാവുന്നു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഞാന്‍ കണ്ട ഇന്ത്യയുടെ മാറ്റം അതാണ്. കൃത്യമായ റോള്‍ ഓരോരുത്തര്‍ക്കുമുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യ ഇതെങ്ങനെയാവും ചെയ്യുകയെന്നതാണ് കൗതുകത്തോടെ ഞാന്‍ നോക്കുന്നത്'-സമി കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ ഇന്ത്യ ആക്രമണോത്സക ക്രിക്കറ്റ് ശൈലി പിന്തുടരുമ്പോഴും ആശങ്കകളേറെ. പ്രധാന പ്രശ്‌നം ബൗളിങ് നിരയിലാണ്. ഇന്ത്യയുടെ പേസ് നിര തല്ലുകൊള്ളികളാവുന്നു. പ്രധാനമായും ഡെത്ത് ഓവറുകളില്‍. ഇന്ത്യന്‍ പിച്ചുകളില്‍ കസറുന്ന ഇന്ത്യക്ക് ഓസ്‌ട്രേലിയയിലേ വേഗ പിച്ചില്‍ എന്ത് കാട്ടാനാവുമെന്നതാണ് പ്രധാന ചോദ്യം.

Also Read : 'ഇന്ത്യ സഹീര്‍ ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന്‍ ബെസ്റ്റ്, പ്രശംസിച്ച് കമ്രാന്‍ അക്മല്‍

രോഹിത്തിന് നിര്‍ണ്ണായകം

രോഹിത്തിന് നിര്‍ണ്ണായകം

ഇത്തവണത്തെ ഏഷ്യാ കപ്പിലും ഇന്ത്യ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. വമ്പന്‍ പ്രതീക്ഷകളോടെയെത്തി ഇന്ത്യ കിരീടം കാണാതെ മടങ്ങി. പ്രധാന മത്സരങ്ങളില്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തുന്ന രീതിയും ഇന്ത്യക്ക് തലവേദനയായിരിക്കുകയാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ എടുത്തു പറയാന്‍ സാധിക്കുന്ന താരങ്ങളേറെയാണ്. എന്നാല്‍ ഇവരെല്ലാം പലപ്പോഴും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നതും വസ്തുതയാണ്.

വരാനിരിക്കുന്ന ടി20 ലോകകപ്പ് രോഹിത്തിന്റെ കരിയറിലെ നിര്‍ണ്ണായക ടൂര്‍ണമെന്റാണെന്നതില്‍ സംശയമില്ല. ഏഷ്യാ കപ്പ് കൈവിട്ട രോഹിത്തിന് ടി20 ലോകകപ്പ് കിരീടം നേടാനാവാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. എന്തായാലും രോഹിത് ശര്‍മയും സംഘവും സംഘവും ഓസ്‌ട്രേലിയയില്‍ കപ്പുയര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, October 3, 2022, 18:48 [IST]
Other articles published on Oct 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+