Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: രോഹിത്തിനെപ്പോലും ഉപദേശിക്കും! അവനാവും അടുത്ത ഇന്ത്യന്‍ നായകന്‍

india

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലിങ് മാച്ചിനു പിന്നാലെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ ആരായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാക് ഇതിഹാസ താരങ്ങള്‍. മല്‍സരശേഷം ഒരു പാക് ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴായിരുന്നു വസീം അക്രം, വഖാര്‍ യൂനിസ്, മുന്‍ നായകന്‍ മിസ്ബാഹുല്‍ ഹഖ് തുടങ്ങിയവര്‍ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെക്കുറിച്ച് നിരീക്ഷണം നടത്തിയത്.

ഹാര്‍ദിക്കിനു പ്രശംസ

ഹാര്‍ദിക്കിനു പ്രശംസ

കളിയില്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് ഭാവി ഇന്ത്യന്‍ ക്യാപ്റ്റനായി മുന്‍ പാക് ഇതിഹാസങ്ങള്‍ ചൂണ്ടിക്കാണിച്ചത്. വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പുറത്താവാതെ 82 റണ്‍സെടുത്ത വിരാട് കോലിക്കായിരുന്നു. എന്നാല്‍ ഹാര്‍ദിക് ആദ്യം ബൗളിങില്‍ മൂന്നു വിക്കറ്റുകളും പിന്നീട് ബാറ്റിങില്‍ 40 റണ്‍സും നേടിയിരുന്നു. കോലിക്കൊപ്പം ഹാര്‍ദിക്കുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.

ഹാര്‍ദിക് നേരത്തേ ടീമിനെ നയിച്ചു

ഹാര്‍ദിക് നേരത്തേ ടീമിനെ നയിച്ചു

ഹാര്‍ദിക് പാണ്ഡ്യയെ നിങ്ങള്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം നേരത്തേ ക്യാപ്റ്റനായിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ അദ്ദേഹം ടീമിനെ നയിക്കുകയും കിരീടം നേടുകയും ചെയ്തിട്ടുണ്ട്. സമ്മര്‍ദ്ദത്തെ എങ്ങനെയാണ് നേരിടേണ്ടതെന്നു ഹാര്‍ദിക്കിനു നല്ല ബോധ്യമുണ്ട്. പ്രത്യേകിച്ചും ഫിനിഷറുടെ റോളില്‍ താരം മികച്ച പ്രകടനമാണ് നടത്തുന്നത്. മാനസികമായി ശക്തനും അതോടൊപ്പം ആത്മവിശ്വാസവുമുണ്ടെങ്കില്‍ മാത്രമേ ഒരു ഫിനിഷറായി നിങ്ങള്‍ക്കു ടീമില്‍ തുടരാന്‍ സാധിക്കൂയെന്നും മിസ്ബാഹുല്‍ ഹഖ് പറയുന്നു.

Also Read: T20 World Cup 2022: ഫ്രീഹിറ്റില്‍ 3 റണ്‍സ്, ഇന്ത്യയുടേത് കള്ളക്കളിയോ? ടോഫെല്‍ പറയും

അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍

അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍

മിസ്ബാഹുല്‍ ഹഖ് ഇക്കാര്യം പറഞ്ഞുതീരുന്നതിനു മുമ്പ് തന്നെ ഷോയില്‍ പങ്കെടുത്ത വഖാര്‍ യൂനിസ് ഇടപെട്ടു. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായാല്‍ അതു തന്നെ ആശ്ചര്യപ്പെടുത്തില്ലെന്നു അദ്ദേഹം പറഞ്ഞു.
ഇതിനു പിറകെ വസീം അക്രവും ഹാര്‍ദിക്കിനെ പുകഴ്ത്തി. അദ്ദേഹം ആദ്യം ഐപിഎല്ലില്‍ ടീമിനെ നയിച്ചു. അവിടെ ടീമിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തതായി അക്രം ചൂണ്ടിക്കാട്ടി.

രോഹിത്തിനെയും ഉപദേശിക്കും

രോഹിത്തിനെയും ഉപദേശിക്കും

ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഒരു പ്രധാനപ്പെട്ട ശക്തിയായി ഹാര്‍ദിക് പാണ്ഡ്യ മാറിയിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും അദ്ദേഹം കളിക്കിടെ ഉപദേശം നല്‍കുന്നു. വളരെ ശാന്തമായി ടീമില്‍ സ്വാധീനമുണ്ടാക്കാന്‍ ഹാര്‍ദിക്കിനു സാധിക്കുന്നു. അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വസീം അക്രം കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: രോഹിത്തിനും രാഹുലിനും പിഴയ്ക്കുന്നതെവിടെ? അക്തര്‍ പറയുന്നു

ക്യാപ്റ്റനായി അരങ്ങേറി

ക്യാപ്റ്റനായി അരങ്ങേറി

ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ അരങ്ങേറിയിരുന്നു. അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു ഇത്. നായകന്‍ രോഹിത് ശര്‍മയുള്‍പ്പെടെയുളള സീനിയര്‍ കളിക്കാര്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ അയര്‍ലാന്‍ഡിലേക്കു രണ്ടാം നിര ടീമിനെ ഇന്ത്യ അയക്കുകയായിരുനന്നു. ഈ ടീമിന്റെ നായകനായാണ് ഹാര്‍ദിക്കിനെ നിയമിച്ചത്. രണ്ടു ടി20കളുടെ പരമ്പര തൂത്തുവാരി അദ്ദേഹം റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, October 25, 2022, 10:29 [IST]
Other articles published on Oct 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+