Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഡികെയുടെ റോള്‍ റിഷഭിനാവില്ല!, ഫിറ്റാണെങ്കില്‍ അവന്‍ തുടരണം-ഹര്‍ഭജന്‍

1

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സെമിക്കരികെയാണ് ഇന്ത്യ. ഗ്രൂപ്പ് 2ല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യ ഏറെക്കുറെ സെമി ഉറപ്പിച്ചിരിക്കുകയാണ്. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് തോറ്റത്. അവസാന മത്സരത്തില്‍ സിംബാബ് വെയോട് ഇന്ത്യ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് സെമിയിലെത്താം.

ഇന്ത്യയുടെ ഒട്ടുമിക്ക താരങ്ങളും മികച്ച ഫോമിലാണുള്ളത്. ബാറ്റിങ് നിരയും ബൗളിങ് നിരയും മികവ് കാട്ടുന്നത് ഇന്ത്യയുടെ കിരീട പ്രതീക്ഷകളെ സജീവമാക്കുന്നു. എന്നാല്‍ ഇപ്പോഴും ഇന്ത്യയെ ചില സിലക്ഷന്‍ തീരുമാനങ്ങള്‍ ആശങ്കപ്പെടുത്തുന്നു. ഇതിലെ പ്രധാനപ്പെട്ട ഒന്ന് ദിനേഷ് കാര്‍ത്തിക്-റിഷഭ് പന്ത് എന്നിവരിലാര് വേണമെന്നതാണ്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയിരിക്കുകയാണ്.

ഫിനിഷര്‍ റോളില്‍ കാര്‍ത്തിക് മതി

ഫിനിഷര്‍ റോളില്‍ കാര്‍ത്തിക് മതി

ഇന്ത്യ ഫിനിഷര്‍ റോളില്‍ താരത്തെയാണ് അന്വേഷിക്കുന്നതെങ്കില്‍ ദിനേഷ് കാര്‍ത്തിക് തുടരണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ' കാര്‍ത്തികിന് പരിക്കേറ്റ സാഹചര്യത്തില്‍ റിഷഭ് പന്തിനെ കൊണ്ടുവരണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കാര്‍ത്തിക് ഫിറ്റാണെങ്കില്‍ അവന്‍ തന്നെ കളിക്കണം. കാരണം കാര്‍ത്തികിനെ ഫിനിഷറായാണ് ഇന്ത്യ പരിഗണിക്കുന്നത്. ആ റോളില്‍ ഇന്ത്യക്ക് റിഷഭിനെ പരിഗണിക്കാനാവില്ല- ഹര്‍ഭജന്‍ പറഞ്ഞു.

Also Read : T20 World Cup 2022: നാല് ഇന്നിങ്‌സ്, നേടിയത് 14 റണ്‍സ്, ബാബറിനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍

മൂന്ന് മോശം പ്രകടനം

മൂന്ന് മോശം പ്രകടനം

ടി20 ലോകകപ്പിന് മുമ്പ് വരെ ഫിനിഷര്‍ റോളില്‍ ഗംഭീര പ്രകടനമാണ് കാര്‍ത്തിക് കാഴ്ചവെച്ചത്. സന്നാഹ മത്സരത്തിലും താരം തിളങ്ങി. അനുഭവസമ്പന്നനായ ഫിനിഷറെന്ന നിലയില്‍ കാര്‍ത്തികിലാണ് ഇന്ത്യ വിശ്വാസം അര്‍പ്പിച്ചത്. എന്നാല്‍ മൂന്ന് മത്സരത്തിലും കാര്‍ത്തികിന് കാര്യമായൊന്നും ചെയ്യാനായില്ല. മോശം ഫോമിലുള്ള കാര്‍ത്തികിന് പകരം റിഷഭിനെ കൊണ്ടുവരണമെന്ന ആവിശ്യവും ശക്തമാവുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഇപ്പോഴും കാര്‍ത്തികില്‍ പ്രതീക്ഷ വെക്കുന്നു.

കാര്‍ത്തികിന്റെ റോള്‍ എളുപ്പമല്ല

കാര്‍ത്തികിന്റെ റോള്‍ എളുപ്പമല്ല

ദിനേഷ് കാര്‍ത്തിക് മാത്രമല്ല, മറ്റ് ചില താരങ്ങളും മോശം ഫോമിലാണ്. എന്നാല്‍ അവരെല്ലാം വമ്പന്മാരായതിനാല്‍ പലരും അവരെക്കുറിച്ച് സംസാരിക്കുന്നില്ല. ദിനേഷ് കാര്‍ത്തികിന്റെ ബാറ്റിങ് പൊസിഷന്‍ വളരെ കടുപ്പമാണ്. യുവരാജ് സിങ്ങും എംഎസ് ധോണിയും ഈ റോള്‍ നന്നായി കൈകാര്യം ചെയ്തവരാണ്. അതിന് ശേഷം ഹര്‍ദിക് പാണ്ഡ്യ ഫിനിഷര്‍ റോളിലെത്തി. ഇപ്പോള്‍ കാര്‍ത്തികിലാണ് ഇന്ത്യ വിശ്വാസം അര്‍പ്പിക്കുന്നത്. അവന് അവസരം നല്‍കുകയാണ് വേണ്ടത്- ഹര്‍ഭജന്‍ പറഞ്ഞു.

ഫ്‌ളോപ്പെന്ന് വിളിക്കാനാവില്ല

ഫ്‌ളോപ്പെന്ന് വിളിക്കാനാവില്ല

ദിനേഷ് കാര്‍ത്തികിനെ ഫ്‌ളോപ്പ് താരമെന്ന് വിളിക്കാനാവില്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'അവന്‍ കഠിനമായി അധ്വാനിക്കുന്നു. റണ്‍സ് നേടുന്നു. മൂന്ന് മത്സരം ഫ്‌ളോപ്പായതിനാല്‍ അവനെ മോശം താരമെന്ന് പറയാനാവില്ല. എല്ലാവര്‍ക്കും തുല്യമായ അവസരം വേണം നല്‍കാന്‍. ടോപ് ഓഡര്‍ താരങ്ങള്‍ മോശം പ്രകടനം നടത്തുമ്പോള്‍ പിന്തുണക്കുന്നവര്‍ ലോവര്‍ ഓഡര്‍ താരങ്ങളെയും പിന്തുണക്കേണ്ടതായുണ്ട്- ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

Also Read : സ്‌ട്രൈക്കറേറ്റ് 100ല്‍ താഴെ, കളിച്ചത് 10ലധികം ഇന്നിങ്‌സ്, എന്നിട്ടും സൂപ്പര്‍ താരങ്ങള്‍, പട്ടിക

ഇന്ത്യ കാര്‍ത്തികിനെ പുറത്തിരുത്തിയേക്കും

ഇന്ത്യ കാര്‍ത്തികിനെ പുറത്തിരുത്തിയേക്കും

ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങള്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് വേണ്ടത് മികച്ചൊരു മധ്യനിരയെയാണ്. ഹര്‍ദിക് പാണ്ഡ്യ പാകിസ്താനെതിരേ തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം പരാജയമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സെമിയില്‍ ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ വിശ്വസ്തരായ ചില താരങ്ങളെങ്കിലും വേണം. ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവവും ഇന്ത്യയെ തളര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പ്ലേയിങ് 11 റിഷഭ് പന്തിനെ പരിഗണിക്കാവുന്നതാണ്. കാര്‍ത്തിക് മോശം ഫോമില്‍ തുടരുമ്പോള്‍ റിഷഭിനെ ഇന്ത്യ സിംബാബ് വെക്കെതിരേ പരിഗണിക്കാനാണ് സാധ്യത.

Story first published: Saturday, November 5, 2022, 12:47 [IST]
Other articles published on Nov 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+