
സ്പിന്നര്‍മാരുടെ പ്രകടനം തലവേദന
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിക്കറ്റ് നേടാന്‍ പിന്നോട്ട് നില്‍ക്കുന്നതാണ് പ്രശ്‌നമെന്നാണ് ഗംഭീര്‍ പറയുന്നത്. 'ഇന്ത്യ സിംബാബ് വെക്കെതിരേ ശ്രദ്ധിക്കേണ്ടത് സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ്. സ്പിന്‍ ബൗളര്‍മാര്‍ വിക്കറ്റ് നേടുന്നില്ല. ഇത് ഇന്ത്യ കാര്യമായി പരിഗണിക്കണം. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് നേരിടേണ്ടി വരുന്നതെങ്കില്‍ ഇത് ഇന്ത്യയെ കാര്യമായി ബാധിക്കും - ഗംഭീര്‍ പറഞ്ഞു.

കൈക്കുഴ സ്പിന്നര്‍ വേണം
ഇന്ത്യയുടെ ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാതിരുന്ന ചഹാലിനെ ഇത്തവണ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചിട്ടില്ല. 'ഇന്ത്യ മിസ് ചെയ്യുന്നത് കൈക്കുഴ സ്പിന്നറെയാണ്. എല്ലാ ടീമും കൈക്കുഴ സ്പിന്നറെ കളിപ്പിക്കും. ഇന്ത്യ അശ്വിനെ പരിഗണിക്കാന്‍ കാരണം ബാറ്റ് ചെയ്യാനുള്ള കഴിവാണ്. എന്നാല്‍ ടോപ് ഓഡര്‍ തിളങ്ങാത്ത സാഹചര്യത്തില്‍ മാത്രമാണ് അശ്വിന്റെ ബാറ്റിങ്ങിനെ ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരിക- ഗംഭീര്‍ പറഞ്ഞു.

അശ്വിന് പകരം ചഹാല്‍ വരണം
ഇന്ത്യ ചഹാലിനെ കളിപ്പിക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്. 'മെല്‍ബണിലാണ് സിംബാബ് വെക്കെതിരായ മത്സരം. വലിയ ഗ്രൗണ്ടായതിനാല്‍ ഇന്ത്യ ചഹാലിനെ കളിപ്പിക്കണം. സെമി കളിക്കേണ്ടി വരിക സിഡ്‌നിയാണ്. അതും വലിയ മൈതാനമാണ്. ഷദാബ് ഖാനും ആദം സാംബയുമെല്ലാം കളിക്കുന്നത് നോക്കുക. അതുകൊണ്ട് തന്നെ ഇന്ത്യ ചഹാലിനെ കളിപ്പിക്കണം- ഗംഭീര്‍ പറഞ്ഞു. ഇന്ത്യ അശ്വിനേയും അക്ഷര്‍ പട്ടേലിനെയുമാണ് കളിപ്പിക്കുന്നത്. രണ്ട് പേരും പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തില്‍ ചഹാലിനെ ഇന്ത്യ പരിഗണിച്ചേക്കും.

ടോപ് ഓഡര്‍ തിളങ്ങണം
ഇന്ത്യയുടെ ടോപ് ഓഡര്‍ മോശം പ്രകടനമല്ല കാഴ്ചവെക്കുന്നത്. ടോപ് ഫോറിലെ ആരെങ്കിലുമൊക്കെയായി തിളങ്ങുന്നുണ്ട്. വിരാട് കോലി മികച്ച ഫോമിലാണ്. കെ എല്‍ രാഹുലും റണ്‍സടിക്കുന്നു. രോഹിത് ശര്‍മയും ഒരു ഫിഫ്റ്റി നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവും മികച്ച ഫോമിലാണ്'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ടോപ് ഓഡറിന്റെ മികവിലാണ് ഇന്ത്യ കുതിക്കുന്നത്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവേണ്ടതായുണ്ട്. പവര്‍പ്ലേ മുതലാക്കാനും ഇന്ത്യ ശ്രദ്ധിക്കണം.

സിംബാബ് വെയെ തോല്‍പ്പിക്കണം
ഇന്ത്യക്ക് സെമിയിലെത്താന്‍ സിംബാബ് വെ തോല്‍പ്പിക്കണം. ഇന്ത്യയുടെ ടീം കരുത്തുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിംബാബ് വെ വലിയ എതിരാളികളല്ല. എന്നാല്‍ തങ്ങളുടേതായ ദിവസം ഏത് കൊമ്പന്മാരെയും വീഴ്ത്താന്‍ അവര്‍ക്ക് കഴിവുണ്ട്. സിക്കന്തര്‍ റാസയെപ്പോലെയുള്ള പ്രതിഭകള്‍ സിംബാബ് വെക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.


Click it and Unblock the Notifications
