രോഹിത്തും കോലിയുമല്ല, ഇന്ത്യയുടെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ മറ്റൊരാള്‍, തിരഞ്ഞെടുത്ത് ഗംഭീര്‍

മുംബൈ: ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഏഷ്യാ കപ്പില്‍ നാണംകെട്ട ഇന്ത്യ ടി20 ലോകകപ്പില്‍ കപ്പടിച്ച് തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ്. ഇതിനോടകം ലോകകപ്പിനുള്ള ടീമിനെയും പ്രഖ്യാപിച്ച ഇന്ത്യ പടയൊരുക്കത്തിലാണ്. ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരോട് ടി20 പരമ്പരയും ന്യൂസീലന്‍ഡുമായി സന്നാഹ മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്.
ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ തകര്‍പ്പന്‍ താരനിരയെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. ഇന്ത്യന്‍ ടീമില്‍ പേരുകേട്ട താരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇന്ത്യയുടെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍ ആരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല ഉത്തരമാവും. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെയൊക്കെ അഭിപ്രായം ഉയര്‍ന്നേക്കാം.

ഇപ്പോഴിതാ ഇന്ത്യയുടെ ബെസ്റ്റ് ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വിരാട് കോലിയേയും രോഹിത് ശര്‍മയേയും തഴഞ്ഞ് കെ എല്‍ രാഹുലിനെയാണ് മികച്ച ബാറ്റ്‌സ്മാനായി ഗംഭീര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 'ഏതെങ്കിലും ഒരു താരം മികച്ച പ്രകടനം നടത്തിയാല്‍ മറ്റ് താരങ്ങളെ വിമര്‍ശിക്കുന്നതാണ് പൊതുവേയുള്ള രീതി. ഉദാഹരണമായി പറഞ്ഞാല്‍ വിരാട് കോലി അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി. ഇതോടെ രോഹിത്തും രാഹുലും എന്താണ് കാണിക്കുന്നതെന്നായി ചോദ്യം.
എന്നാല്‍ ഈ കഴിഞ്ഞ കാലയളവില്‍ അവര്‍ എന്താണ് ചെയ്തതെന്ന് ആരും ചിന്തിക്കില്ല. പെട്ടെന്ന് തന്നെ കോലി ഓപ്പണറാവണമെന്നായി വാദം. രാഹുലിനെപ്പോലെയുള്ള സൂപ്പര്‍ താരത്തെ സമ്മര്‍ദ്ദത്തിലാക്കാനെ ഇത് സഹായിക്കൂ. കോലിയേക്കാളും രോഹിത്തിനെക്കാളും കഴിവുള്ള താരമാണ് രാഹുല്‍. ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും രാഹുലിന്റെ മികവ് നമ്മള്‍ കണ്ടതാണ്. ടീമിന്റെ കാഴ്ചപ്പാടിലാണ് കാണേണ്ടത് അല്ലാതെ വ്യക്തികളുടെ കാഴ്ചപ്പാടിലല്ല-ഗംഭീര്‍ പറഞ്ഞു.
സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

വിരാട് കോലിയുടെ തിരിച്ചുവരവ് ലോകകപ്പില്‍ ഇന്ത്യക്ക് കരുത്താവും. ഏഷ്യാ കപ്പില്‍ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടെ തകര്‍പ്പന്‍ ഫോമിലായിരുന്നു കോലി. ഈ മികവ് ലോകകപ്പിലും കോലിക്ക് തുടരാനായാല്‍ ഇന്ത്യക്കത് വലിയ ആശ്വാസമാവും. രോഹിത്, രാഹുല്‍, കോലി എന്നിവരുടെ ഫോം ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
വിരാട് കോലിയെ ഓപ്പണറാക്കുന്നതിനെപ്പറ്റി മുന്‍ ഓസീസ് ഓപ്പണര്‍ മാത്യു ഹെയ്ഡനും പ്രതികരിച്ചു. 'വിരാട് പേസ് ബൗളിങ്ങിനെതിരേ നന്നായി കളിക്കുന്ന താരമാണ്. ഓസ്‌ട്രേലിയന്‍ ടീമില്‍ മികച്ച പേസ് ബൗളര്‍മാരുണ്ട്. ആദം സാംബയെന്ന സ്പിന്നറിലാവും അവര്‍ കൂടുതല്‍ ഭാരം നല്‍കുക. കോലിയെ ഓപ്പണറാക്കുന്നത് സംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ചര്‍ച്ചയുണ്ട്. ഇതിനെക്കുറിച്ച് ഗംഭീര്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. അവന്‍ ഒരിക്കലും ഓപ്പണറാവേണ്ട കാര്യമില്ല. മൂന്നാം നമ്പറില്‍ത്തന്നെ കളി തുടരുന്നതാണ് നല്ലത്.
T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

രോഹിത്തും രാഹുലും ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ളവരാണ്. രണ്ട് പേര്‍ക്കും മികച്ച പ്രകടനം നടത്താനും കഴിവുണ്ട്. ഇവര്‍ക്ക് സ്വാതന്ത്ര്യത്തോടെ കൡക്കാന്‍ പിന്തുണ വേണം. നിലവിലെ തര്‍ക്കങ്ങള്‍ ബാറ്റ്‌സ്മാനെ ആശയക്കുഴപ്പത്തിലാക്കിയേക്കും. മോശം പ്രകടനം നടത്തിയാല്‍ സ്ഥാനം പോവുമോയെന്ന ഭയം താരത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്ന കാര്യം ഉറപ്പാണ്'-ഹെയ്ഡന്‍ പറഞ്ഞു.

ടി20 ലോകകപ്പില്‍ രാഹുലും രോഹിത്തുമാവും ഓപ്പണര്‍മാരാവുകയെന്ന് നായകന്‍ രോഹിത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഓസീസ് പരമ്പരയില്‍ കോലിക്ക് ചിലപ്പോള്‍ ഓപ്പണിങ്ങില്‍ അവസരം നല്‍കാനുള്ള സാധ്യതയും രോഹിത് തള്ളിക്കളഞ്ഞിട്ടില്ല. കോലി മൂന്നാം നമ്പറില്‍ തുടരുന്നതാണ് നല്ലത്. കോലി ഓപ്പണറായി തുടക്കത്തിലേ വിക്കറ്റ് നഷ്ടമായാല്‍ ടീം സമ്മര്‍ദ്ദത്തിലാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications