Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ടോപ് സ്‌കോററാവുന്ന ഓപ്പണറാര്?, ഹിറ്റ്മാന്‍ ഫ്‌ളോപ്പാവുമോ?, മത്സരിച്ച് അഞ്ച് പേര്‍

1

ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ടി20 ലോകകപ്പിനായി അടുത്ത ആഴ്ചയോടെ ടീമുകളെല്ലാം ഓസ്‌ട്രേലിയയിലേക്ക് പോകും. ഒട്ടുമിക്ക ടീമും ഓസ്‌ട്രേലിയില്‍ സന്നാഹ മത്സരം കളിച്ചാണ് ലോകകപ്പിനായി ഒരുങ്ങുന്നത്. പേസും ബൗണ്‍സും തുണക്കുന്ന ഓസീസ് പിച്ചുകളില്‍ ഒരു ടീമിനും കാര്യങ്ങള്‍ എളുപ്പമാവില്ല. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലും ആതിഥേയരെന്ന നിലയിലും ഓസ്‌ട്രേലിയക്ക് തന്നെയാണ് മുന്‍തൂക്കം.

എന്നാല്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാം കിരീടത്തിലേക്കെത്താന്‍ സാധ്യതയുള്ള ടീമുകള്‍ തന്നെയാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ കസറാന്‍ കാത്തിരിക്കുന്ന ചില ഓപ്പണര്‍മാരുണ്ട്. ഇതില്‍ പലരും ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരും മത്സരഫലത്തെ വലുതായി സ്വാധീനിക്കാന്‍ കഴിവുള്ളവരുമാണ്. ഇവരില്‍ ആര് ടോപ് സ്‌കോററാവുമെന്ന് പ്രവചിക്കുക അസാധ്യം. ഇത്തവണ ഓപ്പണിങ്ങില്‍ തിളങ്ങാന്‍ കാത്തിരിക്കുന്ന അഞ്ച് ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മാര്‍ട്ടിന്‍ ഗപ്റ്റില്‍

മാര്‍ട്ടിന്‍ ഗപ്റ്റില്‍

ഏഴാം ടി20 ലോകകപ്പ് കളിക്കാനൊരുങ്ങുന്ന കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ എല്ലാവരും ഭയക്കേണ്ടിയിരിക്കുന്നു. ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കുന്ന താരത്തിന്റെ പേരില്‍ ഗംഭീര റെക്കോഡുകളാണുള്ളത്. അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ഗപ്റ്റില്‍. സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തും. ഫോമിലേക്കെത്തിയാല്‍ പുറത്താക്കാന്‍ പ്രയാസമുള്ള താരമാണ് ഗപ്റ്റില്‍. സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിക്കുന്ന താരമെന്ന നിലയില്‍ ഗപ്റ്റിലിനെ എതിരാളികളെല്ലാം കരുതിത്തന്നെയാവും ഇറങ്ങുക. ഓപ്പണര്‍മാരില്‍ ഗപ്റ്റില്‍ ടോപ് സ്‌കോററാവാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയേയും തള്ളിക്കളയാനാവില്ല. അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരിലും സിക്‌സര്‍ വേട്ടക്കാരിലും രോഹിത് തലപ്പത്താണ്. ഫോമിലേക്കെത്തിയാല്‍ രോഹിത്തിനെ പിടിച്ചുകെട്ടാന്‍ എതിര്‍ ബൗളര്‍മാര്‍ നന്നായി വിയര്‍ക്കേണ്ടി വരും. 2019ലെ ഏകദിന ലോകകപ്പിന് വേദിയായത് ഇംഗ്ലണ്ടാണ്. അഞ്ച് സെഞ്ച്വറിയടക്കം ലോക റെക്കോഡ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയിലെ സാഹചര്യം ഇംഗ്ലണ്ടിലേതിന് സമാനമാണ്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. ഇത്തവണ രോഹിത് ടോപ് സ്‌കോററായി മാറാനും സാധ്യതകളേറെ.

മുഹമ്മദ് റിസ്വാന്‍

മുഹമ്മദ് റിസ്വാന്‍

പാകിസ്താന്റെ മുഹമ്മദ് റിസ്വാനും എല്ലാവരും ശ്രദ്ധിക്കുന്ന ഓപ്പണറാണ്. അതിവേഗത്തില്‍ റണ്‍സടിക്കുന്ന താരമല്ലെങ്കിലും സ്ഥിരതയോടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ റിസ്വാന് സാധിക്കും. ഏത് സാഹചര്യത്തിലും തന്റേതായ മികവ് കാട്ടാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് റിസ്വാന്‍. വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന താരം എന്നതിലുപരിയായി ക്ലാസിക് താരമെന്ന് റിസ്വാനെ വിശേഷിപ്പിക്കാം. പാകിസ്താന്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണ്ണായക റോള്‍ റിസ്വാനുണ്ട്. ബാബര്‍ അസാമിനെക്കാളും കരുതിയിരിക്കേണ്ട താരമാണ് റിസ്വാനെന്ന് പറയാം.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമാണ് ക്വിന്റന്‍ ഡീകോക്ക്. ഇടം കൈയന്‍ ഓപ്പണര്‍ തല്ലിത്തകര്‍ക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഫോമിലേക്കെത്തിയാല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ഉറപ്പ്. അവസാന ഐപിഎല്ലിലും ഗംഭീര പ്രകടനമാണ് ഡീകോക്ക് കാഴ്ചവെച്ചത്. പേസിനെ നന്നായി നേരിടുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഓസീസ് സാഹചര്യത്തില്‍ കളിച്ച് അനുഭവസമ്പത്തുമുള്ള ഡീകോക്കിനെ എല്ലാ ബൗളര്‍മാരും ഭയക്കുന്നുണ്ടാവുമെന്നുറപ്പ്. ഗെയിം ചെയിഞ്ചറായ താരമാണ് ഡീകോക്ക്.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ബാബര്‍ അസം

ബാബര്‍ അസം

പാകിസ്താന്‍ ഓപ്പണര്‍ ബാബര്‍ അസമിനെയും എല്ലാവരും ഭയക്കണം. തുടക്കം മുതല്‍ സിക്‌സര്‍ പറത്തുന്ന വെടിക്കെട്ട് ഓപ്പണറെന്ന് വിളിക്കാനാവില്ലെങ്കിലും ക്ലാസിക് ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്താന്‍ താരത്തിന് അസാമാന്യ കഴിവുണ്ട്. സ്ഥിരതയോടെ കളിക്കാന്‍ ബാബറിനാവും. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി ബാബര്‍ മിന്നും ഫോമിലാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ബാബറിന്റെ മികവിനെ ആരും നിസാരമായി കാണില്ലെന്നുറപ്പ്.

Story first published: Sunday, October 2, 2022, 15:55 [IST]
Other articles published on Oct 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+