T20 World Cup 2022: കന്നി ലോകകപ്പ് കളിക്കാന്‍ നാല് ഇന്ത്യക്കാര്‍, രണ്ട് പേര്‍ക്ക് അവസരം ഉറപ്പ്

ടി20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ ഇന്ത്യ കിരീടം തന്നെ സ്വപ്‌നം കാണുന്നു. ഇത്തവണ കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പമുണ്ട്. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായ ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ് ഇത്തവണത്തെ ലോകകപ്പ്.
സീനിയര്‍ താരങ്ങളോടൊപ്പം നിരവധി യുവതാരങ്ങളും ഇത്തവണ അവസരം തേടുന്നു. ഇവരില്‍ നിന്ന് മികച്ച ടീമിനെ കണ്ടെത്തുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. ഇതുവരെ ടി20 ലോകകപ്പ് കളിച്ചിട്ടില്ലാത്ത ചില താരങ്ങളും ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പ് കളിക്കാമെന്ന് സ്വപ്‌നം കാണുന്നു. ഇന്ത്യക്കൊപ്പം കന്നി ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള നാല് ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഹര്‍ഷല്‍ പട്ടേല്‍
ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യയുടെ പ്ലേയിങ് 11ലും പേസര്‍ സ്ഥാനം പിടിച്ചേക്കും. ഇതിനോടകം ടി20യിലെ ഇന്ത്യയുടെ വിശ്വസ്തനായ പേസറായി മാറാന്‍ ഹര്‍ഷലിനായിട്ടുണ്ട്. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരം കന്നി ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം കളിച്ച് മികവ് കാട്ടി വളര്‍ന്ന ഹര്‍ഷല്‍ നന്നായി സ്ലോ ബോളുകളെറിയാനും വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. ഡെത്ത് ഓവറില്‍ ഫലപ്രദമായി പന്തെറിയുമെന്നതാണ് ഹര്‍ഷലിന്റെ കരുത്ത്. എന്തായാലും കന്നി ടി20 ലോകകപ്പ് കളിക്കാന്‍ ഹര്‍ഷലിന് അവസരം ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഒരു ടീമിന്റെ പ്ലേയിങ് 11നെ എല്ലാവരും മാന്‍ ഓഫ് ദി മാച്ച്!, വിശ്വസിക്കാന്‍ പ്രയാസം, അറിയാമോ?

ശ്രേയസ് അയ്യര്‍
ഇന്ത്യയുടെ സീനിയര്‍ താരമെന്ന് ശ്രേയസ് അയ്യരെ വിളിക്കാമെങ്കിലും ഇതുവരെ ടി20 ലോകകപ്പ് കളിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. 2021ലെ ടി0 ലോകകപ്പിന് മുമ്പായി ശ്രേയസിന് പരിക്കേറ്റതോടെ റിസര്‍വ് താരമായാണ് അദ്ദേഹത്തെ പരിഗണിച്ചത്. ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരവും ലഭിച്ചില്ല. എന്നാല്‍ ഇത്തവണ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ശ്രേയസ് ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. സമീപകാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ലെങ്കിലും മധ്യനിരയിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് ശ്രേയസ്. സൂപ്പര്‍ താരങ്ങളിലാര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ശ്രേയസിന് പ്ലേയിങ് 11 അവസരം ലഭിച്ചേക്കും.

റുതുരാജ് ഗെയ്ക് വാദ്
ഇന്ത്യ ബാക്കപ്പ് ഓപ്പണറാക്കാന്‍ സാധ്യതയുള്ള താരമാണ് റുതുരാജ് ഗെയ്ക്‌വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികച്ച പ്രകടനം നടത്തി ഞെട്ടിച്ച റുതുരാജ് ഇന്ത്യന്‍ ടീമിലേക്കെത്തുകയായിരുന്നു. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയെല്ലാം അവസരം നല്‍കിയപ്പോള്‍ റുതുരാജിന് സ്ഥിരതയോടെ കളിക്കാനായില്ല. എന്നാല്‍ പ്രതിഭാശാലിയായ താരത്തെ അത്ര വേഗം ഇന്ത്യ കൈയൊഴിഞ്ഞേക്കില്ല. ഇന്ത്യ ടി20 ലോകകപ്പില്‍ റുതുരാജിന് അവസരം നല്‍കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. റിസര്‍വ് താരമായെങ്കിലും പരിഗണിച്ചേക്കും. എന്നാല്‍ പ്ലേയിങ് 11 എത്തുക അല്‍പ്പം പ്രയാസം തന്നെയാവും.
T20 World Cup: പരിക്ക് ചതിച്ചു, ഇവര്‍ ലോകകപ്പിനുണ്ടാവില്ല!, ഇന്ത്യയുടെ മൂന്ന് നിര്‍ഭാഗ്യവാന്മാര്‍

മുഹമ്മദ് സിറാജ്
ഇന്ത്യക്കൊപ്പം കന്നി ടി20 ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് സിറാജ്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തിളങ്ങുന്ന സിറാജിന്റെ ടി20യിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ സിറാജിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. നിലവില്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമില്‍ മാത്രമാണ് സിറാജിനിടം. പരിക്ക് ബൗളര്‍മാരെ ബാധിച്ചാല്‍ ഇന്ത്യ ചിലപ്പോള്‍ റിസര്‍വ് താരമായെങ്കിലും സിറാജിനെ പരിഗണിച്ചേക്കും. എന്തായാലും കന്നി ലോകകപ്പ് പ്രതീക്ഷ വെക്കുന്ന താരമാണ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications