T20 World Cup 2022: രാഹുലിനെ എങ്ങനെ 'ചാര്‍ജാക്കാം', വഴി പറഞ്ഞ് കുംബ്ലെ

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ഫ്‌ളോപ്പായതോടെ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്താനുമായുള്ള ആദ്യ മാച്ചില്‍ നാലു റണ്‍സിനു പുറത്തായ അദ്ദേഹം ചെറുടീമായ നെതര്‍ലാന്‍ഡ്‌സിനെതിരേ ഒമ്പതു റണ്‍സിനും ക്രീസ് വിട്ടിരുന്നു. ഇതോടെ രാഹുലിനു പകരം റിഷഭ് പന്തിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
രാഹുലിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നറും കോച്ചുമായ അനില്‍ കുംബ്ലെ. നേരത്തേ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ കോച്ചായിരുന്നപ്പോള്‍ രാഹുലിനൊപ്പം അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 2021ലെ ഐപിഎല്ലിനു ശേഷം രാഹുല്‍ പഞ്ചാബ് വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തുകയായിരുന്നു.

സ്വിച്ച് ഓണ്‍
കെഎല്‍ രാഹുലിന്റെ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും സ്വിച്ച് ഓണ്‍ ചെയ്യേണ്ട ആവശ്യം മാത്രമേയുള്ളൂവെന്നും അനില്‍ കുംബ്ലെ പറഞ്ഞു. പഞ്ചാബ് കിങ്‌സിനായി ഐപിഎല്ലില്‍ കളിച്ചിരുന്നപ്പോള്‍ രാഹുല്‍ എന്തുകൊണ്ടാണ് ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയിരുന്നതെന്നു തനിക്കു മനസ്സിലാക്കാന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐപിഎല്ലില്‍ ഞങ്ങളുടെ ആശയവിനിമയം വ്യത്യസ്തമായിരുന്നു. നിങ്ങളാണ് ടീമിലെ മികച്ച താരമെന്നും ക്രീസിലെത്തിയാല്‍ സാധാരണത്തേതു പോലെ ബാറ്റ് ചെയ്യണമെന്നുമാണ് ഞങ്ങള്‍ രാഹുലിനോടു പറയാറുള്ളത്. ആദ്യ ബോള്‍ മുതല്‍ തന്നെ ആക്രമിച്ചു കളിക്കൂയെന്നും ഉപദേശിച്ചിരുന്നതായി കുംബ്ലെ വിശദമാക്കി.

പവര്‍പ്ലേയില്‍ തടയാനാവില്ല
പവര്‍പ്ലേയില്‍ ഒരു ബൗളര്‍ക്കും കെഎല്‍ രാഹുലിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കില്ലെന്നു ഞാന്‍ കരുതുന്നു. പക്ഷെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ക്യാപ്റ്റനായതിനാലും ബാറ്റിങ് ലൈനപ്പ് പരിഗണിച്ചും കൂടുതല്‍ സമയം അദ്ദേഹം ബാറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. കളിക്കളത്തിനു പുറത്തു വച്ച് നിങ്ങള്‍ക്കു എന്തു വേണമെങ്കിലും പറയാന്‍ സാധിക്കും. പക്ഷെ ഫീല്‍ഡിലെ കാര്യങ്ങള്‍ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അനില്‍ കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിലെ റോള്‍ വ്യത്യസ്തം
ഫ്രാഞ്ചൈസി ക്രിക്കറ്റിലേതു പോലെയല്ല, ഇന്ത്യന്‍ ടീമില്‍ കെഎല്‍ രാഹുലിന്റെ റോള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ക്രീസിലെത്തി നന്നായി ബാറ്റ് ചെയ്യുക മാത്രമാണ് അദ്ദേഹത്തിന്റെ റോള്‍. ഞാന്‍ കോച്ചായിരുന്ന സമയത്ത് മാറ്റമൊന്നും വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ല.
യഥാര്‍ഥ രാഹുല്‍ എങ്ങനെയാണോ അങ്ങനെ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യണമെന്നാണ് ഞാന്‍ ഉപദേശിക്കാറുള്ളത്. കാരണം എന്തു തന്നെയായാലും അദ്ദേഹം സ്വിച്ച് ഓണ്‍ ചെയ്യുകയും ഓഫാക്കുകയും ചെയ്യുകയാണ് സംഭവിക്കുന്നതെന്നും അനില്‍കുംബ്ലെ നിരീക്ഷിച്ചു.
Also Read: T20 World Cup2022: രാജാവ് വേട്ട തുടരുന്നു!, വമ്പന്‍ റെക്കോഡുകള്‍ പേരിലാക്കി കോലി, അറിയാം

ചെന്നൈയ്‌ക്കെതിരായ ഇന്നിങ്‌സ്
2021ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പഞ്ചാബ് കിങ്‌സിനു വേണ്ടിയുള്ള കെഎല്‍ രാഹുലിന്റെ ഗംഭീര ഇന്നിങ്‌സിനെക്കുറിച്ചും അനില്‍ കുംബ്ലെ പരാമര്‍ശിച്ചു. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ചെന്നൈയ്‌ക്കെതിരേ വളരെ വേഗത്തില്‍ പഞ്ചാബ് ലക്ഷ്യം കൈവരിക്കണമായിരുന്നു. ചെന്നൈ നിരയിലെ എല്ലാ ബൗളര്‍മാരെയും രാഹുല്‍ അന്നു നന്നായി പ്രവരിച്ചതായി കുംബ്ലെ ചൂണ്ടിക്കാട്ടി.
ആറു വിക്കറ്റിനു 134 റണ്‍സായിരുന്നു സിഎസ്‌കെ നേടിയത്. രാഹുല്‍ 42 ബോളില്‍ പുറത്താവാതെ 92 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ പഞ്ചാബ് 42 ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

സ്വിച്ച് ഓണ്‍ ചെയ്യണമെന്നു മാത്രം
കെഎല്‍ രാഹുലിന് ബാറ്റിങിലെ ഈ ഫോമിലേക്കു മടങ്ങിയെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. സ്വിച്ച് ഓണ്‍ ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്യേണ്ടത്. നമ്മളാരും ഇതേക്കുറിച്ച് ഉപദേശിക്കുകയോ, ആശയവിനിമയം നടത്തുകയോ ചെയ്തിട്ടു കാര്യമില്ല. അതു രാഹുല്‍ തന്നെ മനസ്സു വച്ചാല്‍ മാത്രമേ കഴിയൂ. ഇന്ന്് ഞാന്‍ സ്വതസിദ്ധമായ ശൈലിയില്‍ ഷോട്ടുകള്‍ പായിച്ച് റണ്‍സ് കണ്ടെത്തുമെന്നു മനസ്സില്‍ നിശ്ചയിച്ച് വന്നാല്‍ രാഹുലിനെക്കൊണ്ട് ഒന്നും അസാധ്യമല്ലെന്നും അനില്‍ കുംബ്ലെ നിരീക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications