Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: സെമി കളിക്കുക ഈ ടീമുകള്‍! ഇന്ത്യയുടെ ഗ്രൂപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ ഇവര്‍

india fan

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ ആദ്യറൗണ്ട് മല്‍സരങ്ങള്‍ എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കിരീട ഫേവറിറ്റുകളിലൊന്നായ രോഹിത് ശര്‍മയുടെ ഇന്ത്യ വിജയത്തോടെ തന്നെ തുടക്കം ഗംഭീരമാക്കിയിട്ടുണ്ട്. ചിരവൈരികളായ പാകിസ്താനെതിരേ നാലു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇതോടെ സെമി ഫൈനല്‍ സാധ്യതയും ഇന്ത്യ വര്‍ധിപ്പിച്ചിരിക്കുകയാണ്.

സൂപ്പര്‍ 12ന്റെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്താനുമുള്ളത്. ഈ ഗ്രൂപ്പിലെ മറ്റുള്ളവര്‍ സൗത്താഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലാന്‍ഡ്‌സ്, സിംബാബ്‌വേ എന്നിവരാണ്. ഈ ഗ്രൂപ്പില്‍ നിന്നും സെമി ഫൈനലിലെത്താന്‍ സാധ്യതയുള്ള രണ്ടു ടീമുകള്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ബംഗ്ലാദേശിന്റെ മുന്‍ നായകന്‍ ഹബീബുള്‍ ബാഷര്‍.

ഇന്ത്യയും സൗത്താഫ്രിക്കയും

ഇന്ത്യയും സൗത്താഫ്രിക്കയും

ഇന്ത്യയും സൗത്താഫ്രിക്കയുമായിരിക്കും സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നിന്നും സെമി ഫൈനല്‍ കളിക്കുകയെന്നാണ് ഹബീബുള്‍ ബാഷറുടെ പ്രവചനം. പാകിസ്താന്‍ ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീമാണെങ്കിലും ബാറ്റിങിനു അത്രത്തോളം ആഴമില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സൗത്താഫ്രിക്കയുടേത് കുറേക്കൂടി ബാലന്‍സുള്ള ടീമാണെന്നും ബാറ്റിങിലും ബൗളിങിലും അനുഭവസമ്പത്തുള്ള ഒരുപാട് പേരുണ്ടെന്നും ബാഷര്‍ പറയുന്നു.

Also Read: T20 World Cup 2022: പ്രശംസ കോലിക്ക് മാത്രം, ഹര്‍ദിക്കിനെ മറന്നു, ട്വിറ്ററില്‍ ആരാധകര്‍ പറയുന്നു

പാകിസ്താന്‍ നന്നായി കളിച്ചു

പാകിസ്താന്‍ നന്നായി കളിച്ചു

ഇന്ത്യക്കെതിരായ മല്‍സരം പാകിസ്താനെ സംബന്ധിച്ച് വളരെ മികച്ചതു തന്നെയായിരുന്നു. അവരുടെ ബൗളിങ് ലൈനപ്പ് ശക്തമാണ്. പക്ഷെ ബാറ്റിങ് നിരയെക്കുറിച്ച് അങ്ങനെ പറയാന്‍ കഴിയില്ല. സൗത്താഫ്രിക്കയുടെ കാര്യമെടുത്താല്‍ അവരുടെ ബൗളിങ് ലൈനപ്പും ബാറ്റിങ് നിരയും ഒരുപോലെ മികച്ചതാണെന്നു കാണാന്‍ കഴിയും. അതുകൊണ്ടു തന്നെ നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ ഈ ഗ്രൂപ്പില്‍ നിന്നും ഇന്ത്യയും സൗത്താഫ്രിക്കയുമായിരിക്കും സെമിയില്‍ കളിക്കുകയെന്നായിരിക്കും താന്‍ പറയുകയെന്നു ഹബീബുള്‍ ബാഷര്‍ ക്രിക്ക്ട്രാക്കറുടെ ഷോയില്‍ വ്യക്തമാക്കി.

Also Read: T20 World Cup 2022: നോ ബോളല്ല അത്, ഇന്ത്യയെ അംപയര്‍മാര്‍ ജയിപ്പിച്ചു! പാക് ഫാന്‍സ് കലിപ്പില്‍

സൗത്താഫ്രിക്കന്‍ ആക്രമണം

സൗത്താഫ്രിക്കന്‍ ആക്രമണം

ഷോയില്‍ പങ്കെടുത്ത സൗത്താഫ്രിക്കയുടെ മുന്‍ താരം കോബ്യുസ് ഒലിവിയറും സൗത്താഫ്രിക്കയുടെ പേസ് ആക്രമണത്തെ വാഴ്ത്തി. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിങ് നിരയിലൊന്നാണ് സൗത്താഫ്രിക്കയുടേതെന്നു അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയന്‍ വിക്കറ്റുകളില്‍ സൗത്താഫ്രിക്കയുടെ ബൗളിങ് ആക്രമണം വളരെയധികം ഇംപാക്ടുണ്ടാക്കും. ഈ ലോകകപ്പിലെ ഏറ്റവും മൂര്‍ച്ചയേറിയ ബൗളിങ് നിരയിലൊന്നാണെന്നും ഒലിവിയര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 24, 2022, 21:21 [IST]
Other articles published on Oct 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+