
ഹര്‍ദിക്ക് ബൗളിങ്ങില്‍ തിളങ്ങി
ബൗളിങ്ങില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ കാഴ്ചവെച്ചത്. ഇന്ത്യക്കായി അര്‍ഷദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയുമാണ് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയത്. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ് എന്നിവരെ പുറത്താക്കി പാകിസ്താന്റെ മധ്യനിരയെ വലിയ സ്‌കോര്‍ നേടാതെ തളച്ചിടാന്‍ ഹര്‍ദിക്കിന് സാധിച്ചു. 7.50 ഇക്കോണമിയിലായിരുന്നു ഹര്‍ദിക്കിന്റെ ബൗളിങ് പ്രകടനം. പാകിസ്താനെതിരേ ടി20യില്‍ മൂന്ന് തവണ മൂന്ന് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ ബൗളറായി മാറാനും ഹര്‍ദിക്കിന് സാധിച്ചു.
Also Read : 'ഇവര്‍ ഇതിഹാസങ്ങളാവും', സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

ബാറ്റിങ്ങിലും അവസരത്തിനൊത്ത് ഉയര്‍ന്നു
ഹര്‍ദിക്കിന്റെ ഓള്‍റൗണ്ടര്‍ ഷോ തന്നെയാണ് മെല്‍ബണില്‍ കണ്ടത്. 37 പന്തില്‍ 40 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. വിരാട് കോലി കളം നിറഞ്ഞ് കളിക്കുന്നതിനാല്‍ തന്റെ വെടിക്കെട്ട് ശൈലിക്ക് ശ്രമിക്കാതെ നിലയുറപ്പിച്ച് മുന്നോട്ട് പോകാനാണ് ഹര്‍ദിക് ശ്രമിച്ചത്. 2 സിക്‌സും 1 ഫോറുമാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 108.10 മാത്രമായിരുന്നെങ്കിലും മത്സരത്തിന്റെ സാഹചര്യം നോക്കുമ്പോള്‍ ഹര്‍ദിക്കിന്റെ ഇന്നിങ്‌സ് വര്‍ണിക്കാന്‍ വാക്കുകളില്ല. വിരാട് കോലിയോടൊപ്പം 113 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് പാകിസ്താനെതിരേ ടി20യിലെ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡിലേക്കെത്താനും ഹര്‍ദിക്കിനായി.
Also Read : ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

ഹര്‍ദിക് വാഴ്ത്തപ്പെടാത്ത ഹീറോ
മത്സര ശേഷം വൈകാരികമായാണ് ഹര്‍ദിക് പ്രതികരിച്ചത്. കണ്ണുനീര്‍ പൊഴിച്ചാണ് അദ്ദേഹം സംസാരിച്ചത്. അത്രത്തോളം വിജയത്തിനായി ഹര്‍ദിക് പൊരുതിയിരുന്നുവെന്ന് തന്നെ പറയാം. മത്സരത്തിന്റെ എല്ലാ ആവേശവും ഉള്‍ക്കൊണ്ട് പൊരുതിക്കളിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു. വിരാട് കോലിയുടെ ഗംഭീര ഇന്നിങ്‌സില്‍ ഹര്‍ദിക്കിന്റെ പ്രകടനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നത് വസ്തുതയാണ്. ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് ഇതില്‍ കൂടുതല്‍ പ്രശംസ അദ്ദേഹം അര്‍ഹിച്ചിരുന്നു. എല്ലാ പ്രമുഖരും കോലിയുടെ ഇന്നിങ്‌സിനെ മാത്രമാണ് പ്രശംസിച്ചത്. ഹര്‍ദിക്കിന്റെ പ്രകടനത്തിന് ആരും അധികം ശ്രദ്ധ നല്‍കിയില്ലെന്ന് തന്നെ പറയാം.


Click it and Unblock the Notifications
