T20 World Cup 2022: ഇംഗ്ലണ്ട് കരുതിയിരുന്നോ! കോലി അഡ്‌ലെയ്ഡിലെ 'രാജാവ്', കണക്കുകളിതാ

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. എല്ലാ കണ്ണുകളും വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ്. മൂന്ന് ഫിഫ്റ്റിയുള്‍പ്പെടെ നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്താണ്. സെമിയിലും കോലിയുടെ ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. പാകിസ്താനെതിരേ ഒറ്റക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ച കോലിയുടെ ബാറ്റിങ് പ്രകടനമാണ്. ഇതേ മികവാണ് സെമിയിലും ഇന്ത്യ പ്രതീക്ഷിക്കുന്നത്. അഡ്‌ലെയ്ഡിലെ കോലിയുടെ റെക്കോഡുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പ്രകടന കണക്കുകള്‍ പരിശോധിക്കാം.

അഡ്‌ലെയ്ഡിലെ പ്രകടനം
ഓസ്‌ട്രേലിയയിലെ പ്രശസ്തമായ അഡ്‌ലെയ്ഡില്‍ 14 ഇന്നിങ്‌സുകളാണ് കോലി ഇതുവരെ കളിച്ചത്. ഇതില്‍ നിന്ന് 907 റണ്‍സാണ് ഇന്ത്യന്‍ ഇതിഹാസം അടിച്ചെടുത്തത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അഡ്‌ലെയ്ഡിനെ തന്റെ ഹോം ഗ്രൗണ്ട് പോലെയാണ് കാണുന്നതെന്ന് കോലി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
ഇതുവരെയുള്ള പ്രകടനങ്ങളില്‍ നിന്ന് ആ വാക്കുകള്‍ ശരിയാണെന്ന് തന്നെ പറയാം. 2015ലെ ലോകകപ്പില്‍ പാകിസ്താനെതിരേ ഇവിടെ കോലി സെഞ്ച്വറി നേടിയിട്ടുണ്ട്. എംഎസ് ധോണിയുടെ അഭാവത്തില്‍ കോലി ഇന്ത്യയുടെ ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിച്ചതും ഇതേ വേദിയിലാണ്. രണ്ട് ഇന്നിങ്‌സിലും കോലി സെഞ്ച്വറി നേടുകയും ചെയ്തു. കോലിക്ക് വലിയ ആത്മവിശ്വാസം ഈ മൈതാനത്തുണ്ട്. ഇത് ഇംഗ്ലണ്ടിന് വലിയ തലവേദനയായി മാറുമെന്ന കാര്യം ഉറപ്പ്.

ടൂര്‍ണമെന്റിലെ കോലിയുടെ പ്രകടനം
ഈ വര്‍ത്തെ വിരാട് കോലിയുടെ പ്രകടനം അതി ഗംഭീരമാണ്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 123 ശരാശരിയില്‍ 246 റണ്‍സാണ് കോലി നേടിയത്. മൂന്ന് ഫിഫ്റ്റി നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 82* റണ്‍സാണ്. 239.98 എന്ന ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റും കോലിക്കുണ്ട്. ഫിഫ്റ്റി നേടിയ മൂന്ന് മത്സരങ്ങളിലും കോലി പുറത്താവാതെ നിന്നുവെന്നതാണ് എടുത്തു പറയേണ്ടത്. 21 ഫോറും 7 സിക്‌സും കോലി നേടി. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കോലി. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പ്രതീക്ഷകളേറെ.
Also Read : T20 World Cup 2022: സൂര്യകുമാര്‍ സെമിയില്‍ ഫ്‌ളോപ്പാവും! മൂന്ന് ദൗര്‍ബല്യം, പ്രശ്‌നമാണ്

സൂര്യകുമാറും നിര്‍ണ്ണായക താരം
സൂര്യകുമാര്‍ യാദവിന്റെ പ്രകടനവും നിര്‍ണ്ണായകമാണ്. കോലിക്ക് തൊട്ട് പിന്നിലായി റണ്‍വേട്ടക്കാരില്‍ സൂര്യയുമുണ്ട്. 5 മത്സരത്തില്‍ നിന്ന് 75 ശരാശരിയില്‍ 225 റണ്‍സാണ് സൂര്യകുമാര്‍ യാദവിന്റെ പേരിലുള്ളത്. 3 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 25 ഫോറും 8 സിക്‌സുമാണ് സൂര്യ പറത്തിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സൂര്യ ചെറിയ പന്തുകള്‍ക്കൊണ്ട് തന്നെ മത്സരഫലത്തെ മാറ്റിമറിക്കുന്നവനാണ്. സൂപ്പര്‍ 12ല്‍ ഈ പ്രകടനങ്ങള്‍ ഇന്ത്യക്ക് ശക്തിപകര്‍ന്നിരുന്നു. സെമിയിലും ഇത് ആവര്‍ത്തിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications