Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടുപെടും, തലപുകയ്ക്കുന്ന 5 ചോദ്യങ്ങള്‍!, കഷ്ടപ്പെടും

1

2022ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ടീമുകളെല്ലാം പടയൊരുക്കത്തിലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. അവസാന ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി ഇന്ത്യക്ക് ഒതുങ്ങേണ്ടി വന്നു. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. അവസാന ലോകകപ്പില്‍ ഇന്ത്യ വിരാട് കോലിക്ക് കീഴിലാണ് ഇറങ്ങിയത്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴിലാവും ഇന്ത്യ ലോകകപ്പിനിറങ്ങുക.

ഇന്ത്യയുടെ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണ ഇതിനോടകം ടീം മാനേജ്‌മെന്റിനുണ്ടാവും. എന്നാല്‍ ഇപ്പോഴും ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ വെല്ലുവിളിയായി സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ സെലക്ടര്‍മാരുടെയും ടീം മാനേജ്‌മെന്റിന്റെയും തലപുകയ്ക്കുന്ന ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാര്?

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാര്?

ഇന്ത്യന്‍ സെലക്ടര്‍മാരുടെ തലപുകയ്ക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. രോഹിത് ശര്‍മയ്ക്ക് ഓപ്പണിങ്ങില്‍ സ്ഥാനം ഉറപ്പാണ്. നായകനായ രോഹിത്തിനൊപ്പം ആരെ ഓപ്പണറാക്കുമെന്നത് വലിയ ചോദ്യമാണ്. 2021ല്‍ കെ എല്‍ രാഹുലായിരുന്നു രോഹിത്തിനൊപ്പം ഓപ്പണറായത്. പ്രധാന മത്സരങ്ങളില്‍ ഈ കൂട്ടുകെട്ട് നിരാശപ്പെടുത്തിയിരുന്നു. കൂടാതെ സമീപകാലത്തായി രാഹുല്‍ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ രാഹുലിനെ ഓപ്പണറെന്ന നിലയില്‍ പരിഗണിക്കുന്നത് ചോദ്യചിഹ്നമായി ഉയര്‍ന്ന് നില്‍ക്കുന്നു.

കാര്‍ത്തിക്, കാര്‍ത്തിക്, മുരളി വിജയിക്ക് മുന്നില്‍ കാണികള്‍, കൈകൂപ്പി താരം!, വീഡിയോ വൈറല്‍

ബാക്കപ്പ് ഓപ്പണറായി ആര് വേണം?

ബാക്കപ്പ് ഓപ്പണറായി ആര് വേണം?

കെ എല്‍ രാഹുല്‍ ഫിറ്റാണെങ്കില്‍ രോഹിത് ശര്‍മക്കൊപ്പം രാഹുല്‍ തന്നെ ഓപ്പണറാവാനാണ് സാധ്യത. അങ്ങനെ വന്നാലും ബാക്കപ്പ് ഓപ്പണറായി താരം വേണം. നിലവില്‍ ഇഷാന്‍ കിഷനാണ് മുഖ്യ പരിഗണന. എന്നാല്‍ ഇടം കൈയന്‍ താരത്തിന് സ്ഥിരതയില്ല. വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ളവനാണെങ്കിലും ഫോമിലേക്കെത്താന്‍ പ്രയാസം. റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍ എന്നിവരിലൊരാളെ പരിഗണിക്കണമോയെന്നത് പ്രസക്തമായ ചോദ്യം.

വിരാട് കോലിയെ എവിടെ കളിപ്പിക്കണം?

വിരാട് കോലിയെ എവിടെ കളിപ്പിക്കണം?

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദന വിരാട് കോലിയുടെ ഫോമാണ്. മൂന്നാം നമ്പറിലാണ് ഇന്ത്യ നിലവില്‍ കോലിയെ കളിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള കോലിയുടെ സമീപകാല സ്‌ട്രൈക്കറേറ്റ് വളരെ മോശം. ടി20 ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചാല്‍ അത് ബാധ്യതയാണെന്നാണ് നിലവിലെ കണക്കുകള്‍ പ്രകാരം പറയാനാവുക. എന്നാല്‍ കോലിയെപ്പോലൊരു സൂപ്പര്‍ താരത്തെ പുറത്തിരുത്തുന്നത് ഇന്ത്യക്ക് എളുപ്പമാവില്ല. കോലിയെ ടീമില്‍ ഉള്‍ക്കൊള്ളിച്ചാലും പ്ലേയിങ് 11 എവിടെ കളിപ്പിക്കുമെന്നതും തലവേദന ഉണ്ടാക്കുന്ന ചോദ്യമാണ്. രോഹിത്തിനൊപ്പം ഓപ്പണറാക്കണമെന്ന അഭിപ്രായങ്ങളും പലരും ഉയര്‍ത്തുന്നുണ്ട്.

സഞ്ജു സാംസണെ തഴയണോ?

സഞ്ജു സാംസണെ തഴയണോ?

സഞ്ജു സാംസണെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമോയെന്നത് വലിയ ചോദ്യമാണ്. ഇന്ത്യയെ സംബന്ധിച്ച് നിലവില്‍ വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാമുണ്ട്. അതുകൊണ്ട് തന്നെ സഞ്ജു സാംസണെ പരിഗണിക്കണമോയെന്നത് പ്രസക്തമായ ചോദ്യമാണ്. സമീപകാലത്തായി വലിയ ആരാധക പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ട്. സഞ്ജുവിന്റെ പ്രതിഭ നന്നായി അറിയാവുന്ന രാഹുല്‍ ദ്രാവിഡും ഉള്ളതിനാല്‍ പെട്ടെന്ന് അദ്ദേഹത്തെ തഴഞ്ഞേക്കില്ല. എന്തായാലും സഞ്ജുവിന്റെ കാര്യം ഇപ്പോഴും സെലക്ടര്‍മാരുടെ മുന്നിലെ വലിയ ചോദ്യചിഹ്നമാണ്.

രോഹിത്തിന് ശേഷം ഇന്ത്യയുടെ നായകനാര്?, തിരഞ്ഞെടുത്ത് ഉത്തപ്പ, ടെസ്റ്റില്‍ പേസര്‍ മതി!

സ്പിന്‍ കൂട്ടുകെട്ട് തലവേദന

സ്പിന്‍ കൂട്ടുകെട്ട് തലവേദന

ഇന്ത്യയുടെ സ്പിന്‍ കൂട്ടുകെട്ട് ആരൊക്കെ തമ്മിലാവണമെന്നതും വലിയ ചോദ്യമാണ്. യുസ് വേന്ദ്ര ചഹാല്‍ സ്പിന്‍ നിരയില്‍ സ്ഥാനം ഉറപ്പുള്ള താരമാണ്. എന്നാല്‍ ചഹാലിന്റെ പങ്കാളിയാരെന്നത് വലിയ ചോദ്യമാണ്. രവീന്ദ്ര ജഡേജയും ചഹാലും പ്ലേയിങ് 11 ഉള്‍പ്പെടും. പക്ഷെ ബാക്കപ്പ് സ്പിന്നറെ ടീമിന് ആവിശ്യമാണ്. ജഡേജക്ക് പകരക്കാരനായി അക്ഷര്‍ പട്ടേലിനെ ഇന്ത്യ പരിഗണിച്ചാലും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവരില്‍ ആരെന്നത് വലിയ ചോദ്യം തന്നെയാണ്.

Story first published: Wednesday, July 27, 2022, 17:53 [IST]
Other articles published on Jul 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+