Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇംഗ്ലണ്ടിനു 'കിവി ഫ്രൈ'! ജയത്തോടെ സെമി സാധ്യത

ബ്രിസ്ബണ്‍: ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടം ഓരോ ദിവസവും മുറുകിക്കൊണ്ടിരിക്കുകയാണ്. കടുപ്പമേറിയ ഗ്രൂപ്പായ ഒന്നില്‍ മിന്നുന്ന വിജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ ന്യൂസിലാന്‍ഡിനെ 20 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തുവിട്ടത്. സൂപ്പര്‍ 12ല്‍ ന്യൂസിലാന്‍ഡിനു നേരിട്ട ആദ്യ തോല്‍വി കൂടിയാണിത്. ഈ ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

തോറ്റാല്‍ സെമിയിലേക്കുള്ള വഴി അടയുമെന്ന ആശങ്കയിലാണ് ഇംഗ്ലണ്ട് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കൃത്യമായ പ്ലാനിങോടെ കളിച്ച ഇംഗ്ലണ്ട് ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത് വലിയ ടോട്ടലുമായി തുടക്കത്തില്‍ തന്നെ കളിയില്‍ മേധാവിത്വം നേടിയെടുക്കുകയും ചെയ്തു.

വലിയ വിജയലക്ഷ്യം

വലിയ വിജയലക്ഷ്യം

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇംഗ്ലീഷ് നായകന്‍ ജോസ ബട്‌ലറുടെ തീരുമാനം പിഴച്ചില്ല. ആറു വിക്കറ്റിനു 179 റണ്‍സെന്ന മാച്ച് വിന്നിങ് ടോട്ടല്‍ പടുത്തുയത്താന്‍ മുന്‍ ചാംപ്യന്‍മാര്‍ക്കു കഴിഞ്ഞു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച ബട്‌ലറാണ് (73) ഇംഗ്ലീഷ് ഇന്നിങ്‌സിന്റെ അമരക്കാരനായത്. 47 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ചു. ഇതിനിടെ ബട്‌ലര്‍ കിവികള്‍ ജീവന്‍ തിരികെ നല്‍കുകയും ചെയ്തു രണ്ടു ക്യാച്ചുകളാണ് അവര്‍ പാഴാക്കിയത്. ഒരു ക്യാച്ച് നായകന്‍ കെയ്ന്‍ വില്ല്യംസണും മറ്റൊന്ന് ഡാരില്‍ മിച്ചെലുമാണ് പാഴാക്കിയത്. ഇതില്‍ വളരെ സിംപിള്‍ ക്യാച്ചാണ് മിച്ചെല്‍ കളഞ്ഞുകുളിച്ചത്.
ബട്‌ലറെക്കൂടാതെ ഓപ്പണര്‍ അലെക്‌സ് ഹേല്‍സാണ് (52) ഇംഗ്ലീഷ് നിരയില്‍ കസറിയ മറ്റൊരു ബാറ്റര്‍. ഓപ്പണിങ് വിക്കറ്റില്‍ ബട്‌ലര്‍- ഹേല്‍സ് ജോടി 81 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. ലിയാം ലിവിങ്‌സ്റ്റണാണ് (20) ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെയാള്‍. ന്യൂസിലാന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ രണ്ടു വിക്കറ്റുകളെടുത്തു

Also Read: IND vs NZ: പൃഥ്വിയെ വീണ്ടും തഴഞ്ഞു!, എന്തിന് ഇത്ര ശത്രുത?, ആരാധകര്‍ കട്ടകലിപ്പില്‍

ഫിലിപ്‌സിന്റെ പോരാട്ടം

ഫിലിപ്‌സിന്റെ പോരാട്ടം

റണ്‍ചേസില്‍ ഇംഗ്ലണ്ടിനു വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കാതെയാണ് ന്യസിലാന്‍ഡ് കീഴടങ്ങിയത്. ആറു വിക്കറ്റിനു 159 റണ്‍സെടുക്കാനേ കിവികള്‍ക്കായുള്ളൂ. നേരത്തേ ശ്രീലങ്കയ്‌ക്കെതിരേ കിടിലന്‍ സെഞ്ച്വറിയുമായി ഹീറോയായ ഗ്ലെന്‍ ഫിലിപ്‌സ് (62) മാത്രമേ കിവികള്‍ക്കായി പൊരുതി നോക്കിയുള്ളൂ. 36 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും അദ്ദേഹം പറത്തി. ഫിഫ്റ്റിക്കു മുമ്പു തന്നെ ഫിലിപ്‌സ് പുറത്താവേണ്ടതായിരുന്നു. എന്നാല്‍ അനായാസ ക്യാച്ച് മോയിന്‍ അലി പാഴാക്കുകയായിരുന്നു.
ഫിലിപ്‌സിനെക്കൂടാതെ നായകന്‍ കെയ്ന്‍ വില്ല്യംസണാണ് (40) മറ്റൊരു പ്രധാന സ്‌കോറര്‍. മൂന്നാം വിക്കറ്റില്‍ വില്ല്യംസണ്‍- ഫിലിപ്‌സ് ജോടി ക്രീസിലുള്ളപ്പോല്‍ ന്യൂസിലാന്‍ഡിനു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വില്ലി പുറത്തായ ശേഷം കിവികളുടെ റണ്‍ചേസിന്റെ താളം തെറ്റി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സും സാം കറെനും രണ്ടു വിക്കറ്റുകള്‍ വീതം നേടി. ബട്‌ലറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Also Read: T20 World Cup 2022: ഇന്ത്യയുടെ രക്ഷകനാവാന്‍ റിഷഭിനാവും!, പ്ലേയിങ് 11 വേണം, ഇതാ കാരണങ്ങള്‍

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലെക്‌സ് ഹേല്‍സ്, ഡേവിഡ് മലാന്‍, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറെന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചെല്‍, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Tuesday, November 1, 2022, 17:24 [IST]
Other articles published on Nov 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+