T20 World Cup 2022: ജയിച്ചു, പക്ഷെ ഈ തെറ്റുകള്‍ ഇന്ത്യ ആവര്‍ത്തിക്കരുത്!, രോഹിത് ശ്രദ്ധിക്കണം

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ആവേശ പോരാട്ടത്തില്‍ പാകിസ്താനെതിരേ ആവേശ ജയമാണ് ഇന്ത്യ നേടിയെടുത്തത്. പാകിസ്താന്‍ മുന്നോട്ട് വെച്ച 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ നാല് വിക്കറ്റ് ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 82 റണ്‍സാണ് ഇന്ത്യ നേടിയത്. ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും 40 റണ്‍സും നേടി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
പാകിസ്താനെതിരേ ഇന്ത്യ ജയിച്ചെങ്കിലും വലിയ ആധിപത്യം പുലര്‍ത്തിയ ജയമെന്ന് ഇതിനെ പറയാനാവില്ല. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടം ഇല്ലാത്ത പക്ഷം ഇന്ത്യ തോല്‍ക്കുമെന്ന കാര്യം ഉറപ്പായിരുന്നു. പാകിസ്താനെതിരേ ഇന്ത്യ ജയിച്ചെങ്കിലും മത്സരത്തില്‍ തന്ത്രപരമായ ചില പിഴവുകള്‍ ഇന്ത്യക്ക് സംഭവിച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ജഡേജയല്ല, ഇത് അക്ഷര്‍ പട്ടേല്‍
അഞ്ചാം നമ്പറില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനെ പരീക്ഷിച്ചത് മണ്ടന്‍ തീരുമാനമാണ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അക്ഷറിന് ഓസീസ് പിച്ചുകളില്‍ വലിയ അനുഭവസമ്പത്തില്ലെന്നതാണ്. ഓസീസിലെ പേസിലും ബൗണ്‍സിലും കളിച്ച് അനുഭവസമ്പത്തില്ലാത്ത താരത്തെ നിര്‍ണ്ണായകമായ അഞ്ചാം നമ്പറില്‍ ഇറക്കിയത് തെറ്റായ തീരുമാനമാണ്. രവീന്ദ്ര ജഡേജയെപ്പോലെ നന്നായി ബാറ്റ് ചെയ്യുന്ന താരമെന്ന് അക്ഷറിനെ വിശേഷിപ്പിക്കാനാവില്ല.
ഏഷ്യാ കപ്പില്‍ നാലാം നമ്പറില്‍ ജഡേജയെത്തി പാകിസ്താനെതിരേ വിജയം നേടിയതുപോലെ അക്ഷറിന് ബാറ്റുകൊണ്ട് മാച്ച് വിന്നറാവാന്‍ സാധിക്കുമോയെന്നത് സംശയമാണ്. പാകിസ്താനെതിരേ അഞ്ചാം നമ്പറിലെത്തിയ അക്ഷര്‍ 3 പന്തില്‍ 2 റണ്‍സുമായി റണ്ണൗട്ടായാണ് പുറത്തായത്. അക്ഷര്‍ പെട്ടെന്ന് മടങ്ങിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും കൃത്യമായി അതിനെ മറികടക്കാന്‍ ഹര്‍ദിക് പാണ്ഡ്യക്ക് സാധിച്ചതിനാല്‍ ഇന്ത്യ രക്ഷപെട്ടു. എന്നാല്‍ ഇത്തരമൊരു ഭാഗ്യം എപ്പോഴും ഇന്ത്യയെ തുണച്ചേക്കില്ല. ഇടം കൈയനെന്ന മുന്‍ഗണനയുണ്ടെങ്കിലും അക്ഷറിനെ നേരത്തെ ഇറക്കുന്നതിനെ മികച്ച തീരുമാനമെന്ന് വിശേഷിപ്പിക്കാനാവില്ല.
Also Read : 'ഇവര്‍ ഇതിഹാസങ്ങളാവും', സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

സ്പിന്‍ ബൗളര്‍മാരുടെ ഉപയോഗം
നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളിലേറെയും മികച്ചതായിരുന്നു. എന്നാല്‍ സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ രോഹിത്തിന് പിഴച്ചു. പ്രധാനമായും അക്ഷര്‍ പട്ടേലിനെ ഉപയോഗിക്കുന്നതില്‍. ഒരു ഓവര്‍ പന്തെറിഞ്ഞ് 21 റണ്‍സാണ് അക്ഷര്‍ വിട്ടുകൊടുത്തത്. പാക് ബാറ്റ്‌സ്മാന്‍മാര്‍ അക്ഷറിനെ കരയിപ്പിച്ചു. ആര്‍ അശ്വിന് വിക്കറ്റ് നേടാനായില്ലെങ്കിലും മൂന്ന് ഓവറില്‍ 23 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഇന്ത്യ പാകിസ്താനുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നിലായിരുന്നു.
Also Read : ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

ഡെത്ത് ഓവര്‍ ബൗളിങ്
ഇന്ത്യയുടെ ഡെത്ത് ഓവറിലെ ബൗളിങ് ഇനിയും മെച്ചപ്പെടാനുണ്ട്. 16ാം ഓവറില്‍ 10, 17ാം ഓവറില്‍ 9, 18ാം ഓവറില്‍ 10, 19ാം ഓവറില്‍ 14, 20ാം ഓവറില്‍ 10 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ ഡെത്ത് ഓവറില്‍ വിട്ടുകൊടുത്ത റണ്‍സ്. ഭേദപ്പെട്ട ബൗളിങ് പ്രകടനമെന്ന് ഇതിനെ വിശേഷിപ്പിക്കാമെങ്കിലും ഗംഭീര പ്രകടനമെന്ന് പറയാന്‍ സാധിക്കില്ല. ഇന്ത്യയുടെ ഡെത്ത് ഓവറിലെ ബൗളിങ് ഇനിയും മെച്ചപ്പെടാനുണ്ട്. ഇന്ത്യ റണ്‍സ് പ്രതിരോധിക്കാനിറങ്ങുന്ന സാഹചര്യങ്ങളില്‍ ഈ ബൗളിങ്ങുകൊണ്ട് വലിയ കാര്യമില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications