For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ആദ്യറൗണ്ടില്‍ പുറത്തായാലും 30 ലക്ഷത്തിലേറെ! സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നടക്കുക

ഓസ്‌ട്രേലിയയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെി ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളെ കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുക. ടൂര്‍ണമെന്റിന്റെ ഓരോ ഘട്ടത്തിലും ടീമുകള്‍ക്കു ലഭിക്കുന്ന സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചിരിക്കുകയാണ്.

ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ്

ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ്

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന്റെ അതേ ഫോര്‍മാറ്റിലാണ് അടുത്ത ടൂര്‍ണമെന്റും നടക്കുന്നത്. എട്ടു ടീമുകളാണ് സൂപ്പര്‍ 12 ഘട്ടത്തിലേക്കു നേരിട്ടു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകളെ യോഗ്യതാ റൗണ്ടില്‍ നിന്നും കണ്ടെത്തും. സൂപ്പര്‍ 12ല്‍ രണ്ടു ഗ്രൂപ്പുകളിലായി ആറു ടീമുകള്‍ വീതമാണ് ഇറങ്ങുക. ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ സെമി ഫൈനിലില്‍ കടക്കുകയും ചെയ്യും.

ഫൈനല്‍ നവംബര്‍ 13ന്

ഫൈനല്‍ നവംബര്‍ 13ന്

നവംബര്‍ 13നു മെല്‍ബണില്‍ വച്ചാണ് ടി20 ലോകകപ്പിലെ ചാപ്യന്‍മാരെ കണ്ടെത്താനുള്ള കലാശക്കൊട്ട്. ജേതാക്കളാവുന്ന ടീമിനെ കാത്തിരിക്കുന്നത്. 1.6 മില്ല്യണ്‍ ഡോളറാണ്. ഇതു ഏകദേശം 13.05 കോടിയോളം രൂപ വരും. റണ്ണറപ്പുകളാവുന്ന ടീമിനു ഇതിന്റെ നേര്‍ പകുതിയാണ് സമ്മാനത്തുകയായി കിട്ടുക (6.53 കോടി).
സെമി ഫൈനലില്‍ പരാജയപ്പെട്ടു പുറത്താവുന്ന രണ്ടു ടീമുകള്‍ക്കും ഒരേ തുകയാണ് ലഭിക്കുക. 3.26 കോടി രൂപ വീതം സെമിയില്‍ മടങ്ങുന്ന ടീമുകള്‍ക്കു കൊണ്ടു പോവാം.

Also Read: T20 World Cup 2022: ബുംറയ്ക്കു പകരം മൊഹ്‌സിന്‍ മതി! സര്‍പ്രൈസ് നിര്‍ദേശവുമായി ഫാന്‍സ്

ആകര്‍ഷകമായ സമ്മാനത്തുക

ആകര്‍ഷകമായ സമ്മാനത്തുക

ഇനി സൂപ്പര്‍ 12ലേക്കു വന്നാല്‍ അവിടെയും ആകര്‍ഷകമായ സമ്മാനത്തുകയാണ് ടീമുകളെ കാത്തിരിക്കുന്നത്. സൂപ്പര്‍ 12ല്‍ ഓരോ ടീമിനും അഞ്ചു മല്‍സരങ്ങള്‍ വീതമാണുള്ളത്. സൂപ്പര്‍ 12ല്‍ വിജയിക്കുന്ന ടീമിനു ലഭിക്കുക 32.62 ലക്ഷം രൂപയാണ്. എന്നാല്‍ സൂപ്പര്‍ 12ല്‍ പരാജയപ്പെട്ടു നാട്ടിലേക്കു മടങ്ങുന്ന ടീമുകള്‍ക്കു 57.08 ലക്ഷം രൂപ വീതം കിട്ടും.

യോഗ്യതാ റൗണ്ടിലെ പ്രൈസ് മണി

യോഗ്യതാ റൗണ്ടിലെ പ്രൈസ് മണി

ഇനി യോഗ്യതാ റൗണ്ടിന്റെ കാര്യമെടുത്താല്‍ അവിടെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടാനാവാതെ പുറത്താവുന്ന ടീമുകള്‍ക്കു 32.62 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. എന്നാല്‍ ആദ്യ റൗണ്ടില്‍ ജയിക്കുന്ന ഓരോ മല്‍സരത്തിനും 32.62 ലക്ഷം രൂപ വീതവും ടീമുകള്‍ക്കു പോക്കറ്റിലാക്കാം.

Also Read:T20 World Cup 2022: ബുംറയ്ക്കു പകരമാര്? ഇവരിലൊരാള്‍ ബെസ്റ്റ്, മൂന്നു പേരെ അറിയാം

ഇന്ത്യയടക്കം 8 ടീമുകള്‍ സൂപ്പര്‍ 12ല്‍

ഇന്ത്യയടക്കം 8 ടീമുകള്‍ സൂപ്പര്‍ 12ല്‍

ഓസ്‌ട്രേലിയ, ഇന്ത്യ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിവരാണ് ടി20 ലോകകപ്പിന്‍െ സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത കരസ്ഥമാക്കിയ ടീമുകള്‍.
വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, നമീബിയ, നെതര്‍ലാന്‍ഡ്‌സ്, യുഎഇ, സിംബാബ്‌വെ, അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരാണ് യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി അണിനിരക്കുക. ഇവരില്‍ നിന്നും നാു ടീമുകള്‍ക്കു സൂപ്പര്‍ 12ലെ രണ്ടു ഗ്രൂപ്പുകൡലേക്കു യോഗ്യത ലഭിക്കും.

Story first published: Friday, September 30, 2022, 14:18 [IST]
Other articles published on Sep 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+