Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സഞ്ജുവിനെ 'ഓവര്‍ടേക്ക്' ചെയ്ത ഹൂഡ ചിരിക്കേണ്ട, ഒരു മല്‍സരം പോലും കളിക്കില്ല!

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ താരങ്ങളിലൊരാളാണ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. മലയാളി താരം സഞ്ജു സാംസണിനെ ഓവര്‍ടേക്ക് ചെയ്താണ് അദ്ദേഹം കരിയറിലാദ്യമായി ഒരു ലോകകപ്പ് ടീമിന്റെ ഭാഗ്യമായത്. കളിയില്‍ ഒന്നോ, രണ്ടോ ഓവറുകള്‍ ബൗള്‍ കൂടി ചെയ്യാമെന്നതു പരിഗണിച്ചാണ് സഞ്ജുവിനു പകരം ഹൂഡയെ തിരഞ്ഞെടുത്തതെന്നു കഴിഞ്ഞ ദിവസം ഒരു സെലക്ഷന്‍ കമ്മിറ്റിയംഗം തുറന്നു പറയുകയും ചെയ്തിരുന്നു.

1

കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി മികച്ച പ്രകടനം ഹൂഡ കാഴ്ചവച്ചിരുന്നു. 136.67 ശരാശരിയില്‍ 451 റണ്‍സാണ് 27 കാരനായ താരം നേടിയത്. കൂടാതെ ഇന്ത്യന്‍ കുപ്പായത്തില്‍ ഒരു സെഞ്ച്വറിയും ഈ വര്‍ഷം അരങ്ങേറിയ ഹൂഡയുടെ പേരിലുണ്ട്. ഇവയെല്ലാം ലോകകപ്പ് ടീമില്‍ താരത്തിനു ഇടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു. എന്നാല്‍ ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത ഏറ്റവും കുറവുള്ള താരങ്ങളിലൊരാളാണ് ഹൂഡ. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

മുന്‍നിരയും മധ്യനിരയും ഹൗസ്ഫുള്‍

മുന്‍നിരയും മധ്യനിരയും ഹൗസ്ഫുള്‍

ടി20 ലോകകപ്പിള്ള ഇന്ത്യന്‍ ടീമിനെയെടുത്താല്‍ മുന്‍നിരയും മധ്യനിരയുമെല്ലാം ഹൗസ്ഫുള്ളാണെന്നു കാണാന്‍ സാധിക്കും. ഓരോ പൊസിഷനിലും ഇന്ത്യക്കു കൃത്യമായ താരങ്ങളുണ്ട്. അവരെ മറികടന്ന് ദീപക് ഹൂഡയ്ക്കു പ്ലെയിങ് ഇലവനില്‍ കയറിപ്പറ്റുക ഏറെക്കുറെ അസാധ്യം തന്നെയാണ്. ഹൂഡയ്ക്കു ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പൊസിഷനുകള്‍ ടോപ്പ് ഫോറാണ്. ഈ സ്ഥാനങ്ങളിലാണ് അദ്ദേഹം ഏറ്റവും മികച്ച ഇന്നിങ്‌സുകളും കളിച്ചിട്ടുള്ളത്. കന്നി സെഞ്ച്വറി ഹൂഡ നേടിയത് മൂന്നാമനായി ഇറങ്ങിയപ്പോഴായിരുന്നു.

3

പക്ഷെ ടോപ്പ് ഫോറില്‍ അദ്ദേഹം ലോകകപ്പില്‍ സ്ഥാനം ഒട്ടും പ്രതീക്ഷിക്കേണ്ട. കാരണം രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ആദ്യ നാലു പൊസിഷനുകള്‍ റിസര്‍വ് ചെയ്തു കഴിഞ്ഞു. അതിനാല്‍ തന്നെ ഹൂഡയ്ക്കു ടൂര്‍ണമെന്റിലുടനീളം സൈഡ് ബെഞ്ചില്‍ ചെലവഴിക്കേണ്ടി വരും.

T20 World Cup: 2021 -2022, ഇന്ത്യന്‍ ടീമില്‍ എന്ത് മാറ്റം വന്നു?, പരീക്ഷണങ്ങള്‍ പാളി! പരിശോധിക്കാം

മധ്യനിരയില്‍ ഇടംകൈയന്‍മാര്‍ കുറവ്

മധ്യനിരയില്‍ ഇടംകൈയന്‍മാര്‍ കുറവ്

ദീപക് ഹൂഡയടക്കം ഇന്ത്യന്‍ ലോകകപ്പ് ടീമിലെ ഭൂരിഭാഗം താരങ്ങളും വലംകൈയന്‍ ബാറ്റര്‍മാരാണ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമാണ് ടീമിലെ രണ്ടു ഇടംകൈയന്‍മാര്‍. ടോപ്പ് ഫോറിലെ നാലു പേരും വലംകൈയന്‍ ബാറ്റര്‍മാരായതിനാല്‍ മധ്യനിരയില്‍ ഇടംകൈയന്‍മാര്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ അതു ബാറ്റിങിനു കൂടുതല്‍ ബാലന്‍സ് നല്‍കുകയുള്ളൂ. അതിനാല്‍ തന്നെ റിഷഭും അക്ഷറും പ്ലെയിങ് ഇലവനിലുണ്ടാവാന്‍ സാധ്യത കൂടുതലാണ്.

5

അഞ്ച്, ഏഴ് പൊസിഷനുകളില്‍ റിഷഭും അക്ഷറും കളിച്ചാല്‍ ആറാമന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരിക്കും. പിന്നീടുള്ള സ്ഥാനങ്ങളില്‍ ബൗളര്‍മാര്‍ വരുമെന്നതിനാല്‍ ഹൂഡയ്ക്കു അവസരം കിട്ടില്ല. ഹാര്‍ദിക്കടക്കം ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രമേ അദ്ദേഹം ടീമില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളൂ.

T20 World Cup: രണ്ടിലൊരാള്‍ മതി! സെക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍, ഇടപെട്ട് രോഹിത്തും ദ്രാവിഡും

ആറാം ബൗളറാക്കാമോ?

ആറാം ബൗളറാക്കാമോ?

ദീപക് ഹൂഡയെ ആറാം ബൗളിങ് ഓപ്ഷനായി വിശ്വസിക്കാമോയെന്നതാണ് മൂന്നാത്തെ ചോദ്യം. ഒരു ബൗളിങ് ഓള്‍റൗണ്ടറെന്നതിനേക്കാള്‍ ബാറ്ററായ പാര്‍ട്ട് ടൈം ബൗളറെന്ന പേരാണ് താരത്തിനു കൂടുതല്‍ യോജിക്കുക. അതിനാല്‍ തന്നെ ആറാം ബൗളറുടെ റോളില്‍ ഹൂഡയെ പൂര്‍ണമായി ആശ്രയിക്കാന്‍ ഇന്ത്യക്കു കഴിയില്ല. ഇതും താരത്തിന്റെ ഒരു വീക്ക്‌നെസാണ്. ഇതുവരെ നാലു ടി20കളിലാണ് ഹൂഡ ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 5.33 എന്ന മികച്ച ഇക്കോണമി റേറ്റും താരത്തിനുണ്ട്. പക്ഷെ വീഴ്ത്തിയത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. ഇങ്ങനെയൊരാളെ ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ ആറാമത്തെ ബൗളിങ് ഓപ്ഷനാക്കുന്നത് തിരിച്ചടിയായേക്കും.

7

ഐപിഎല്ലില്‍ ഹൂഡയുടെ ബൗളിങ് പ്രകടനമെടുത്താല്‍ അവിടെയും അത്ര മികച്ചതല്ലെന്നു കാണാന്‍ സാധിക്കും. 30 മല്‍സരങ്ങളില്‍ പന്തെറിഞ്ഞ താരത്തിനു ലഭിച്ചത് 10 വിക്കറ്റുകളാണ്. 8.61 എന്ന മോശം ഇക്കോണമി റേറ്റിലാണിത്. അക്ഷര്‍ പട്ടേലുമായി ഹൂഡയെ ബൗളിങിന്റെ കാര്യത്തില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കാരണം അക്ഷര്‍ ഒരു യഥാര്‍ഥ ബൗളറാണ്. ടി20യില്‍ അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് 7.30ലും താഴെയുമാണ്. മാത്രമല്ല കരിയറില്‍ ഇതുവരെ കളിച്ച 151 ടി20 കളില്‍ നിന്നും 130 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. മാത്രല്ല ബാറ്റിങിലും ഹൂഡയേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷനും അക്ഷറാണെന്നു കാണാം.

Story first published: Wednesday, September 14, 2022, 7:31 [IST]
Other articles published on Sep 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+