Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: പേടിത്തൊണ്ടന്‍, പാകിസ്താനെ തോല്‍പ്പിച്ചത് ബാബര്‍! കനേരിയ കലിപ്പില്‍

babar azam

ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിന്റെ ഭാഗത്തു നിന്നുണ്ടായ ഒരു വലിയ പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലില്‍ ഫൈനലിനെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കലാശക്കളിയില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു ഇംഗ്ലണ്ട് രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്.

ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് കിരീടവിജയം കൂടിയാണിത്. ഇതോടെ രണ്ടു ലോക കിരീടങ്ങളെന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ഇംഗ്ലണ്ട് എത്തുകയും ചെയ്തിരുന്നു.

നവാസിനെ ബൗള്‍ ചെയ്യിച്ചില്ല

നവാസിനെ ബൗള്‍ ചെയ്യിച്ചില്ല

ഫൈനലില്‍ സ്പിന്നര്‍ മുഹമ്മദ് നവാസിനെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാതിരുന്ന ബാബര്‍ ആസമിന്റെ തീരുമാനത്തെയാണ് ഡാനിഷ് കനേരിയ രൂക്ഷമായി വിമര്‍ശിച്ചത്. ആറു ബൗളര്‍മാരെയായിരുന്നു മല്‍സരത്തില്‍ ബാബര്‍ പരീക്ഷിച്ചത്.
ഇവരില്‍ നാലു പേരും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കുകയും ചെയ്തു. ഷഹീന്‍ അഫ്രീഡിക്ക് പരിക്കു കാരണം തന്റെ മൂന്നാമത്തെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ ഓവറിലെ അഞ്ചു ബോളുകള്‍ ഇഫ്തിഖാര്‍ അഹമ്മദിനെക്കൊണ്ട് പാകിസ്താന്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

എവിടെ നവാസ്?

എവിടെ നവാസ്?

എന്തുകൊണ്ടാണ് മുഹമ്മദ് നവാസിനെക്കൊണ്ട് ഫൈനലില്‍ ഒരോവര്‍ പോലും ബാബര്‍ ആസം ബൗള്‍ ചെയ്യിക്കാതിരുന്നതെന്നു ഡാനിഷ് കനേരിയ ചോദിക്കുന്നു. എന്തുകൊണ്ടാണ് ബാബര്‍ ഇങ്ങനെയൊരു അബദ്ധം കാണിച്ചത്. ഉറപ്പായും അദ്ദേഹത്തിനു ഓവര്‍ നല്‍കേണ്ടിയിരുന്നു.
റണ്‍ചേസില്‍ ഇംഗ്ലണ്ട് 5.3 ഓവറില്‍ മൂന്നു വിക്കറ്റിനു 45 റണ്‍സെന്ന നിലയിലായിരുന്നു. മുന്‍ മല്‍സരങ്ങളില്‍ മറ്റു ടീമുകളെ തല്ലിത്തകര്‍ത്ത അലെക്‌സ് ഹേല്‍സ്, ജോസ് ബട്‌ലര്‍ അടക്കമുള്ളവരെ ഇതിനകം പാകിസ്താന്‍ പുറത്താക്കിയിരുന്നു. അപകടകാരിയായ ഫില്‍ സാള്‍ട്ടിനെയും നേരത്തേ മടക്കി.

ബാബറിന് ആര് നിര്‍ദേശം കൊടുത്തു

ബാബറിന് ആര് നിര്‍ദേശം കൊടുത്തു

കൂടുതല്‍ വിക്കറ്റുകളെടുത്ത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു അപ്പോള്‍ വേണ്ടിയിരുന്നത്. നവാസിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കരുതെന്ന് ആരാണ് ബാബറിനു നിര്‍ദേശം നല്‍കിയത്. തല്ലു കിട്ടുമെന്ന് ഭയന്നിട്ടാണോ ബാബര്‍ ബൗള്‍ ചെയ്യിക്കാതിരുന്നത്. ഇത്ര ബാലിശമായി ബാബര്‍ ചിന്തിക്കാന്‍ പാടില്ലായിരുന്നുവെന്നും ഡാനിഷ് കനേരിയ വിമര്‍ശിച്ചു.

Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

ബാബറിന്റെ ക്യാപ്റ്റന്‍സി മോശം

ബാബറിന്റെ ക്യാപ്റ്റന്‍സി മോശം

ബാബര്‍ ആസം നല്ലൊരു ക്യാപ്റ്റനല്ല. നായകനാവാനുള്ള കഴിവ് അദ്ദേഹത്തിനില്ല. ടി20യില്‍ ബാബര്‍ ഒരിക്കലും ടീമിനെ നയിക്കാന്‍ പാടില്ല. ഇംഗ്ലണ്ടുമായുള്ള ഫൈനലില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മോശമായിരുന്നു. ചില പിഴവുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിക്കുകയും ചെയ്തു. കണ്ടപ്പോള്‍ എനിക്കു ഷോക്കാണ് തോന്നിയത്.
ബാറ്റിങില്‍ ബാബറിനെ പാകിസ്താന്‍ ഓപ്പണറായി ഇനി ഇറക്കരുത്. വണ്‍ഡൗണായി മാത്രമേ ബാറ്റ് ചെയ്യിക്കാന്‍ പാടുള്ളൂ. നമുക്ക് ഈ രീതിയിലുള്ള സ്ലോ ബാറ്റിങ് വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹമില്ലെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചു.

Also Rea: T20 World Cup 2022: ഇതാ ഐസിസി ടീം ഓഫ് ദി ടൂര്‍ണമെന്റ്, ഇന്ത്യയില്‍ നിന്നു മൂന്നു പേര്‍!

ഫിയര്‍ലെസ് ക്യാപ്റ്റനാവാണം

ഫിയര്‍ലെസ് ക്യാപ്റ്റനാവാണം

ബാബര്‍ ആസം പേടിത്തൊണ്ടനായ ക്യാപ്റ്റനാണെന്നു ഡാനിഷ് കനേരിയ തുറന്നടിച്ചു. ബാബര്‍ ഇത്രയും പേടിത്തൊണ്ടനാവാന്‍ പാടില്ല. ക്യാപ്റ്റന്‍മാര്‍ ഒന്നിനെയും ഭയമില്ലാതെ ചങ്കുറ്റത്തോടെ ടീമിനെ നയിക്കാന്‍ സാധിക്കുന്നവരായിരിക്കണം. ജോസ് ബട്‌ലറെ നോക്കൂ. അദ്ദേഹമൊരു ഫിയര്‍ലെസ് ക്യാപ്റ്റനാണ്.
വരാനിരിക്കുന്ന സമയങ്ങളില്‍ ഹാര്‍ദിക് പാണ്യ എങ്ങനെയായിരിക്കും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ പോവുന്നതെന്നു ബാബര്‍ കണ്ടു മനസ്സിലാക്കണം. വിരാട് കോലിയുടെ ക്യാപ്റ്റന്‍സി നമ്മളെല്ലാം കണ്ടതാണ്. ഇതുപോലെയുള്ള ഒരുപാട് ഫിയര്‍ലെസ് നായകരുണ്ട്. പക്ഷെ ബാബര്‍ ഇവരെപ്പോലെയല്ല.

Story first published: Monday, November 14, 2022, 12:57 [IST]
Other articles published on Nov 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+