T20 World Cup 2022: ഇന്ത്യയുടെ തലവര മാറ്റാം! ചെയ്യേണ്ടത് ഒന്ന് മാത്രം, ഫ്‌ളമിങ്ങിന്റെ ഉപദേശം

ചെന്നൈ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റ് ഇന്ത്യ പുറത്തായതിന്റെ ഞെട്ടല്‍ ഇപ്പോഴും ആരാധകര്‍ക്ക് മാറിയിട്ടില്ല. ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായെത്തിയ ഇന്ത്യക്ക് സെമിയില്‍ ഒന്ന് പൊരുതാന്‍ പോലുമാവാതെയാണ് തലകുനിക്കേണ്ടി വന്നത്. പേരുകേട്ട താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമിലെ വമ്പന്മാരെല്ലാം നിര്‍ണ്ണായക മത്സരത്തില്‍ പതറി. ഇതോടെ ചരിത്രത്തിലെത്തന്നെ വലിയ നാണക്കേടോടെ ഇന്ത്യക്ക് മടങ്ങേണ്ടി വന്നു.
ഇന്ത്യന്‍ ടീമില്‍ മാറ്റത്തിനായുള്ള മുറവിളി ശക്തമാണ്. 2024ലെ ടി20 ലോകകപ്പിന് മുമ്പായി യുവതാരങ്ങള്‍ ഉള്‍പ്പെട്ട മികച്ച യുവ ടി20 ടീമിനെ ഇന്ത്യക്ക് സൃഷ്ടിക്കേണ്ടതായുണ്ട്. നിലവിലെ സീനിയര്‍ താരങ്ങളില്‍ മിക്കവരേയും പുറത്താക്കി പുതിയൊരു ടീമിനെയാണ് ഇന്ത്യക്ക് വേണ്ടത്. കഴിഞ്ഞ 8 വര്‍ഷത്തിനിടെ 7 നോക്കൗട്ട് മത്സരങ്ങളിലാണ് ഇന്ത്യ തോറ്റത്. ഇപ്പോഴിതാ ഇന്ത്യക്ക് തിരിച്ചുവരാനുള്ള തന്ത്രം ഉപദേശിച്ചിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും നിലവിലെ സിഎസ്‌കെ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളമിങ്.

വിദേശ ലീഗുകള്‍ കളിപ്പിക്കണം
ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകള്‍ കളിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ഫ്‌ളമിങ് നിര്‍ദേശിച്ചത്. 'ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സിന്റെ ബാറ്റിങ് കണ്ടപ്പോള്‍ കമന്റേറ്റര്‍മാര്‍ സംസാരിച്ചത് അവന്റെ ആ മൈതാനത്തെ അനുഭവസമ്പത്തിനെക്കുറിച്ചാണ്. അവര്‍ ഈ ലോകത്തിലെ പ്രധാന മൈതാനങ്ങളിലെല്ലാം കളിച്ച് അനുഭവസമ്പത്ത് സൃഷ്ടിക്കുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതോടൊപ്പം വിദേശ ലീഗുകളിലെ അനുഭവസമ്പത്തിനും പ്രാധാന്യമുണ്ട്- ഫ്‌ളമിങ് പറഞ്ഞു.
Also Read : 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

സിപിഎല്‍ കളിക്കാന്‍ അനുവദിക്കണം
അടുത്ത ടി20 ലോകകപ്പ് നടക്കുന്നത് വെസ്റ്റ് ഇന്‍ഡീസിലാണ്. ഇത് മുന്നില്‍ക്കണ്ട് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ അനുവദിക്കണമെന്നും ഫ്‌ളമിങ് പറഞ്ഞു. ' അടുത്ത ലോകകപ്പ് മുന്നില്‍ക്കണ്ട് സിപിഎല്ലിന് ഇന്ത്യ പ്രാധാന്യം നല്‍കേണ്ടതായുണ്ട്. പരമാവധി താരങ്ങളെ കളിപ്പിക്കുക. ഇത് താരങ്ങള്‍ക്ക് അനുഭവസമ്പത്ത് ലഭിക്കാന്‍ സഹായിക്കും.
ഇത് ടൂര്‍ണമെന്റില്‍ ഗുണം ചെയ്യും. ജോണി ബെയര്‍സ്‌റ്റോയെ നോക്കുക. അവന്‍ നല്ല ഉദാഹരണമാണ്. ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറാന്‍ അവന് സാധിക്കുന്നു. കാരണം ഓരോ സാഹചര്യത്തിലും അവന് അനുഭവസമ്പത്തുണ്ട്. ഓരോ സ്ഥലത്തും ഓരോ സാഹചര്യങ്ങളാണ്. ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നതുപോലെ കാലത്തിനനുസരിച്ചുള്ള മാറ്റവും വരുത്തേണ്ടതാണ്- ഫ്‌ളമിങ് പറഞ്ഞു.

ദ്രാവിഡും നിര്‍ദേശിച്ചത് ഇതേ കാര്യം
സെമിയിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നിര്‍ദേശിച്ചതും ഇതേ കാര്യമാണ്. ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കേണ്ടതായുണ്ടെന്നാണ് ദ്രാവിഡ് പറയുന്നത്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ മാത്രം കളിക്കാനാണ് അനുവാദമുള്ളത്. വിദേശ ലീഗുകളില്‍ കളിക്കാന്‍ എന്‍ഒസി നല്‍കാറില്ല. എന്നാല്‍ ഇതിന് മാറ്റം വരികയും ബിബിഎല്ലും കൗണ്ടി ക്രിക്കറ്റും സിപിഎല്ലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ കളിക്കേണ്ടതായുണ്ട്.

വ്യത്യസ്ത ശൈലിയില്‍ കളിച്ച് പഠിക്കണം
ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ മാത്രം കളിക്കുന്നതിനാല്‍ വിദേശ മൈതാനങ്ങളിലെ അനുഭവസമ്പത്ത് കുറവാണ്. വ്യത്യസ്തരായ താരങ്ങളോടൊപ്പം കളിക്കുന്നത് വെല്ലുവിളി നിറഞ്ഞതാവും. ഇതിലൂടെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ താരങ്ങള്‍ക്കാവും. ഭയമില്ലാതെ കളിക്കുന്ന സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള താരങ്ങളെ വളര്‍ത്തിക്കൊണ്ട് വരണം. എന്നാല്‍ സൂര്യ മധ്യനിരയിലാണ് കളിക്കുന്നത്. അവനെപ്പോലൊരു താരത്തെ ടോപ് ഓഡറില്‍ വേണം. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം നല്ല പ്രതിഭയുള്ളവരാണ്. ആക്രമിച്ച് കളിക്കാന്‍ അവര്‍ക്കാവും- ഫ്‌ളമിങ് കൂട്ടിച്ചേര്‍ത്തു.

നായകനെയടക്കം മാറ്റണം
ഇന്ത്യ നായകനെയടക്കം മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നായകസ്ഥാനത്തേക്കെത്തിച്ചേക്കുമെന്നാണ് സൂചന. സീനിയര്‍ താരങ്ങളില്‍ മിക്കവരുടേയും ചീട്ടുകീറും. കോലിക്കും രോഹിത്തിനും സ്വന്തം ഭാവി സ്വയം തീരുമാനിക്കാം എന്ന നിലപാടിലാണ് ബിസിസി ഐ. എന്തായാലും വലിയ മാറ്റങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications