Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ആ പിഴവ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ ജയിച്ചേനെ! തുറന്നു പറഞ്ഞ് ഭുവി

bhuvi

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നേരിട്ട പരാജയത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. കളിയില്‍ വലിയൊരു പിഴവ് ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചതായും അതു ഇല്ലായിരുന്നെങ്കില്‍ മല്‍സഫലം മറ്റൊന്ന് ആവുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കളിയില്‍ അഞ്ചു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. ജയിച്ചിരുന്നെങ്കില്‍ ശേഷിച്ച രണ്ടു കളികള്‍ക്കു കാത്തുനില്‍ക്കാതെ ഇന്ത്യക്കു സെമി ഫൈനലില്‍ സ്ഥാനമുറപ്പിക്കാമായിരുന്നു. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റിങ് നിര ഫ്‌ളോപ്പായതാണ് ഇന്ത്യന്‍ തോല്‍വിക്കു പ്രധാന കാരണം. സൗത്താഫ്രിക്കന്‍ പേസാക്രമണത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര കടപുഴകുകയായിരുന്നു.

ഫീല്‍ഡിങ് പിഴവുകള്‍

ഫീല്‍ഡിങ് പിഴവുകള്‍


ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ക്യാച്ചുകളും റണ്ണൗട്ടുകളുമെല്ലാം ഇന്ത്യ ഈ മല്‍സരത്തില്‍ പാഴാക്കുന്നത് കണ്ടു. ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണവും ഇതു തന്നെയാണെന്നു തുറന്നു സമ്മതിച്ചിരിക്കുകയാണ് ഭുവനേശ്വര്‍ കുമാര്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ ക്യാച്ചുകള്‍ നമ്മള്‍ മുതലാക്കിയിരുന്നെങ്കില്‍ കഥ മറ്റൊന്നാവുമായിരുന്നു. ക്യാച്ചുകള്‍ മല്‍സരങ്ങള്‍ ജയിപ്പിക്കുന്നവയാണ്. പക്ഷെം ലഭിച്ച ക്യാച്ചുകള്‍ നമ്മള്‍ നഷ്ടപ്പെടുത്തിയതായും ഭുവി വ്യക്തമാക്കി.

മര്‍ക്രാം- മില്ലര്‍ കൂട്ടുകെട്ട്

മര്‍ക്രാം- മില്ലര്‍ കൂട്ടുകെട്ട്

134 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക പവര്‍പ്ലേയില്‍ മൂന്നിന് 24 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ എയ്ഡന്‍ മര്‍ക്രാം- ഡേവിഡ് മില്ലര്‍ ജോടി മികച്ച കൂട്ടുകെട്ടിലൂടെ അവരെ രക്ഷിച്ചു. 76 റണ്‍സാണ് ഈ സഖ്യം ചേര്‍ന്നെടുത്തത്.
ക്യാച്ചുകള്‍ പാഴാക്കിയതോ, റണ്ണൗട്ട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോയല്ല ഗതി മാറ്റിയതെന്നു ഞാന്‍ പറയില്ല. പക്ഷെ അതു മുതലെടുത്തിരുന്നെങ്കില്‍ ഫലം മറ്റൊന്ന് ആവുമായിരുന്നു. കളിയിലെ ഏതെങ്കിലുമൊരു പ്രത്യേക നിമിഷത്തെ താന്‍ ചൂണ്ടിക്കാണിക്കില്ലെന്നും ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

Also Read: IPL 2023: സിഎസ്‌കെയില്‍ അഴിച്ചുപണി, ലേലത്തിനു മുമ്പ് ഇവരെ പറഞ്ഞുവിടും!

ഇന്ത്യന്‍ ബാറ്റിങ്

ഇന്ത്യന്‍ ബാറ്റിങ്

ഇന്ത്യയുടെ ബാറ്റിങെടുത്താല്‍ ഈ വിക്കറ്റില്‍ ബാറ്റ് ചെയ്യുക എത്ര മാത്രം ബുദ്ധിമുട്ടേറിയതാണെന്നു നമുക്കെല്ലാം അറിയാം. ഈ ടൂര്‍ണമെന്റിലെ ഇതുവരെ നടന്ന മല്‍സരങ്ങളെടുത്താല്‍ കുറഞ്ഞ ശരാശരി ടീം സ്‌കോര്‍ 140 റണ്‍സാണെന്നു കാണാം. 140 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ കളിയില്‍ സാധ്യതയുണ്ടെന്നു തങ്ങള്‍ വിശ്വസിച്ചിരുന്നതായും ഭുവനേശ്വര്‍ കുമാര്‍ വിശദമാക്കി.
സൂര്യകുമാര്‍ യാദവിന്റെ (68) ഒറ്റയാള്‍ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍ നായകന്‍ രോഹിത് ശര്‍മ (15), വിരാട് കോലി (12) എന്നിവര്‍ മാത്രമായിരുന്നു.

Also Read: T20 World Cup 2022: ഇക്കളി പോരാ..., ഇന്ത്യക്ക് മൂന്ന് മാറ്റം വേണം, എന്തൊക്കെയെന്നറിയാം

അശ്വിനു 18ാം ഓവര്‍

അശ്വിനു 18ാം ഓവര്‍

സൗത്താഫ്രിക്കന്‍ റണ്‍ചേസില്‍ നിര്‍ണായകമായ 18ാമത്തെ ഓവര്‍ ആര്‍ അശ്വിനു നല്‍കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ഭുവനേശ്വര്‍ കുമാര്‍ ശരിവയ്ക്കുകയും ചെയ്തു. 14ാം ഓവറില്‍ 17 റണ്‍സ് അശ്വിന്‍ വിട്ടുകൊടുത്തിരുന്നു. അദ്ദേഹത്തെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു ഓപ്ഷന്‍ ദീപക് ഹൂഡ മാത്രമായിരുന്നു.
സ്പിന്നര്‍ ബാറ്റര്‍മാരെ അധികം റണ്ണെടുക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയാല്‍ അവസാനം പേസര്‍മാരെ നേരിടുമ്പോള്‍ ബാറ്റര്‍മാര്‍ക്കു ബുദ്ധിമുട്ട് നേരിടും. ഒരു വിക്കറ്റ് സ്പിന്നറിലൂടെ നമുക്ക് ലഭിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറുമായിരുന്നുവെന്നും ഭുവി വിലയിരുത്തി.

Story first published: Monday, October 31, 2022, 11:08 [IST]
Other articles published on Oct 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+