Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യ-ഇംഗ്ലണ്ട് സെമിയില്‍ മഴ കളിച്ചാല്‍ ആര് ഫൈനലില്‍?, അറിയാം

india

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. സൂപ്പര്‍ 12 പോരാട്ടങ്ങള്‍ കടന്ന് സെമിയിലേക്ക് ആവേശം എത്തിയിരിക്കുന്നു. ന്യൂസീലന്‍ഡും പാകിസ്താനും ആദ്യ സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാവും പോരാട്ടം. ഇത്തവണത്തെ ലോകകപ്പ് ആവേശകരമായിരുന്നെങ്കിലും മഴ പല മത്സരങ്ങളിലും വില്ലനായി. പല അട്ടിമറികളും ഇത്തവണത്തെ ലോകകപ്പില്‍ കണ്ടു.

ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തിന് വേദിയാവുന്നത് അഡ്‌ലെയ്ഡാണ്. മഴ ഭീഷണി ചെറിയ തോതിലാണെങ്കിലും രണ്ട് മത്സരത്തിനുമുണ്ട്. സൂപ്പര്‍ 12ലെ പല പോരാട്ടങ്ങളും മഴമൂലം പോയിന്റ് പങ്കിടേണ്ടി വന്നിരുന്നു. സെമി ഫൈനല്‍ മത്സരം മഴ പെയ്ത് മത്സരം മുടങ്ങിയാല്‍ എങ്ങനെയാവും ഫൈനലിസ്റ്റുകളെ കണ്ടെത്തുക?. പരിശോധിക്കാം.

റിസര്‍വ് ദിനം കളി നടക്കും

റിസര്‍വ് ദിനം കളി നടക്കും

ടി20 ലോകകപ്പിന്റെ സെമി പോരാട്ടങ്ങള്‍ നടക്കുന്ന ദിവസം മഴ പെയ്യുകയും മത്സരം നടത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ റിസര്‍വ് ദിനത്തിലേക്ക് മത്സരം നീട്ടിവെക്കും. ആദ്യ ദിനം മത്സരം മഴമൂലം മുടങ്ങിയടത്തുനിന്നാവും റിസര്‍വ് ദിനത്തില്‍ മത്സരം പുനരാരംഭിക്കുക. ഇങ്ങനെ സംഭവിച്ചാല്‍ ആദ്യ ദിവസം ആധിപത്യം ലഭിച്ച ടീമിന് രണ്ടാം ദിനം ചിലപ്പോള്‍ ജയം കൈവിടേണ്ടി വന്നേക്കും. എന്തായാലും ആദ്യ ദിവസം തന്നെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Also Read : T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍

റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍

റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍

നിശ്ചയിച്ച തീയ്യതിയില്‍ മഴ പെയ്യുകയും റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റിവെക്കുകയും ചെയ്‌തെന്ന് കരുതുക. റിസര്‍വ് ദിനവും മഴ മുടക്കിയാല്‍ എങ്ങനെയാവും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക?. പിന്നീടൊരു റിസര്‍വ് ദിനം ഉണ്ടാകില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ടോപ്പിലെത്തിയ ടീമുകളാവും ഇതോടെ ഫൈനലിലേക്കെത്തുക. ഗ്രൂപ്പ് 1ല്‍ ന്യൂസീലന്‍ഡാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ഗ്രൂപ്പ് 2ലേക്ക് വരുമ്പോള്‍ ഇന്ത്യയാണ് തലപ്പത്ത്. അതുകൊണ്ട് തന്നെ രണ്ട് സെമിയും മഴ പെയ്ത് ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യ-ന്യൂസീലന്‍ഡ് ഫൈനല്‍ പ്രതീക്ഷിക്കാം.

മഴ സാധ്യത കുറവാണ്

മഴ സാധ്യത കുറവാണ്

നിലവിലെ കാലാവസ്ഥ പ്രകാരം മഴ പെയ്യാനുള്ള സാധ്യത കുറവാണ്. 9ന് സിഡ്‌നിയിലാണ് ന്യൂസീലന്‍ഡും പാകിസ്താനും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍ മത്സരം നടക്കുന്നത്. രണ്ടാം സെമി 10ാം തീയ്യതി അഡ്‌ലെയ്ഡിലാണ്. ഫൈനല്‍ 13ന് മെല്‍ബണിലും. ഈ മത്സരങ്ങളിലൊന്നും നിലവില്‍ മഴ പെയ്യാനുള്ള സാധ്യതയില്ല. എന്നാല്‍ ഇത്തവണത്തെ ഓസ്‌ട്രേലിയയിലെ കാലവസ്ഥയില്‍ ഏത് സമയത്തും മഴ പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ മഴ പെയ്യാതിരിക്കട്ടെയെന്ന് പ്രത്യാശിക്കുക മാത്രമാണ് നിലവില്‍ ചെയ്യാനാവുക.

Also Read : ഇന്ത്യയെ വിറപ്പിച്ച ലിറ്റന്‍ ദാസ്, ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥന്‍, താരത്തെക്കുറിച്ച് എല്ലാമറിയാം

ഇന്ത്യ-പാക് ഫൈനല്‍ വരുമോ?

ഇന്ത്യ-പാക് ഫൈനല്‍ വരുമോ?

ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ വരുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂപ്പര്‍ 12ല്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഇന്ത്യക്കായിരുന്നു ജയം. എന്നാല്‍ ഇതിന് കണക്കുവീട്ടാന്‍ പാകിസ്താന്‍ കാത്തിരിക്കുകയാണ്. ഇന്ത്യ ഇംഗ്ലണ്ടിനേയും ന്യൂസീലന്‍ഡിനെ പാകിസ്താനും തോല്‍പ്പിച്ചാല്‍ ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ കാണാം. ഈ ഫൈനല്‍ പോരാട്ടത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നതും.

Story first published: Tuesday, November 8, 2022, 17:24 [IST]
Other articles published on Nov 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+