T20 World Cup 2022: കോലിയെ കാത്ത് വമ്പന്‍ റെക്കോര്‍ഡുകള്‍, മൂന്നില്‍ രണ്ടിലും രോഹിത്ത് ഭീഷണി!
റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യയുടെ മുന്‍ നായകനും റണ്‍മെഷീനുമായ വിരാട് കോലി വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മിന്നുന്ന പ്രകടനത്തിനായി കച്ചമുറുക്കുകയാണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. അതുകൊണ്ടു തന്നെ രാജകീയമായ ഒരു വിടവാങ്ങലായിരിക്കും കോലി ലക്ഷ്യമിടുക.
മോശം ഫോമിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്ന അദ്ദേഹം കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ പഴയ താളം വീണ്ടെടുത്തിരുന്നു. കരിയറിലെ കന്നി ടി20 സെഞ്ച്വറി കണ്ടെത്തിയ കോലി 2019നു ശേഷമുള്ള ആദ്യ ശതകം കൂടിയായിരുന്നു പൂര്‍ത്തിയാക്കിയത്. ടി20 ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ രണ്ടു തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം കൈക്കലാക്കിയ ഏക താരമാണ് കോലി. വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ചില റെക്കോര്‍ഡുകള്‍ അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇവ ഏതൊക്കെയാണെന്നു പരിശോധിക്കാം.

ടി20യില്‍ കൂടുതല്‍ റണ്‍സ്
നിലവില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത രണ്ടാമത്തെ താരമാണ് വിരാട് കോലി. 109 മല്‍സരങ്ങളില്‍ നിന്നായി 3712 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഈ ലിസ്റ്റിലെ ഒന്നാമന്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മയാണ്. 2010ല്‍ അരങ്ങേറിയ കോലി ടി20യില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരം കൂടിയാണ്.
142 മല്‍സരങ്ങളില്‍ നിന്നും 3737 റണ്‍സുമായാണ് ടി20യിലെ റണ്‍വേട്ടക്കാരില്‍ രോഹിത് തലപ്പത്തുള്ളത്. രോഹിത്തും കോലിയും തമ്മില്‍ നിലവില്‍ 25 റണ്‍സിന്റെ വ്യത്യാസം മാത്രമേയുള്ളൂ. 121 മല്‍സരങ്ങളില്‍ നിന്നും 3497 റണ്‍സുമായി ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാംസ്ഥാനത്ത്. ലോകകപ്പില്‍ ഒന്നാംസ്ഥാനത്തിനായി മൂന്നു പേരും തമ്മില്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.
Also Read: T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

ടി20യില്‍ കൂടുതല്‍ ഫോറുകള്‍
സിക്‌സറുകളേക്കാള്‍ ഫോറുകളിലൂടെ റണ്‍സ് വാരിക്കൂട്ടുന്ന ബാറ്ററാണ് വിരാട് കോലി. ടി20യില്‍ നിലവില്‍ ഏറ്റവുമധികം ബൗണ്ടറികളടിച്ച ലോകത്തിലെ മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം. ഇന്ത്യക്കായി ഇതുവരെ 331 ബൗണ്ടറികളാണ് കോലി കുറിച്ചത്.
ഈ ലിസ്റ്റില്‍ റെക്കോര്‍ഡ് അയര്‍ലാന്‍ഡ് താരം പോള്‍ സ്റ്റിര്‍ലിങിനു അവകാശപ്പെട്ടതാണ്. 344 ബൗണ്ടറികളോടെയാണ് അദ്ദേഹം റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. രണ്ടാംസ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ഹിറ്റ്മാന്റെ സമ്പാദ്യം 337 ബൗണ്ടറികളാണ്. ആറു ഫോറുകള്‍ മാത്രം പിന്നിലായി കോലി പിറകെയുണ്ട്.

ഉയര്‍ന്ന ശരാശരി
ഓസ്‌ട്രേലിയയില്‍ ഒരു വിദേശ ബാറ്ററുടെ ഏറ്റവുമുയര്‍ന്ന ടി20 ശരാശരിയെന്ന റെക്കോര്‍ഡും വിരാട് കോലിയെ ലോകകപ്പില്‍ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ അദ്ദേഹം ഇതുവരെ കളിച്ചത് 11 ടി20കളിലാണ്. ഇവയില്‍ നിന്നും 64.42 എന്ന ഗംഭീര ശരാശരിയില്‍ 451 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. പക്ഷെ ഇതിനേക്കാള്‍ ഇതിനേക്കാള്‍ മികച്ച ശരാശരിയുള്ള മൂന്നു താരങ്ങളുണ്ട്. പാകിസ്താന്റെ ഇഫ്തിഖാര്‍ അഹമ്മദ്, ശ്രീലങ്കയുടെ അസേല ഗുണരത്‌നെ, സൗത്താഫ്രിക്കയുടെ ജെപി ഡുമിനി എന്നിവര്‍ക്കാണ് കോലിയേക്കാള്‍ മികച്ച ശരാശരി ഓസ്‌ട്രേലിയയിലുള്ളത്. ഇവരില്‍ ഗുണരത്‌നെയും ഡുമിനിയും വരാനിരിക്കുന്ന ലോകകപ്പില്‍ ഇല്ല. അതിനാല്‍ തന്നെ ഇഫ്തിഖാറിനെ പിന്തള്ളി കോലിക്കു പുതിയ റെക്കോര്‍ഡിടാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications