For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഫൈനലില്‍ പാക് പടയുണ്ടാവും, സംശയം ഇന്ത്യയുടെ കാര്യത്തില്‍ മാത്രം!

ബുധനാഴ്ചയാണ് പാക്- ന്യൂസിലാന്‍ഡ് ഫൈനല്‍

pakistan

ടി20 ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ബുധന്‍, വ്യാഴം തിയ്യതികളിലായി നടക്കാനിരിക്കുകയാണ്. ബുധനാഴ്ച സിഡ്‌നിയില്‍ പാകിസ്താനും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ സെമി ത്രില്ലര്‍. വ്യാഴാഴ്ച രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും പോരടിക്കും.

സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ജേതാക്കളായിട്ടാണ് ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും സെമി ഫൈനല്‍ പ്രവേശനം. ഇംഗ്ലണ്ടും പാകിസ്താനും ഗ്രൂപ്പില്‍ റണ്ണറപ്പുകളായും സെമിയില്‍ കടക്കുകയായിരുന്നു. ഇന്ത്യ- പാകിസ്താന്‍ ഡ്രീം ഫൈനലിനു വേണ്ടിയാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. അതിനുള്ള സാധ്യത കൂടുതലാണെന്നുമാണ് വിദഗ്ധരുടെ പ്രവചനം.

പാകിസ്താന്റെ റെക്കോര്‍ഡ്

പാകിസ്താന്റെ റെക്കോര്‍ഡ്

പാകിസ്താന് മികച്ച റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡിനെതിരേയുള്ളത്. അതുകൊണ്ടു തന്നെ കിവികളുടെ ചിറകരിഞ്ഞ് ബാബര്‍ ആസവും സംഘവും ഫൈനലിലേക്കു മുന്നേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ടുകളില്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്താനാണ് മുന്‍തൂക്കം. ഇതു പാകിസ്താനെ ഫൈനലിലെത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഏറ്റവും അവസാനായി ന്യൂസിലാന്‍ഡിനെ അവരുടെ നാട്ടില്‍ വച്ച് തകര്‍ത്ത് പാകിസ്താന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ വിജയികളായിരുന്നു.

അഞ്ചില്‍ മൂന്നിലും പാകിസ്താന്‍

അഞ്ചില്‍ മൂന്നിലും പാകിസ്താന്‍

ഐസിസി ടൂര്‍ണമെന്റുകളിലെ ഇതുവരെയുള്ള റെക്കോര്‍ഡ് നോക്കിയാല്‍ ന്യൂസിലാന്‍ഡിനെതിരേ പാകിസ്താന്‍ ആധിപത്യം പുലര്‍ത്തിയതായി കാണാം. നാലു സെമി ഫൈനലുകളിലടക്കം ഇതുവരെ അഞ്ചു തവണയാണ് ഐസിസി നോക്കൗട്ടുകളില്‍ ഇരുടീമുകളും മുഖാമുഖം വന്നത്. ഇതില്‍ മൂന്നിലും വിജയം പാകിസ്താനായിരുന്നു. ന്യൂസിലാന്‍ഡിനു ജയിക്കാനായത് രണ്ടു തവണയാണ്. 2009നു ശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ ഒരു നോക്കൗട്ട് മാച്ചില്‍ പാക്-ന്യൂസിലാന്‍ഡ് മല്‍സരം നടക്കുന്നത്.

Also Read: നമ്മളെ തടയാന്‍ ആര്‍ക്കുമാകില്ല, നമ്മളെ കണ്ടവര്‍ ഞെട്ടിയിരിക്കുകയാണ്; പാക് താരങ്ങളോട് ഹെയ്ഡന്‍

92ല്‍ തുടക്കം

92ല്‍ തുടക്കം

1992ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് പാകിസ്താനും ന്യൂസിലാന്‍ഡും ഒരു നോക്കൗട്ടില്‍ കൊമ്പുകോര്‍ത്തത്. അന്നു പാക് പട നാലു വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയായിരുന്നു. അതിനു ശേഷം 1999ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ഇരുവരും കൊമ്പുകോര്‍ത്തു. അന്നും ജയം പാക് പടയ്‌ക്കൊപ്പമായിരുന്നു. ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയ വിജയവുമായി പാകിസ്താന്‍ ഫൈനലിലേക്കു കുതിക്കുകയായിരുന്നു.
തൊട്ടടുത്ത വര്‍ഷത്തെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലിലും പാക്- കിവി പോര് നടന്നു. പക്ഷെ ഇത്തവണ ജയം ന്യൂസിലാന്‍ഡിനൊപ്പമായിരുന്നു. നാലു വിക്കറ്റിനാണ് അവര്‍ പാകിസ്താനെ കെട്ടുകെട്ടിച്ചത്.

പ്രഥമ ടി20 ലോകകപ്പ്

പ്രഥമ ടി20 ലോകകപ്പ്

2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിന്റെ സെമി ഫൈനലുകളിലൊന്ന് പാകിസ്താനും ന്യൂസിലാന്‍ഡും തമ്മിലായിരുന്നു. അന്നു വിജയം സ്വന്തമാക്കിയത് പാകിസ്താനാണ്. മിസ്ബാഹുല്‍ ഹഖ് നയിച്ച പാക് ടീം ആറു വിക്കറ്റ് ജയത്തോടെ ഫൈനലില്‍ കടന്നു. ടി20 ലോകകപ്പില്‍ അതിനു ശേഷം ഒരിക്കല്‍പ്പോലും നോക്കൗട്ടില്‍ പാകിസ്താനും ന്യൂസിലാന്‍ഡും മുഖാമുഖം വന്നിട്ടില്ല.
2009ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലാണ് അവസാനമായി പാക്- ന്യൂസിലാന്‍ഡ് മല്‍സരം നടന്നത്. അന്നു അഞ്ചു വിക്കറ്റിനു പാകിസ്താന്റെ കഥ കഴിച്ച് കിവികള്‍ ഫൈനലിലേക്കു പറന്നിറങ്ങുകയും ചെയ്തു.

Also Read: T20 World Cup 2022: ഇന്ത്യയുടെ നോക്കൗട്ട് പേടിസ്വപ്‌നം ഇത്തവണയില്ല! അംപയര്‍ 'ശാപം' തീര്‍ന്നു

ടി20യില്‍ പാകിസ്താന് മുന്‍തൂക്കം

ടി20യില്‍ പാകിസ്താന് മുന്‍തൂക്കം

ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മല്‍സരങ്ങളില്‍ മാത്രമല്ല ടി20യുടെ ഇതുവരെയുള്ള ചരിത്രമെടുത്താലും ന്യൂസിലാന്‍ഡിനെതിരേ പാകിസ്താനാണ് ആധിപത്യം.
ഇതുവരെ 28 ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 17ലും വിജയക്കൊടി പാറിക്കാന്‍ പാകിസ്താനു സാധിച്ചു. ന്യൂസിലാന്‍ഡ് വിജയിച്ചത് 11 ടി20 മല്‍സരങ്ങളിലാണ്.

Story first published: Tuesday, November 8, 2022, 14:43 [IST]
Other articles published on Nov 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+