T20 World Cup 2022: ഇംഗ്ലണ്ട് സൂര്യയുടെ വീക്ക്‌നെസ്! കിട്ടിയാല്‍ 'തീര്‍ത്തുകളയും'

ടി20 ലോകകപ്പില്‍ ടീം ഇന്ത്യ സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരേ കച്ച മുറുക്കുമ്പോള്‍ എല്ലാ കണ്ണുകളും സൂര്യകുമാര്‍ യാദവിലേക്കാണ്. ഇന്ത്യയുടെ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന സ്‌കൈയില്‍ നിന്നും മറ്റൊരു മാച്ച് വിന്നിങ് ഇന്നിങ്‌സ് ആരാധകര്‍ മുഴുവന്‍ ആഗ്രഹിക്കുന്നു.
ഈ ടൂര്‍ണമെന്റില്‍ അവിസ്മരണീയ ബാറ്റിങാണ് താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. അസാധാരണമായ സ്‌ട്രോക്ക് പ്ലേയിലൂടെ ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് സൂര്യ. ഇനി സെമിയിലും അദ്ദേഹം ഇതു ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഫാന്‍സ്. ഇംഗ്ലണ്ടിനെതിരേ ടി20യില്‍ സൂര്യയുടെ ഗംഭീര റെക്കോര്‍ഡ് ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

അഞ്ച് ഇന്നിങ്‌സുകള്‍
ഇംഗ്ലണ്ടിനെതിരേ സൂര്യകുമാര്‍ യാദവിന്റെ ടി20യിലെ ഇതുവരെയുള്ള പ്രകടനമെടുത്താല്‍ അതു വളരെ ഗംഭീരമാണെന്നു കാണാന്‍ സാധിക്കും. അഞ്ചു ഇന്നിങ്‌സുകളിലാണ് അദ്ദേഹം ഇംഗ്ലണ്ടിനെതിരേ ബാറ്റ് വീശിയത്. ഇവയില്‍ നിന്നും 52 ശരാശരിയില്‍ അടിച്ചെടുത്തത് 260 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. 195.49 എന്ന അതിശയിപ്പിക്കുന്ന ശരാശരിയാണ് ഇംഗ്ലണ്ടിനെതിരേ സൂര്യക്കുള്ളത്.

കിടിലന്‍ സെഞ്ച്വറി
ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനനം നടത്തിയപ്പോഴായിരുന്നു സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ടി20 സെഞ്ച്വറി പിറന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏക സെഞ്ച്വ്വറിയും ഇതു തന്നെയാണ്. മൂന്നു ടി20കളുടെ പരമ്പരയിലെ അവസാന മല്‍സരത്തിലായിരുന്നു സൂര്യയുടെ വണ്‍മാന്‍ ഷോ.
117 റണ്‍സാണ് നോട്ടിങ്ഹാമില്‍ നടന്ന ടി20യില്‍ ഇംഗ്ലീഷ് ബൗളര്‍മാരെ പഞ്ഞക്കിട്ട് അദ്ദേഹം അടിച്ചെടുത്തത്. അന്നു ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ടി20യുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നായി അതു വാഴ്ത്തപ്പെടുമായിരുന്നു.
Also Read: T20 World Cup 2022: ഇന്ത്യക്കെതിരേ ഫൈനലിനു മൂഡില്ല! കപ്പ് ഞങ്ങള്‍ക്കെന്നു പാക് ഫാന്‍സ്

വലിയ വിജയലക്ഷ്യം
216 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു നോട്ടിങ്ഹാം ടി20യില്‍ ഇന്ത്യക്കു നല്‍കിയത്. ഇന്ത്യക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും നാലാമനായി ഇറങ്ങിയ സൂര്യ 117 റണ്‍സുമായി ഒറ്റയാന്‍ പോരാട്ടം നടത്തി. വെറും 55 ബോളില്‍ 14 ബൗണ്ടറിയും ആറു സിക്‌സറുകളുമടക്കമായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയത്തിനു തൊട്ടരികെയത്തുകയും ചെയ്തു. എന്നാല്‍ സൂര്യ പുറത്തായതോടെ ഇന്ത്യ ഒമ്പതിനു 198 റണ്‍സിനു കളി അടിയറ വയ്ക്കുയായിരുന്നു. സൂര്യയെ മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും 30 പ്ലസ് പോലും നേടാനായില്ല. 28 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ (28) മാത്രമാണ് അന്നു 20 പ്ലസ് നേടിയ താരം.

ഈ ലോകകപ്പിലെ പ്രകടനം
ഈ ലോകകപ്പിലെ പ്രകടനമെടുത്താല്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് അടിച്ചെടുത്ത രണ്ടാമത്തെ താരമാണ് സൂര്യകുമാര്‍ യാദവ്. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 75 ശരാശരിയില്‍ 225 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 193.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. മൂന്നു ഫിഫ്റ്റികളാണ് സൂര്യ ഇതിനകം തന്റെ പേരില്‍ കുറിച്ചത്. ഉയര്‍ന്ന സ്‌കോറാാവട്ടെ 68 റണ്‍സുമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications