T20 World Cup 2022: ബുംറയില്ലെങ്കില്‍ ഇന്ത്യ കപ്പടിക്കില്ല!, ഈ കണക്കുകള്‍ നോക്കുക

ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 2021ലെ ടി20 ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയ ഇന്ത്യക്ക് ഏഷ്യാ കപ്പിലും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ ടി20 ലോകകപ്പിലാണ് പ്രതീക്ഷ. രോഹിത് ശര്‍മയെന്ന ക്യാപ്റ്റന് കീഴില്‍ കരുത്തുറ്റ താരനിരയുമായാണ് ഇന്ത്യ എത്തുന്നത്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ തുടങ്ങി വമ്പന്‍ താരങ്ങളെ ഏറെ ഇന്ത്യക്ക് ചൂണ്ടിക്കാട്ടാനാവും.
എന്നാല്‍ ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുന്നത് ജസ്പ്രീത് ബുംറയുടെ പരിക്കാണ്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ക്ക് പരിക്കിനെത്തുടര്‍ന്ന് ടി20 ലോകകപ്പ് നഷ്ടമാവുമെന്നാണ് വിവരം. ബുംറയുടെ പുറത്താകല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും വരേണ്ടതായുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബുംറ കളിക്കില്ലെന്ന് തന്നെ ഏറെക്കുറെ പറയാം.

ബുംറയുടെ അഭാവം ഇന്ത്യയെ ബാധിക്കും
ബുംറയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബുംറ ടീമിലുള്ളപ്പോഴും ബുംറ ടീമിലില്ലാത്തപ്പോഴുമുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം പരിശോധിച്ചാല്‍ ബുംറ ഇന്ത്യക്ക് എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്ന് കൃത്യമായി വ്യക്തമാവും. 2020 നവംബര്‍ മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യ 49 ടി20യാണ് കളിച്ചത്. ഇതില്‍ 34 മത്സരം ജയിച്ചപ്പോള്‍ 14 മത്സരം തോറ്റു. ഒരു മത്സരത്തിന് ഫലമില്ലാതെ പോയി.
ഇതില്‍ ബുംറ കളിച്ചത് 10 മത്സരങ്ങള്‍ മാത്രമാണ്. ഇതില്‍ എട്ടിലും ഇന്ത്യ ജയിച്ചപ്പോള്‍ രണ്ട് മത്സരമാണ് ഇന്ത്യ തോറ്റത്. ബുംറയില്ലാതെ കളിച്ച മത്സരങ്ങള്‍ 39. ഇതില്‍ 26ല്‍ ഇന്ത്യ ജയിച്ചപ്പോള്‍ 12 മത്സരം തോറ്റു. 1 മത്സരം ഫലം കാണാതെ ഉപേക്ഷിച്ചു. ബുംറ കൂടെയുണ്ടായിട്ടും ഇന്ത്യ തോറ്റ മത്സരങ്ങള്‍ 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരെയാണ്. ഇന്ത്യ സെമി പോലും കാണാതെ പുറത്തായ ടൂര്‍ണമെന്റില്‍ ബുംറ കൂടെയുണ്ടായിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ല.
Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

ബുംറയുണ്ടെങ്കില്‍ ആത്മവിശ്വാസം
ബുംറ കൂടെയുണ്ടെങ്കില്‍ ഡെത്ത് ഓവറിലാവും അത് കൂടുതല്‍ കരുത്താവുക. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടുത്ത് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ ബുംറക്ക് അസാമാന്യ കഴിവാണുള്ളത്. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനും വിക്കറ്റുകള്‍ നേടാനും അദ്ദേഹത്തിനാവും. ബുംറ ഇന്ത്യക്കൊപ്പമുള്ളത് എതിര്‍ ടീമിനും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ബുംറയില്ലാത്ത ഇന്ത്യക്ക് ആത്മവിശ്വാസ കുറവുണ്ടെന്നതാണ് സത്യം.
ബുംറയുടെ അഭാവം നികത്തുക ഇന്ത്യയെ സംബന്ധിച്ച് എളുപ്പമല്ല. ഇന്ത്യ ടി20 ലോകകപ്പില്‍ ബുംറക്ക് പകരക്കാരനായി പരിഗണിക്കാന്‍ സാധ്യത മുഹമ്മദ് ഷമി, ദീപക് ചഹാര്‍ എന്നിവരിലൊരാളെയാണ്. രണ്ട് പേരും ന്യൂബോളില്‍ തിളങ്ങുന്നവരാണ്. പവര്‍പ്ലേയില്‍ വിക്കറ്റ് നേടാനും മികച്ച സ്വിങ് കണ്ടെത്താനും കഴിവുള്ള താരങ്ങളാണ് രണ്ട് പേരും. എന്നാല്‍ അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ രണ്ട് പേര്‍ക്കും മികവില്ല. ഡെത്ത് ഓവറിലെ തല്ലുകൊള്ളികളാണ് ഇരുവരും.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

റണ്ണൊഴുക്ക് തടയാന്‍ ആളില്ല
ഭുവനേശ്വര്‍ കുമാറിന്റെ കാര്യവും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഭുവി ഡെത്ത് ഓവറുകളില്‍ തല്ലുവാങ്ങുന്നു. അവസാനമായി 19ാം ഓവര്‍ എറിഞ്ഞ നാല് മത്സരത്തിലും അദ്ദേഹം തല്ലുകൊണ്ട് കളി കൈവിട്ടു കളഞ്ഞു. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ ഭുവനേശ്വറിന് സാധിച്ചേക്കും. എന്നാല്‍ അവസാന ഓവറില്‍ അദ്ദേഹത്തിന്റെ ബൗളിങ് മികവ് പ്രതീക്ഷ നല്‍കുന്നതല്ല. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ബൗളിങ്ങിലെ ആശങ്കകള്‍ക്ക് പരിഹാരം കാണുക ദ്രാവിഡിനും രോഹിത്തിനും മുന്നിലെ വലിയ വെല്ലുവിളി തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications