T20 World Cup : ഇന്ത്യയെ ഞെട്ടിക്കാന്‍ ഗ്രീനെത്തും!, സര്‍പ്രൈസ് എന്‍ഡ്രി, കരുതിയിരുന്നോളൂ

പെര്‍ത്ത്: ടി20 ലോകകപ്പിന്റ സൂപ്പര്‍ 12 പോരാട്ടങ്ങളിലേക്ക് ക്രിക്കറ്റ് ആവേശം കടക്കാനിരിക്കെ സര്‍പ്രൈസ് നീക്കവുമായി ഓസ്‌ട്രേലിയ. പരിക്കേറ്റ ജോഷ് ഇന്‍ഗ്ലിസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ പകരക്കാരനായി കാമറൂണ്‍ ഗ്രീനിനെ അവര്‍ ടീമിലെത്തിച്ചിരിക്കുകയാണ്. യുവ ഓള്‍റൗണ്ടര്‍ സമീപകാല പ്രകടനങ്ങളിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യക്കെതിരായ അവസാന ടി20 പരമ്പരയില്‍ വെടിക്കെട്ട് പ്രകടനമാണ് ഗ്രീന്‍ കാഴ്ചവെച്ചത്.
മീഡിയം പേസറെന്ന നിലയിലും ഓപ്പണിങ്ങില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ള താരമെന്ന നിലയിലും ഗ്രീനിനെ എല്ലാവരും കരുതിത്തന്നെയാവും ഇറങ്ങുക. 7 ടി20കള്‍ കളിച്ച ഗ്രീന്‍ 136 റണ്‍സാണ് നേടിയത്. ശരാശരി 19.43 മാത്രമാണെങ്കിലും സ്‌ട്രൈക്കറേറ്റ് 174.36 ആണ്. എല്ലാവരെയും ഞെട്ടിക്കുന്ന ബാറ്റിങ് മികവ് കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ് 23കാരനായ ഗ്രീന്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരം ഇന്ത്യക്ക് വലിയ ഭീഷണിയാവുമെന്ന കാര്യം ഉറപ്പ്.

ഇന്ത്യന്‍ പരമ്പരയില്‍ കസറി
ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ കാമറൂണ്‍ ഗ്രീനിന്റെ പ്രകടനം ഗംഭീരമായിരുന്നു. 3 മത്സരം കളിച്ച താരം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍മാരെയടക്കം തല്ലിപ്പറത്തി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഗ്രീനിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. 3 മത്സരത്തില്‍ നിന്ന് 39.33 ശരാശരിയില്‍ 118 റണ്‍സാണ് ഗ്രീന്‍ അടിച്ചെടുത്തത്. 214.55 സ്‌ട്രൈക്കറേറ്റിലാണ് ഗ്രീനിന്റെ തകര്‍പ്പന്‍ പ്രകടനം. 16 ഫോറും 7 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗ്രീന്‍ ഇന്ത്യക്കെതിരേ തിളങ്ങിയത്.
Also Read : T20 World Cup 2022 : ഇന്ത്യ സെമി കളിക്കുമോ?, സാധ്യത 30% മാത്രം, പ്രവചനവുമായി കപില്‍

മീഡിയം പേസറെന്ന നിലയിലും തിളങ്ങും
ഗ്രീനിന്റെ സാന്നിധ്യം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനും കൂടുതല്‍ ആശ്വാസം നല്‍കും. കാരണം ഗ്രീനിനെ കളിപ്പിച്ചാല്‍ ആറാം ബൗളറെക്കൂടിയാണ് ഓസീസിന് ലഭിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഫിഞ്ചിനത് ഗുണം ചെയ്യും. പവര്‍പ്ലേയിലും മധ്യ ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ യുവ താരത്തിനാവും. അഞ്ച് വിക്കറ്റുകളാണ് ടി20യില്‍ ഗ്രീന്‍ ഓസീസിനായി നേടിയിട്ടുള്ളത്. മൂന്ന് ഫോര്‍മാറ്റിലും ഓസീസിനായി അരങ്ങേറ്റം കുറിച്ച ഗ്രീന്‍ ടി20 ലോകകപ്പില്‍ കംഗാരുക്കള്‍ക്ക് കരുത്ത് പകരുമെന്നുറപ്പ്.

പ്ലേയിങ് 11 എവിടെ സ്ഥാനം
ഓസീസ് ടീം വലിയ താരനിരയാല്‍ സമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിരയാണ് ഓസീസ് ടീമിനൊപ്പമുള്ളത്. അതുകൊണ്ട് തന്നെ ഗ്രീനിനെ പ്ലേയിങ് 11 എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് പ്രധാന ചോദ്യം. മോശം ഫോമിലുള്ള സീനിയര്‍ താരം സ്റ്റീവ് സ്മിത്തിനെ ഓസീസ് പുറത്തിരുത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ മൂന്നാം നമ്പറില്‍ ഗ്രീനിനെ ഓസീസ് കളത്തിലിറക്കിയേക്കും. എല്ലാ ടീമുകളെയും വിറപ്പിക്കാന്‍ കഴിവുള്ളവനാണ് ഗ്രീന്‍. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് ഗ്രീന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications