T20 World Cup 2022: ഇംഗ്ലണ്ടിനെ തീര്‍ക്കാന്‍ റിഷഭിനേ കഴിയൂ! ഡിക്കെ വേണ്ടെന്നു മുന്‍ സ്പിന്നര്‍

ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുകയാണ്. അഡ്‌ലെയ്ഡിലെ ഓവലിലാണ് ഉച്ചയ്ക്കു 1.30ന് മല്‍സരം ആരംഭിക്കുന്നത്. സെമിക്കു മുമ്പ് ടീം സെലക്ഷന്റെ കാര്യത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഇന്ത്യക്കു എടുക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് വിക്കറ്റ് കീപ്പറായി ആരെ ഇറക്കുമെന്നതാണ്. സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും ഇന്ത്യക്കായി വിക്കറ്റ് കാത്തത് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കായിരുന്നു.
എന്നാല്‍ സിംബാബ്‌വെയുമായുള്ള അവസാന മാച്ചില്‍ ഡിക്കെയ്ക്കു വിശ്രമം നല്‍കി ഇന്ത്യ റിഷഭ് പന്തിനെ കളിപ്പിക്കുകയായിരുന്നു. പക്ഷെ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ താരത്തിനായില്ല. ഇതോടെ സെമിയില്‍ ഡിക്കെയെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ സെമിയില്‍ റിഷഭിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്.

ഗ്രൗണ്ട് റിഷഭിനു യോജിചച്ചത്
സെമി ഫൈനല്‍ വേദിയായ അഡ്‌ലെയ്ഡ് ഓവലിലെ ഗ്രൗണ്ടിന്റെ വലിപ്പം പരിഗണിക്കുമ്പോള്‍ ഇവിടെ റിഷഭ് പന്തിനാണ് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയെന്നാണ് ബ്രാഗ് ഹോഗ് ചൂണ്ടിക്കാട്ടുന്നത്. സ്വന്തം യൂട്യൂബ് ചാനലില്‍ സെമിയെക്കുറിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ഓവലിലെ ഗ്രൗണ്ടിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ദിനേശ് കാര്‍ത്തികിന് ഇവിടെ തിളങ്ങാന്‍ കഴിയുമെന്നു എനിക്കു തോന്നുന്നില്ല. ഇവിടെ കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ റിഷഭ് പന്താണെന്നും ഹോഗ് ചൂണ്ടിക്കാട്ടി.

റിഷഭിനെ ഉപയോഗിക്കണം
ഇംഗ്ലണ്ടിന്റെ മൂന്നു പേരുള്‍പ്പെട്ട സ്പിന്‍ ആക്രമണത്തെ മധ്യഓവറുകളില്‍ നേരിയാന്‍ റിഷഭ് പന്താണ് മികച്ച ഓപ്ഷനെന്നു ഞാന്‍ കരുതുന്നു. ഈ ലോകകകപ്പില്‍ റിഷഭിനു കാര്യമായി അവസരം കിട്ടിയില്ല. എങ്കിലും താരം തന്റെ ഊഴത്തിനായി കാത്തിരുന്നു.
ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങിനെതിരേ റിഷഭിനെ ഇന്ത്യ നന്നായി പ്രയോജനപ്പെടുത്തണമെന്നാണ് ഞാന്‍ കരുതുന്നത്. സാം കറെനെതിരേ വലിയ വിജയം നേടിയെടുക്കാന്‍ താരത്തിനു കഴിയും. സെമിയില്‍ ഉറപ്പായും റിഷഭ് ടീമിലേക്കു വരണമെന്നും ബ്രാഡ് ഹോഗ് ആവശ്യപ്പെട്ടു.

ഇടംകൈയന്‍ ബാറ്റര്‍
നിലവില്‍ ഇന്ത്യന്‍ സംഘത്തിലെ ഒരേയൊരു ഇടംകൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ റിഷഭ് പന്താണ്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിന്റെ ഭാഗമാണെങ്കിലും താരത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പരിഗണിക്കാന്‍ കഴിയില്ല. ഇംഗ്ലീഷ് നിരയില്‍ ആദില്‍ റഷീദ്, ലിയാം ലിവിങ്സ്റ്റണ്‍ തുടങ്ങിയ ലെഗ് സ്പിന്നര്‍മാരുള്ളതിനാല്‍ ഇവരുയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ ഇടംകൈയന്‍ ബാറ്റര്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഈ സ്പിന്‍ ജോടികളെ നിര്‍വീര്യമാക്കാന്‍ റിഷഭ് പന്ത് വേണെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്.
Also Read: T20 World Cup 2022: ഭുവിയൊന്നും പ്രശ്‌നമല്ല! ആരെയും ഭയമില്ല, മുന്നറിയിപ്പുമായി ബട്‌ലര്‍

ശാസ്ത്രിയും ആവശ്യപ്പെട്ടു
ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രിയും സെമി ഫൈനലില്‍ ദിനേശ് കാര്‍ത്തിക്കിനു പകരം റിഷഭ് പന്തിനെ കളിപ്പിക്കണമെന്നു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദിനേശ് കാര്‍ത്തിക് നല്ലൊരു ടീം പ്ലെയറാണ്. പക്ഷെ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പോലെയുള്ള ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ റിഷഭാണ് കൂടുതല്‍ ഇംപാക്ടുണ്ടാക്കുക. അതിനാല്‍ തന്നെ സെമി ഫൈനലില്‍ നല്ല ഓപ്ഷന്‍ റിഷഭാണെന്നും ശാസ്ത്രി വിലയിരുത്തിയിരുന്നു.

മാച്ച് വിന്നര്‍
ഇംഗ്ലീഷ് ബൗളിങ് നിര കരുത്തുറ്റതാണ്. അതു പരിഗണിക്കുമ്പോള്‍ മാച്ച് വിന്നറും മല്‍സസരഗതി മാറ്റാനും കഴിയുന്ന ഒരു ഇടംകൈയന്‍ ബാറ്ററാണ് നമ്മുടെ ടീമില്‍ വേണ്ടത്. ഇംഗ്ലണ്ടുമായുളള മുന്‍ മല്‍സരങ്ങളെടുത്താല്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള താരം കൂടിയാണ് റിഷഭ് പന്ത്. ഈ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ റിഷഭ് സെഞ്ച്വറിയുമായി ടീമിനു വിജയവും പരമ്പരയും നേടിത്തന്നിരുന്നതായും രവി ശാസ്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications