T20 World Cup: പരിക്കില്‍ വലഞ്ഞ് ഇന്ത്യ!, അഞ്ച് സൂപ്പര്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നസ് പ്രശ്‌നം, ആശങ്ക

ടി20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോവുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നത്. 2021ലെ നാണംകെട്ട തോല്‍വിക്ക് ഇത്തവണ പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. രോഹിത് ശര്‍മയെന്ന നായകന്റെ മികവ് ഇന്ത്യയുടെ കിരീട പ്രതീക്ഷയെ കൂടുതല്‍ സജീവമാക്കുന്നു. എന്നാല്‍ ടി20 ലോകകപ്പിലേക്കടുക്കവെ ഇന്ത്യക്ക് പരിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഇവരില്‍ പലര്‍ക്കും ടി20 ലോകകപ്പ് നഷ്ടമാവാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യക്കത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്. നിലവില്‍ പരിക്കിനെത്തുടര്‍ന്ന് ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന ഇന്ത്യയുടെ അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് ഇപ്പോള്‍ ചോദ്യമുയര്‍ത്തുന്നുണ്ട്. പുറം വേദനെ അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നാണ് വിവരം. വിന്‍ഡീസ് പരമ്പരയില്‍ പുറം വേദനയെത്തുടര്‍ന്ന് റിട്ടേര്‍ഡ് ഹര്‍ട്ടായി രോഹിത്തിന് പോകേണ്ടിവന്നിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി രോഹിത് ശര്‍മ കളിക്കും. എന്നാല്‍ പൂര്‍ണ്ണ ഫിറ്റാണെന്ന് പറയാനാവാത്ത അവസ്ഥ. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതകളേറെ. രോഹിത്തിന് പരിക്കേല്‍ക്കുകയും രോഹിത്തിന് ടി20 ലോകകപ്പ് നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവാകുമെന്നുറപ്പ്.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ജസ്പ്രീത് ബുംറ
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പുതിയ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. താരത്തിന്റെ പരിക്ക് അല്‍പ്പം ഗുരുതരമാണെന്നും ഏഷ്യാ കപ്പ് മാത്രമല്ല ടി20 ലോകകപ്പും ബുംറക്ക് നഷ്ടമായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായിരിക്കുമെന്നുറപ്പ്. ഇന്ത്യയുടെ കുന്തമുനയാണ് ബുംറ. ഇന്ത്യയുടെ പ്രതീക്ഷകളുടെ വലിയ ഭാരം ബുംറയുടെ ചുമലിലാണ്. അതുകൊണ്ട് തന്നെ ബുംറക്ക് കളിക്കാനാവാതെ വന്നാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

ഹര്‍ഷല്‍ പട്ടേല്‍
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാരിലൊരാളാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഹര്‍ഷല്‍ പട്ടേല്‍ ഏഷ്യാ കപ്പിനുള്ള ടീമിലില്ല. പരിക്കാണ് ഹര്‍ഷലിന്റെ പ്രശ്‌നം. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ടി20 ലോകകപ്പിനും ഹര്‍ഷലുണ്ടാവില്ല. വാരിയെല്ലിനാണ് പരിക്ക്. അതുകൊണ്ട് തന്നെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ സമയമെടുക്കും. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള താരമായിരുന്നു ഹര്‍ഷല്‍ പട്ടേല്‍. എന്നാല്‍ പരിക്കേറ്റതോടെ താരത്തിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഹര്‍ഷലിന്റെ ഡെത്തോവര്‍ ബൗളിങ് മികവ് ഇന്ത്യക്ക് എളുപ്പത്തില്‍ നികത്താനാവുന്നതല്ല.

കെ എല്‍ രാഹുല്‍
വിരാട് കോലിക്കും രോഹിത് ശര്‍മക്കുമൊപ്പം ഇന്ത്യന്‍ ടീമില്‍ സ്ഥാനമുള്ള താരമാണ് കെ എല്‍ രാഹുല്‍. ഭാവി നായകനെന്ന നിലയില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന രാഹുല്‍ 2022ല്‍ ഒരു ടി20 പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലുള്ള രാഹുല്‍ ഇന്ത്യയുടെ ഏഷ്യാ കപ്പിനുള്ള ടീമിലുണ്ടെങ്കിലും കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. അദ്ദേഹത്തിന് ഒരു ഫിറ്റ്‌നസ് കടമ്പ കൂടി പിന്നിടേണ്ടതായുണ്ട്. രാഹുലിന് ഒരു പരിക്കുകൂടി നേരിട്ടാല്‍ ടി20 ലോകകപ്പ് പുറത്തിരുന്ന് കാണേണ്ടിവരുമെന്നുറപ്പാണ്. രാഹുലിന്റെ പരിക്ക് ഇന്ത്യയെ കാര്യമായി ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

വാഷിങ്ടണ്‍ സുന്ദര്‍
ഇന്ത്യയുടെ ടി20 ലോകകപ്പില്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളവരിലൊരാളാണ് വാഷിങ്ടണ്‍ സുന്ദര്‍. അദ്ദേഹം പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയുടെ സിംബാബ് വെ പരമ്പരക്കുള്ള ടീമില്‍ സുന്ദറും ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കേറ്റതിനെത്തുടര്‍ന്ന് സുന്ദറിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം. ടി20 ലോകകപ്പിന് ഫിറ്റ്‌നസുള്ള താരങ്ങളുടെ പട്ടികയില്‍ സുന്ദര്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications