T20 World Cup 2022: ഓസീസ് പിച്ചില്‍ അവനെ പേടിക്കണം! ഇന്ത്യയുടെ സര്‍പ്രൈസ് ഹീറോ

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ പുരോഗമിക്കവെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സര്‍പ്രൈസ് താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓസീസ് കോച്ച് ജോണ്‍ ബുക്കാനന്‍. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും മികച്ച സ്വിങ് ബൗളറുമായ ഭുവനേശ്വര്‍ കുമാറായിരിക്കും ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.
ടൂര്‍ണമെന്റില്‍ ജയത്തോടെ തന്നെ തുടങ്ങിയ രോഹിത് ശര്‍മയും സംഘവും വ്യാഴാഴ്ച അടുത്ത മാച്ചില്‍ നെതര്‍ലാന്‍ഡ്‌സിനെ നേരിടാനൊരുങ്ങുകയാണ്. സൂപ്പര്‍ 12ലെ ആദ്യ മാച്ചില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ വീഴ്ത്തിയിരുന്നു. ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ബാറ്റിങിനോളം ശക്തമല്ല ബൗളിങ്
ഇന്ത്യയുടെ ബാറ്റിങ് നിരയോളം ശക്തമല്ല ബൗളിങ് ലൈനപ്പെന്നു ജോണ്‍ ബുക്കാനന്‍ പറയുന്നു. പക്ഷെ ഭുവനേശ്വര്‍ കുമാറിനു ഓസ്‌ട്രേലിയന്‍ പിച്ചില്‍ ചില സര്‍പ്രൈസുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. ആദ്യത്തെ കുറച്ച് മണിക്കൂറുകളില്‍ അദ്ദേഹത്തിനു ബൗളിങില്‍ മികച്ച സ്വിങ് ലഭിക്കാനിടയുണ്ടെന്നും ബുക്കാനന്‍ നിരീക്ഷിച്ചു.

അപകടകാരിയാവും
ന്യൂബോള്‍ കൊണ്ടു ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അപകടം വിതയ്ക്കാന്‍ ഭുവനേശ്വര്‍ കുമാറിനു സാധിക്കും. ഒന്നോ, രണ്ടോ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ അദ്ദേഹം വീഴ്ത്താന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ നിരയിലെ മറ്റു ബൗളര്‍മാര്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് പരിചയമുള്ളവരല്ല. അതു നല്ല കാര്യവുമായി മാറിയേക്കും. ചില സമയങ്ങളില്‍ നിങ്ങള്‍ക്കു മുന്നില്‍ എന്താണുള്ളതെന്ന ഭയമില്ലാതെ കളിക്കാനായാല്‍ അതു അപ്രതീക്ഷിത ഫലം കൊണ്ടു വന്നേക്കുമെന്നും ജോണ്‍ ബുക്കാനന്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

സ്പിന്‍ ബൗളിങിനെ വിമര്‍ശിച്ചു
ഇന്ത്യന്‍ സ്പിന്‍ ബൗളിങിനെ ജോണ്‍ ബുക്കാനന്‍ വിമര്‍ശിച്ചിരിക്കുകയാണ്. റിസ്റ്റ് സപിന്നര്‍മാരുടെ കാര്യമെടുത്താല്‍ ഇന്ത്യന്‍ ബൗളിങില്‍ വൈവിധ്യമില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിലേക്കു വരികയാണെങ്കില്‍ അവിടെ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ചില സംശയങ്ങളുണ്ട്
പക്ഷെ ഇന്ത്യയുടെസ്പിന്‍ ബൗളിങിന്റെ കാര്യത്തില്‍ എനിക്കു ചില സംശയങ്ങളുണ്ട്. ബൗളിങില്‍ അല്‍പ്പം വൈവിധ്യം കാാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക് കാണാനായില്ല. മികച്ചൊരു റിസ്റ്റ് സ്പിന്നറുടെ അഭാവം പ്രകടമാണ്. ചഹല്‍ മോശക്കാരനാണെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ ഇംഗ്ലണ്ടിനു ആദില്‍ റഷീദുള്ളതു പോലെ വ്യത്യസ്ത കൊണ്ടുവരാന്‍ കഴിയുന്ന ഒരാള്‍ ഇന്ത്യന്‍ നിരയില്‍ ഇല്ലെന്നു ബുക്കാനന്‍ വിലയിരുത്തി.

ബാറ്റര്‍മാര്‍ക്കു മേല്‍ക്കൈ
ഈ ടി20 ലോകകപ്പില്‍ ബൗളര്‍മാരേക്കാള്‍ ബാറ്റര്‍മാര്‍ക്കാണ് മേല്‍ക്കൈയെന്നും നിരവധി ഹൈ സ്‌കോറിങ് ഗെയിമുകള്‍ ടൂര്‍ണമെന്റില്‍ കാണാന്‍ സാധിക്കുമെന്നും ജോണ്‍ ബുക്കാനന്‍ പറഞ്ഞു. പേസോ, വേരിയേഷനോ, സ്പിന്നോ ഒന്നുമല്ല, മറിച്ച് ശരിയായ സമയത്ത്, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ പെര്‍ഫോം ചെയ്യാനുള്ള ശേഷിയാണ് ഇവിടെ നിര്‍ണായകമായി മാറുക. കാരണം ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ എല്ലായ്‌പ്പോഴും ബാറ്റര്‍മാരായിരിക്കും മുകളില്‍ നില്‍ക്കുക. അതിനാല്‍ തന്നെ പല മല്‍സരങ്ങളിലും വലിയ സ്‌കോറുകള്‍ പ്രതീക്ഷിക്കാം. ബൗളര്‍മാര്‍ക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യം എല്ലാ സമയത്തും ശരിയായ സമയത്ത് ബോള്‍ ലാന്‍ഡ് ചെയയുന്നുവെന്ന് ഉറപ്പ് വരുത്തുക മാത്രമാണെന്നും ബുക്കാനന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications