For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: പിപ്പിടി ഇംഗ്ലണ്ടിനോട് വേണ്ട ! സൂര്യയേയും കോലിയേയും പൂട്ടും- സ്റ്റോക്‌സ്

35 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം നടക്കുന്നതെന്നതാണ് മറ്റൊരു കാര്യം

kohli

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ന്യൂസീലന്‍ഡും പാകിസ്താനും ആദ്യ സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഇന്ത്യയും നേര്‍ക്കുനേര്‍ എത്തും. പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഇടവേളക്ക് ശേഷം ലോകകപ്പ് കിരീടത്തില്‍ മുത്തമിടുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 35 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം നടക്കുന്നതെന്നതാണ് മറ്റൊരു കാര്യം.

ഇന്ത്യന്‍ താരങ്ങള്‍ മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിനെക്കാള്‍ ഇന്ത്യന്‍ താരങ്ങളാണ് ഫോമില്‍ മുന്‍തൂക്കം. ഇതില്‍ എടുത്തു പറയേണ്ടത് വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്റെയും ഫോമാണ്. രണ്ട് പേരും സൂപ്പര്‍ ഫോമിലാണ്. കോലി ക്ലാസുകൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ സൂര്യ തല്ലിത്തകര്‍ക്കുന്നു. ഇപ്പോഴിതാ സെമിയില്‍ സൂര്യകുമാറിനെയും വിരാട് കോലിയേയും പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്.

സൂര്യയെ ആക്രമിക്കാന്‍ അനുവദിക്കില്ല

സൂര്യയെ ആക്രമിക്കാന്‍ അനുവദിക്കില്ല

സൂര്യകുമാര്‍ മികച്ച ഫോമിലാണ്. ക്രീസിലെത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണവന്‍. അത്ഭുതപ്പെടുത്തുന്ന ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവനാണ്. മികച്ച ഫോമിലുമാണ് കളിക്കുന്നത്. എന്നാല്‍ അവനെ വലിയ സ്‌കോര്‍ നേടുന്നതിന് മുമ്പ് പൂട്ടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവനെ ആക്രമിക്കാന്‍ അനുവദിക്കാതിരിക്കാമെന്നാണ് കരുതുന്നത്- സ്‌റ്റോക്‌സ് പറഞ്ഞു.

Also Read : T20 World Cup 2022: 2007ല്‍ കുറിക്കപ്പെട്ടു, ഇതുവരെ തിരുത്തപ്പെട്ടില്ല!, അറിയണം ഈ റെക്കോഡുകള്‍

കോലി മികച്ച ഫോമില്‍

കോലി മികച്ച ഫോമില്‍

കോലിയുടെ അവിശ്വസനീയമായ വര്‍ഷമായാണ് മുന്നോട്ട് പോകുന്നത്. കുറച്ച് മാസങ്ങളായി അവന്‍ മികച്ച ഫോമിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും തകര്‍പ്പന്‍ ഫോമിലേക്കെത്തിയിരിക്കുകയാണ്. എഴുതിത്തള്ളാന്‍ സാധിക്കാത്ത താരമാണ് കോലി. നേര്‍ക്കുനേര്‍ പോരാട്ടം നിരവധി തവണ സംഭവിച്ചിട്ടുണ്ട്. അവന്റെ നേട്ടങ്ങളൊന്നും പരിഗണിക്കാതെയാണ് എതിരിട്ടിട്ടുള്ളത്. ആ മത്സരത്തിന് മുമ്പ് ചെയ്തതൊന്നും പ്രശ്‌നമായി കാണുന്നില്ല- സ്റ്റോക്‌സ് പറഞ്ഞു.

ഇന്ത്യ നിസാരക്കാരുടെ നിരയല്ല

ഇന്ത്യ നിസാരക്കാരുടെ നിരയല്ല

ഇന്ത്യ ഇത്തവണ ശക്തരുടെ നിരയാണെന്ന് ബെന്‍ സ്റ്റോക്‌സ് അംഗീകരിച്ചു. 'ഇതുവരെ മികച്ച ക്രിക്കറ്റ് കാഴ്ചവെച്ചാണ് ഇന്ത്യ സെമിയിലേക്ക് എത്തിയിരിക്കുന്നത്. ഞങ്ങള്‍ ശക്തിക്കനുസരിച്ച് ഉയരുകയാണ് വേണ്ടത്. അതുകൊണ്ട് തന്നെ ആവേശത്തോടെ കാത്തിരിക്കുന്നു. എന്നാല്‍ ശക്തമായ ടീമിനെയാണ് ഞങ്ങള്‍ നേരിടാന്‍ പോകുന്നതെന്ന തിരിച്ചറിവുണ്ട്. ഇന്ത്യയെ വിലകുറച്ച് കാണുന്നേയില്ല. നിരവധി മികച്ച താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ഇന്ത്യയുടെ ടീം കരുത്തിനെക്കാള്‍ ഞങ്ങളുടെ പദ്ധതിയില്‍ ശ്രദ്ധ നല്‍കാനാണ് ആഗ്രഹിക്കുന്നത്- സ്‌റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

കോലിയും സൂര്യയും ഗംഭീര ഫോമില്‍

കോലിയും സൂര്യയും ഗംഭീര ഫോമില്‍

ഇന്ത്യ ഇത്തവണ സെമിയിലേക്കെത്തിയത് വിരാട് കോലിയുടെയും സൂര്യകുമാര്‍ യാദവിന്റെയും മികച്ച ഫോമിലാണെന്ന് തന്നെ പറയാം. അഞ്ച് മത്സരത്തില്‍ നിന്ന് 246 റണ്‍സാണ് കോലി നേടിയത്. സൂര്യകുമാര്‍ 225 റണ്‍സും നേടി. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ മികച്ച ഫോമിലേക്കെത്തിയാല്‍ ഇംഗ്ലണ്ടിനെതിരേ കാര്യങ്ങള്‍ എളുപ്പമാവും. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനോ പവര്‍പ്ലേ മുതലാക്കാനോ സാധിക്കുന്നില്ല. രോഹിതും രാഹുലും ഗംഭീരമായി തുടങ്ങേണ്ടത് സെമിയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

Also Read : ഇന്ത്യയെ വിറപ്പിച്ച ലിറ്റന്‍ ദാസ്, ബംഗ്ലാദേശിലെ ഹിന്ദു മതസ്ഥന്‍, താരത്തെക്കുറിച്ച് എല്ലാമറിയാം

ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങള്‍ ഫോമിലല്ല

ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങള്‍ ഫോമിലല്ല

ഇംഗ്ലണ്ടിന്റെ ടീം കരുത്ത് മോശമല്ല. എന്നാല്‍ സൂപ്പര്‍ താരങ്ങളില്‍ പലരും മോശം ഫോമിലാണ്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്ക് കരുത്തിനൊത്ത് ഉയരാനായിട്ടില്ല. ലിയാം ലിവിങ്‌സ്റ്റണിന്റെ ഫയര്‍ ബാറ്റിങ്ങും ഇത്തവണ കാണാനായിട്ടില്ല. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ബട്‌ലറേയും ലിവിങ്സ്റ്റണേയും വലിയ സ്‌കോര്‍ നേടുന്നതിന് മുമ്പ് മടക്കേണ്ടത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവും. ഡേവിഡ് മലാനെയും ഇന്ത്യ കരുതി ഇറങ്ങണം. ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയേയും ഇന്ത്യ നിസാരമായി കാണരുത്. എന്തായാലും സൂപ്പര്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, November 8, 2022, 19:32 [IST]
Other articles published on Nov 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+